മാർപാപ്പയുടെ മ്യാൻമാർ സന്ദർശനം; റോഹിങ്ക്യൻ എന്ന വാക്ക് ഉച്ഛരിച്ചില്ല; കാരണം വിശ്വാസികൾ...

  • Posted By:
Subscribe to Oneindia Malayalam

യാങ്കൂൺ: രാജ്യത്ത് എല്ലാ വിഭാഗത്തിലുള്ള ജനങ്ങളേയും അംഗീകരിക്കാൻ സർക്കാർ തയ്യാറാകണമെന്ന് ഫ്രാൻസിസ് മാർപാപ്പ. മ്യാൻമാറിൽ സമാധാനന്തരീക്ഷം ഉണ്ടാകണം. ആ സമാധാനം രാജ്യത്തിലെ ഓരോ വ്യക്തികളുടേയും അവകാശങ്ങളിലും സ്വാഭിമാനത്തിലും അധിഷ്ഠമായിരിക്കണമെന്നും മാർപാപ്പ പറഞ്ഞു.
മ്യാൻമാറിൽ മാർപാപ്പ നടത്തിയ പ്രസംഗത്തിലുടനീളം റോഹിങ്ക്യൻ ജനങ്ങൾക്കായി ശക്തമായി വാദിച്ചു. റോഹിങ്ക്യൻ എന്ന വാക്ക് ഉപയോഗിക്കാതെയായികരുന്നു മാർ‌പാപ്പയുടെ പ്രസംഗം.

ഉൻ ജീവനോടെയുണ്ട്, ട്രംപിന് മറുപടിയുമായി ഉത്തരകൊറിയയുടെ ബാലിസ്റ്റിക് മിസൈൽ, കരുതിയിരിക്കാൻ അമേരിക്ക

എന്നാൽ റോഹിങ്ക്യൻ ജനങ്ങൾക്ക് പിന്തുണ നൽകുന്നതിനായി റോഹിങ്ക്യൻ എന്ന വാക്ക് ഉപയോഗിക്കണമെന്ന് മനുഷ്യാവകാശ സംഘടനകൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ വാക്ക് ഉപയോഗിച്ചാൽ മ്യാൻമാറിലുള്ള കത്തോലിക്ക സഭക്കാരെ പ്രതികൂലമായി ബാധിക്കുമെന്നുള്ള മുന്നറിയിപ്പിനെ തുടർന്നാണ് റോഹിങ്ക്യൻ എന്ന പദം പ്രസംഗത്തിൽ ഒഴിവാക്കിയതെന്നാണ് സൂചന. മ്യാൻമാർ സന്ദർശനത്തിനെത്തിയ മാർപാപ്പ രാജ്യത്തെ വിശ്വാസികൾക്കായി പ്രത്യേകം കുറുമ്പാനയും നടത്തിയിരുന്നു.

ചിന്നമ്മയേയും കൂട്ടരേയും വിടാതെ പിടിച്ച് ആദായനികുതി വകുപ്പ്, തമിഴ്നാട്ടിൽ വീണ്ടും റെയ്ഡ്...

കുടിയേറ്റക്കാർ

കുടിയേറ്റക്കാർ

മ്യാൻമാറിൽ നൂറ്റാണ്ടുകളായി താമസിച്ചിരുന്ന ജനങ്ങളെ രാജ്യത്തിന്റെ പൗരന്മാരായി സർക്കാർ അംഗീകരിച്ചിരുന്നില്ല. പകരം ബംഗ്ലാദേശിൽ നിന്ന് മ്യാൻമാറിലേയ്ക്ക് കുടിയേറിയ കുടിയേറ്റക്കാരായി മാത്രമായാണ് പരിഗണിച്ചത്. കൂടാതെ മ്യാൻമാർ ഒരിക്കൽ പോലും റോഹിങ്ക്യൻ എന്ന വാക്ക് ഉപയോഗിക്കാറില്ല. പകരം ബംഗാളിയെന്ന വാക്കാണ് ഉപയോഗിക്കാറുള്ളത്.

മ്യാൻമാർ സർക്കാറിനു വിമർശനം

മ്യാൻമാർ സർക്കാറിനു വിമർശനം

റോഹിങ്ക്യൻ വിഷയത്തിൽ മ്യാൻമാർ സർക്കാരിന് ആഗോള തലത്തിൽ നിന്ന് രൂക്ഷ വിമർശനമാണ് ഏറ്റുവാങ്ങേണ്ടി വന്നത്. റാഖിനിൽ നടന്ന കലാപത്തിൽ സർക്കാരിന് ആഗോളതലത്തിൽ നിന്ന് വലിയ വിമർശനം നേരിട്ടേണ്ടി വന്നെന്നും പോപ്പുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം മ്യാൻമാർ നേതാവ് ആങ് സാങ് സൂകി പറഞ്ഞു.

