കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഫ്ഗാന്‍ പ്രസിഡന്റ് രാജ്യം വിടുമെന്ന് റിപ്പോര്‍ട്ട്; റേഡിയോ സ്‌റ്റേഷന്റെ പേര് മാറ്റി താലിബാന്‍

Google Oneindia Malayalam News

കാബൂള്‍: അഫ്ഗാനില്‍ താലിബാന്‍ കാബൂളിന് തൊട്ടടുത്ത് എത്തിയിരിക്കെ പ്രസിഡന്റ് അഷ്‌റഫ് ഗനി രാജിവയ്ക്കുമെന്ന് റിപ്പോര്‍ട്ട്. രാജിവയ്ക്കില്ലെന്നും അദ്ദേഹം സൈന്യത്തെ വീണ്ടും സംഘടിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നുമുള്ള വാര്‍ത്തകളുമുണ്ട്. രാജ്യത്തെ പ്രധാന നഗരങ്ങളെല്ലാം ഇപ്പോള്‍ താലിബാന്റെ നിയന്ത്രണത്തിലാണ്. തലസ്ഥാനമായ കാബൂള്‍ പിടിക്കാന്‍ അവര്‍ അടുത്തെത്തി.

Recommended Video

cmsvideo
കാണ്ഡഹാറിലെ റേഡിയോ സ്‌റ്റേഷന്റെ പേര് വോയ്‌സ് ഓഫ് ശരീഅ എന്നാക്കി

ഇതിനിടെയാണ് പ്രസിഡന്റ് രാജിവയ്ക്കുമെന്നും രാജ്യം വിട്ടേക്കുമെന്നുമുള്ള വാര്‍ത്തകള്‍. ധനമന്ത്രി കഴിഞ്ഞ ദിവസം അഫ്ഗാനില്‍ നിന്ന് രക്ഷപ്പെട്ടിരുന്നു. അതിനിടെ താലിബാന്‍ പിടിച്ച കാണ്ഡഹാറിലെ റേഡിയോ സ്‌റ്റേഷന്റെ പേര് മാറ്റി. വിശദാംശങ്ങള്‍ ഇങ്ങനെ....

സാരിയിൽ ഗ്ലാമറസ് ലുക്കിൽ റിതു മന്ത്ര; ബിഗ് ബോസ് താരത്തിന്റെ ഫോട്ടോഷൂട്ട് വൈറൽ

നടി മീര മിഥുന്‍ അറസ്റ്റില്‍; പോലീസെത്തിയപ്പോള്‍ അലറിക്കരഞ്ഞ് താരം, വീഡിയോ വൈറല്‍നടി മീര മിഥുന്‍ അറസ്റ്റില്‍; പോലീസെത്തിയപ്പോള്‍ അലറിക്കരഞ്ഞ് താരം, വീഡിയോ വൈറല്‍

1

രാജ്യം കടുത്ത ഭീഷണിയിലാണെന്നും എങ്കിലും സാഹചര്യം നിയന്ത്രണ വിധേയമാണെന്നും അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനി പൗരന്‍മാര്‍ക്കുള്ള സന്ദേശത്തില്‍ പറഞ്ഞു. രാജ്യത്തെ അഭിസംബോധന ചെയ്യുന്ന വേളയില്‍ അദ്ദേഹം രാജിവയ്ക്കാനിടയുണ്ടെന്ന് ചില വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു. രാജിയുണ്ടാകില്ല എന്നാണ് ടോളോ ന്യൂസിന്റെ വാര്‍ത്ത. ധനമന്ത്രി രാജിവച്ച് കഴിഞ്ഞ ദിവസം അഫ്ഗാന്‍ വിട്ടുപോയിരുന്നു.

2

ഇക്കാര്യത്തില്‍ ആശയക്കുഴപ്പം നിലനില്‍ക്കവെ സൈന്യത്തെ വീണ്ടും സംഘടിപ്പിക്കാനുള്ള ശ്രമത്തിലാണ് പ്രസിഡന്റ് എന്ന വിവരവും പുറത്തുവന്നു. രാജ്യത്തെ രണ്ടാമത്തെ നഗരമായ കാണ്ഡഹാറും മൂന്നാമത്തെ നഗരമായ ഹെറാത്ത് സിറ്റിയും ഇപ്പോള്‍ താലിബാന്റെ നിയന്ത്രണത്തിലാണ്. കാണ്ഡഹാറിലെ റേഡിയോ സ്‌റ്റേഷന്റെ പേര് വോയ്‌സ് ഓഫ് ശരീഅ എന്നാക്കി മാറ്റി.

3

വെടിനിര്‍ത്തലിന്റെ ഭാഗമായി പ്രസിഡന്റ് രാജിവയ്ക്കാനും രാജ്യം വിടാനും സാധ്യതയുണ്ട് എന്നായിരുന്നു പുറത്തുവന്ന ഒരു വാര്‍ത്ത. താലിബാന്റെ മുന്നേറ്റം തടയാന്‍ അവരുമായി കരാറിലെത്താന്‍ ചര്‍ച്ച നടക്കുന്നുണ്ട്. ഇരുവര്‍ക്കുമിടയില്‍ മധ്യസ്ഥത വഹിക്കുന്നത് ഖത്തറാണത്രെ. ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരേണ്ടതുണ്ട്. ദോഹയില്‍ ദിവസങ്ങളായി ചര്‍ച്ച തുടരുകയാണ്.

