ജി 7 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ മോദി ജര്‍മനിയില്‍; ഊഷ്മള സ്വീകരണമൊരുക്കി ഇന്ത്യന്‍ പ്രവാസികള്‍
ബര്‍ലിന്‍: ജി 7 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച രാവിലെ ജര്‍മ്മനിയിലെ മ്യൂണിക്കിലെത്തി. പരിസ്ഥിതി, ഭക്ഷ്യ സുരക്ഷ, ആരോഗ്യം, ലിംഗ സമത്വം, ജനാധിപത്യം തുടങ്ങിയ വിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്ന ജി 7 ഉച്ചകോടിയില്‍ നരേന്ദ്ര മോദി രണ്ട് സെഷനുകളില്‍ സംസാരിക്കാന്‍ സാധ്യതയുണ്ട് എന്നാണ് റിപ്പോര്‍ട്ട്.
ജര്‍മ്മനിയിലെത്തിയ നരേന്ദ്ര മോദിയ്ക്ക് ജര്‍മ്മനിയിലെ ഇന്ത്യന്‍ പ്രവാസികള്‍ ഊഷ്മളമായ സ്വീകരണം നല്‍കി. ജര്‍മ്മനിയിലെ ഇന്ത്യന്‍ സമൂഹത്തെ ഇന്ന് നടക്കുന്ന ഒരു പരിപാടിയില്‍ അദ്ദേഹം അഭിസംബോധന ചെയ്യും എന്ന് അറിയിച്ചിട്ടുണ്ട്. ജി 7 ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി രണ്ട് ദിവസത്തെ ജര്‍മന്‍ പര്യടനമാണ് നരേന്ദ്ര മോദിയുടേത്.

ജര്‍മ്മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സാണ് അദ്ദേഹത്തെ ഉച്ചകോടിയിലേക്ക് ക്ഷണിച്ചത്. 'പരിസ്ഥിതി, ഊര്‍ജം, കാലാവസ്ഥ, ഭക്ഷ്യ സുരക്ഷ, ആരോഗ്യം, തീവ്രവാദം, ലിംഗ സമത്വം, ജനാധിപത്യം തുടങ്ങിയ വിഷയങ്ങളില്‍ ജ 7 രാജ്യങ്ങള്‍, ജി 7 പങ്കാളി രാജ്യങ്ങള്‍, അതിഥി അന്താരാഷ്ട്ര സംഘടനകള്‍ എന്നിവരുമായി കാഴ്ചപ്പാടുകള്‍ കൈമാറും എന്ന് മോദി പറഞ്ഞു.
വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവന പ്രകാരം, ഉച്ചകോടിയുടെ ഭാഗമായി പ്രധാനമന്ത്രി ജി 7 രാജ്യങ്ങളിലെ ചില നേതാക്കളുമായും ഉഭയകക്ഷി കൂടിക്കാഴ്ചകള്‍ നടത്തും. ഉച്ചകോടിയില്‍ പങ്കെടുത്ത ശേഷം പ്രധാനമന്ത്രി ജൂണ്‍ 28 ന് യു എ ഇയിലേക്ക് പോകും. ഗ്രൂപ്പ് ഓഫ് സെവന്‍ (ജി7) രൂപീകരിക്കുന്ന ഏഴ് രാജ്യങ്ങളുടെ വാര്‍ഷിക യോഗമാണ് ജി 7 ഉച്ചകോടി.
ആഗോള സുരക്ഷ, സാമ്പത്തിക, കാലാവസ്ഥാ ആശങ്കകളിലാണ് ഉച്ചകോടി സാധാരണയായി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. യു കെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍, ജര്‍മ്മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ്, കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, ഇറ്റാലിയന്‍ പ്രധാനമന്ത്രി മരിയോ ഡ്രാഗി, ജാപ്പനീസ് പ്രധാനമന്ത്രി യോഷി ഹിഡെ സുഗ, യു എസ് പ്രസിഡന്റ് ജോ ബൈഡന്‍ എന്നിവര്‍ ഈ വര്‍ഷത്തെ ഉച്ചകോടിയില്‍ പങ്കെടുക്കുന്നു.
മേക്ക് ഓവറുകളുടെ രാജകുമാരി, അതാണ് നമിത; കിടിലന്‍ ചിത്രങ്ങള്‍ വൈറല്‍
ജി 7 ഉച്ചകോടികളിലെ ഇന്ത്യയുടെ പതിവ് പങ്കാളിത്തം, ആഗോള വെല്ലുവിളികള്‍ പരിഹരിക്കുന്നതിനുള്ള പരിഹാരങ്ങള്‍ കണ്ടെത്തുന്നതിനുള്ള ഏതൊരു സുസ്ഥിരമായ ശ്രമത്തിന്റെയും ഭാഗമാകാന്‍ ഇന്ത്യ ആവശ്യമാണെന്ന സ്വീകാര്യതയും അംഗീകാരവും വര്‍ദ്ധിക്കുന്നതിലേക്ക് വ്യക്തമായി വിരല്‍ ചൂണ്ടുന്നു എന്ന് ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറി വിനയ് മോഹന്‍ ക്വാത്ര വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.












Click it and Unblock the Notifications