• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആഹ്ലാദത്തില്‍ ഖത്തര്‍ അമീര്‍; വീഡിയോ വൈറല്‍... ഭരണാധികാരി അടിപൊളിയെന്ന് അഭിനന്ദനം

Google Oneindia Malayalam News

ദോഹ: യുഎഇ പോലെ അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്ന രാജ്യമായി ഖത്തറും മാറിയിരിക്കുന്നു. വിദേശ രാജ്യങ്ങളെ അമ്പരപ്പിച്ച് കോടികള്‍ ചെലവിട്ട് ഖത്തര്‍ ഒരുക്കിയ സ്‌റ്റേഡിയങ്ങളും മറ്റും ഏവരെയും ആശ്ചര്യപ്പെടുത്തുന്നതാണ്. ഒരു കൊച്ചുരാജ്യത്തിന് ലോകത്തെ ഏറ്റവും ചെലവേറിയ കായിക മാമാങ്കം നടത്താന്‍ സാധിക്കുന്നത് എങ്ങനെ എന്നാണ് ലോകരാജ്യങ്ങള്‍ പരിശോധിക്കുന്നത്. ഇനി നടക്കാനിരിക്കുന്ന ലോകകപ്പ് ഫുട്‌ബോള്‍ മല്‍സരങ്ങള്‍ ഒന്നിലധികം രാജ്യങ്ങള്‍ ചേര്‍ന്നാണ് വേദിയൊരുക്കുന്നത് കൂടെ എടുത്തു പറയേണ്ടതുണ്ട്.

അതിനിടെയാണ് ഖത്തര്‍ അമീറും ലോക മാധ്യമങ്ങളില്‍ വീണ്ടും ഇടംപിടിച്ചിരിക്കുന്നത്. കളി കാണാന്‍ സ്റ്റേഡിയത്തിലെത്തിയ അമീര്‍ ശൈഖ് തമീം വിദേശരാജ്യങ്ങളുടെ പതാക പിടിച്ച് ആഹ്ലാദം പ്രകടിപ്പിക്കുന്ന വീഡിയോ വൈറലായിരിക്കുകയാണ്. വിശദാംശങ്ങള്‍ ഇങ്ങനെ...

1

ആതിഥേയരായ ഖത്തര്‍ ടീം ഫിഫ ലോകകപ്പ് ഫുട്‌ബോളില്‍ മാറ്റുരച്ചിരുന്നു എങ്കിലും നിരാശയായിരുന്നു ഫലം. ആദ്യ റൗണ്ടില്‍ തന്നെ പുറത്താകേണ്ടി വന്നു. പ്രീക്വാര്‍ട്ടറില്‍ കടന്ന ഏക അറബ് രാജ്യം മൊറോക്കോ മാത്രമാണ്. സൗദി അറേബ്യ ആദ്യത്തില്‍ ഗംഭീര പ്രകടനം കാഴ്ചവച്ചിരുന്നു എങ്കിലും പിന്നീട് വിജയിക്കാന്‍ സാധിച്ചില്ല.

2

അര്‍ജന്റീനയും സൗദി അറേബ്യയും തമ്മില്‍ നടന്ന ആദ്യ മല്‍സരത്തില്‍ സൗദിക്കായിരുന്നു ജയം. ഈ വേളയില്‍ സൗദിയുടെ പതാക പിടിച്ച് ആഹ്ലാദം പ്രകടിപ്പിക്കുന്ന ഖത്തര്‍ അമീര്‍ ശൈഖ് തമീമിനെയാണ് അന്ന് കണ്ടത്. ലോക മാധ്യമങ്ങള്‍ ഖത്തര്‍ അമീറിന്റെ നടപടിയെ വാനോളം പുകഴ്ത്തുകയും ചെയ്തു. അയല്‍രാജ്യത്തിന്റെ ജയത്തില്‍ ഇത്രയും ആഹ്ലാദം പ്രകടിപ്പിക്കാന്‍ ഒരു രാഷ്ട്രനേതാവിന് സാധിക്കുന്നത് എങ്ങനെ എന്ന ചോദ്യമാണ് ഉയര്‍ന്നത്.