മ്യാൻമാർ പൗരത്വം നൽകണം

മ്യാൻമാർ പൗരത്വം നൽകണം

റോഹിങ്ക്യൻ വിഷയത്തിൽ ചർച്ചയ്ക്കു തയ്യാറായി മ്യാൻമാറും ബംഗ്ലാദേശും രംഗത്തെത്തിയിരുന്നു. സൈനിക ആക്രമണങ്ങളെ തുടർന്ന് ബംഗ്ലാദേശിലേയ്ക്ക് പോയ ജനങ്ങളെ തിരികെ കൊണ്ടു വരാനാൻ തയ്യാറാണെന്നു മ്യൻമാർ നേതാവ് ആങ് സങ്ങ് സൂകി അറിയിച്ചിരുന്നു. അതെ സമയം വർഷങ്ങളായി മ്യാൻമാറിൽ കഴിയുന്ന റോഹിങ്ക്യൻ അഭയാർഥികൾക്ക് രാജ്യത്തെ പൗരത്വം നൽകണമെന്ന് ആവശ്യപ്പെട്ട് ബംഗ്ലാദോശ് സർക്കാരും മനുഷ്യാവകാശ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.

തിരിച്ചറിയൽ കാർഡ്

തിരിച്ചറിയൽ കാർഡ്

ബംഗ്ലാദേശിൽ നിന്ന് എത്തുന്ന റോഹിങ്ക്യൻ ജനങ്ങൾക്ക് തിരിച്ചറിയൽ കാർഡ് നൽകാൻ തിരുമാനിച്ചിട്ടുണ്ട്.. ജനങ്ങൾക്ക് സുരക്ഷിതത്വം ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായാണ് സർക്കാർ തിരിച്ചറിയൽ രേഖകൾ നൽകുന്നത് .രാജ്യത്ത് ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പു വരുത്താതെ മടക്കി അയക്കാൻ കഴിയില്ലെന്നാണ് സംഘടനകൾ അറിയിച്ചിട്ടുണ്ട്

തിരിച്ചു പോകാൻ ഭയം

തിരിച്ചു പോകാൻ ഭയം

പ്ലാസ്റ്റിക് ഷീറ്റുകൾ കൊണ്ട് നിർമ്മിച്ച കുടിലുകളിലാണ് ബംഗ്ലാദേശിൽ റേഹിങ്ക്യൻ ജനങ്ങൾ താമസിക്കുന്നത്. വളരെ പരിമിതമായ സ്ഥലത്താണ് ജനങ്ങൾ തമാസിക്കുന്നത്. ആനയുടേയും ഇഴ ജന്തുക്കളുടേയും ഭീക്ഷണിയുണ്ടെങ്കിലും ജീവിതം സമാധനപരമാണ് അഭയാർഥികൾ പറയുന്നു. എന്നാൽ നാട്ടിലേയ്ക്കുള്ള തിരിച്ചു പോക്ക് ഭയമാണെന്നും മ്യാൻമാർ സർക്കാരിൻരെ വാക്കുകൾ തങ്ങൾക്ക് വിശ്വസമില്ലെന്നും ഇവർ പറഞ്ഞു.. പലരും മാതൃരാജ്യത്തിലേയ്ക്കുളള തിരിച്ചു പോക്കിനെക്കുറിച്ച് രോക്ഷത്തോടെയാണ് പ്രതികരിച്ചത്.

സൈന്യത്തിന്റെ പീഡനം

സൈന്യത്തിന്റെ പീഡനം

ബുദ്ധമത ഭൂരിഭക്ഷ രാഷ്ട്രമായ മ്യാൻമാറിൽ 2017 ആഗസ്റ്റ് 25 മുതലാണ് മുസ്ലീം വിഭാഗക്കാരായ റോഹിങ്ക്യൻ ജനങ്ങൾക്കു നേരെ സൈന്യം ആക്രമണം ആരംഭിച്ചത്. പീഡനം സഹിക്കുന്നതിവും അപ്പുറമായപ്പോൾ റോഹിങ്ക്യൻ ജനങ്ങൾ മ്യാൻമാറിലേയ്ക്ക് പലായനം ചെയ്തു. ഏകദേശം 6 ലക്ഷം പേരാണ് ഇപ്പോൾ ബംഗ്ലാദേശിലെ അഭയാർഥി ക്യാമ്പുകളിലുള്ളത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Pope Francis left out any specific mention of the embattled Muslim Rohingya community during his keynote speech in Myanmar on Tuesday. Human-rights groups were eagerly awaiting the talk and had urged the pope to use the term as a show of support for the community, which is being targeted in what the U.N. has called a “human-rights nightmare” amid reported ethnic cleansing

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്