ഇന്ത്യയ്ക്ക് താലിബാന്റെ ഭീഷണി; നിങ്ങള്‍ക്ക് നന്നാകില്ല, അമേരിക്കയുടെ അവസ്ഥ കണ്ടില്ലേ... ആരെയും തൊടില്ലഇന്ത്യയ്ക്ക് താലിബാന്റെ ഭീഷണി; നിങ്ങള്‍ക്ക് നന്നാകില്ല, അമേരിക്കയുടെ അവസ്ഥ കണ്ടില്ലേ... ആരെയും തൊടില്ല

4

രാജി പ്രഖ്യാപിച്ച ശേഷം പ്രസിഡന്റും കുടുംബവും അഫ്ഗാന്‍ വിടുമെന്നായിരുന്നു വാര്‍ത്തകള്‍. ഇക്കാര്യം വൈസ് പ്രസിഡന്റുമാരില്‍ ഒരാളായ അംറുല്ല സാലിഹ് നിഷേധിച്ചു. സൈനികരെ വീണ്ടും സംഘടിപ്പിക്കുന്നതിനാണ് പ്രഥമ പരിഗണന നല്‍കുന്നതെന്ന് അഷ്‌റഫ് ഗനി പറഞ്ഞു. യുദ്ധം അവസാനിപ്പിക്കാന്‍ ചര്‍ച്ചകള്‍ നടക്കുന്നുവെന്നും അദ്ദേഹം അറിയിച്ചു.

5

ജനങ്ങളുടെ പലായനം തടയാനുള്ള ശ്രമം തുടരുകയാണ്. രക്ത രൂഷിതമായ യുദ്ധത്തിലേക്ക് രാജ്യം കൂപ്പുകുത്താന്‍ അനുവദിക്കില്ലെന്നും പ്രസിഡന്റ് വ്യ്ക്തമാക്കി. കാബൂളില്‍ നിന്ന് 50 കിലോമീറ്റര്‍ മാത്രം അകലെയാണ് ഇപ്പോള്‍ താലിബാന്‍കാരുള്ളത്. അമേരിക്കയുടെയും മറ്റു വിദേശരാജ്യങ്ങളുടെയും പൗരന്മാരെയും ഉദ്യോഗസ്ഥരെയും ഒഴിപ്പിക്കുന്നത് തുടരുകയണ്.

6

കാബൂള്‍ എംബസിയിലെ രേഖകള്‍ നശിപ്പിക്കാന്‍ അമേരിക്ക ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. സുപ്രധാന വിവരങ്ങള്‍ താലിബാന്റെ കൈവശമെത്തിയാല്‍ അമേരിക്കക്ക് കനത്ത തിരിച്ചടിയാകും. അതേസമയം, മസാറെ ശെരീഫിലും ശക്തമായ ആക്രമണം നടക്കുകയാണ്. ഇവിടെ യുദ്ധ പ്രഭു അബ്ദു റഷീദ് റോസ്തമിന്റെ ആളുകളാണ് താലിബാനെ നേരിടുന്നത്.

കോണ്‍ഗ്രസിനെ തറപറ്റിച്ചത് 57 ഇടത് അംഗങ്ങള്‍; 2004 ആവര്‍ത്തിക്കാന്‍ സിപിഎം, മമതയുടെ കൂടെ നില്‍ക്കുംകോണ്‍ഗ്രസിനെ തറപറ്റിച്ചത് 57 ഇടത് അംഗങ്ങള്‍; 2004 ആവര്‍ത്തിക്കാന്‍ സിപിഎം, മമതയുടെ കൂടെ നില്‍ക്കും

7

അതിനിടെ കാണ്ഡഹാറിലെ റേഡിയോ സ്‌റ്റേഷന്‍ താലിബാന്‍ പിടിച്ചു. വോയ്‌സ് ഓഫ് ശരീഅ എന്നാണ് സ്റ്റേഷന്റെ പുതിയ പേര്. രാഷ്ട്രീയ, സാംസ്‌കാരിക, സമകാലിക സംഭവങ്ങളുടെ വാര്‍ത്തകള്‍ ഇനിയും തുടരും. എല്ലാ ജീവനക്കാരും റേഡിയോ സ്‌റ്റേഷനിലുണ്ട് എന്ന് താലിബാന്‍കാര്‍ അറിയിച്ചു. വിശുദ്ധ ഖുര്‍ആന്റെ സന്ദേശങ്ങളും ഇനി മുതല്‍ പ്രക്ഷേപണം ചെയ്യും.

English summary
Reports Says Afghan President Ashraf Ghani May Resign; Taliban Renames Radio Station as Voice of Sharia
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X