3

സൗദിയുമായി അടുത്ത കാലം വരെ അകല്‍ച്ചയിലായിരുന്നു ഖത്തര്‍. സൗദി സഖ്യരാജ്യങ്ങള്‍ ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിച്ചതും ഖത്തര്‍ വളരെ പ്രതിസന്ധി നേരിട്ടതുമെല്ലാം കഴിഞ്ഞിട്ട് അധികനാളായിട്ടില്ല. എല്ലാം മറന്ന് സൗദിയുടെ വിജയത്തില്‍ സൗദി പതാക പിടിച്ച് ആഹ്ലാദം പ്രകടിപ്പിച്ച ഖത്തര്‍ അമീറിന്റെ വിശാല മനസും പുകഴ്ത്തപ്പെട്ടു.

4

എന്നാല്‍ കഴിഞ്ഞ ദിവസവും ഖത്തര്‍ അമീറിന്റെ ഭാഗത്ത് നിന്ന് സമാനമായ പ്രതികരണമുണ്ടായി. മൊറോക്കോയുടെ ജയത്തില്‍ അദ്ദേഹം ആഹ്ലാദം പ്രകടിപ്പിക്കുന്ന വീഡിയോ വൈറലായിട്ടുണ്ട്. മൊറോക്കോയുടെ പതാക ഉയര്‍ത്തിയും പാറിച്ചുമാണ് അദ്ദേഹം സന്തോഷം പകിട്ടത്. കൂടെ രാജകുടുംബത്തിലെ അംഗങ്ങളുമുണ്ടായിരുന്നു.

5

ഖത്തര്‍ അമീറിനെ അഭിനന്ദിച്ചാണ് മൊറോക്കോയിലെ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയത്. ആ രാജ്യത്തെ സോഷ്യല്‍ മീഡിയയിലും ഖത്തര്‍ അമീര്‍ പ്രധാന ചര്‍ച്ചയായി. മൊറോക്കോയുടെ പതാക പിടിച്ച് ചിരിക്കുന്ന ഖത്തര്‍ അമീറിന്റെ ചിത്രവും വൈറലായിട്ടുണ്ട്. കായിക വിനോദം അതിരുകള്‍ കടക്കുന്ന ആഹ്ലാദമാണെന്ന് അരക്കെട്ടുറപ്പിക്കുകയായിരുന്നു ഖത്തര്‍ അമീര്‍ ശൈഖ് തമീം.

പെട്രോള്‍ വില കുത്തനെ കുറയും; എണ്ണ വില 90ല്‍... വന്‍ പ്രഖ്യാപനത്തിന് കാതോര്‍ത്ത് രാജ്യംപെട്രോള്‍ വില കുത്തനെ കുറയും; എണ്ണ വില 90ല്‍... വന്‍ പ്രഖ്യാപനത്തിന് കാതോര്‍ത്ത് രാജ്യം

6

കാനഡയെ 2-1നാണ് മൊറോക്കോ പരാജയപ്പെടുത്തിയത്. 1986ന് ശേഷം മൊറോക്കോ ആദ്യ റൗണ്ടില്‍ കടക്കുന്നത് ആദ്യമായിട്ടാണ്. ഇത്തവണ ഗ്രൂപ്പ് 16ല്‍ കടക്കുന്ന ആദ്യ അറബ് രാജ്യവും മൊറോക്കോ തന്നെ. ക്രൊയേഷ്യയുമായുള്ള മല്‍സരത്തിനിടെയും ബെല്‍ജിയവുമായുള്ള മല്‍സരത്തിനിടെയും ഖത്തര്‍ അമീറിന്റെയും രാജകുടുംബത്തിന്റെയും വീഡിയോകള്‍ വൈറലായിരുന്നു. മുന്‍ അമീര്‍ ഹമദ് ബിന്‍ ഖലീഫ അല്‍ത്താനിയുടെ വീഡിയോയും മൊറോക്കോയുടെ മല്‍സരത്തിനിടെ മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു.

ഷാരൂഖ് ഖാന്‍ ഉംറ നിര്‍വഹിച്ചു; ചിത്രങ്ങള്‍ വൈറല്‍... താരം ആത്മീയതയിലേക്ക് നീങ്ങുന്നോ എന്ന് നെറ്റിസണ്‍സ്ഷാരൂഖ് ഖാന്‍ ഉംറ നിര്‍വഹിച്ചു; ചിത്രങ്ങള്‍ വൈറല്‍... താരം ആത്മീയതയിലേക്ക് നീങ്ങുന്നോ എന്ന് നെറ്റിസണ്‍സ്

English summary
Qatar News: Qatar Emir Sheikh Tamim Video from Gallery Goes Viral in FIFA World Cup 2022
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X