കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎസ് പ്രതിനിധി സഭയില്‍ റിപബ്ലിക്കന്‍ പാര്‍ട്ടിക്ക് ഭൂരിപക്ഷം, 218 സീറ്റുകളെന്ന് റിപ്പോര്‍ട്ട്

Google Oneindia Malayalam News

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രതിനിധി സഭയില്‍ അവസാന നിമിഷം ഭൂരിപക്ഷം നേടി റിപബ്ലിക്കന്‍ പാര്‍ട്ടി. വളരെ നേരിയ ഭൂരിപക്ഷമാണ് പാര്‍ട്ടി നേടിയിരിക്കുന്നത്. തല്‍ക്കാലം പ്രസിഡന്റ് ജോ ബൈഡനെതിരെ വെല്ലുവിളിയുയര്‍ത്താന്‍ പാര്‍ട്ടിക്ക് സാധിക്കും. എന്നാല്‍ പൂര്‍ണമായ ഒരു നിയന്ത്രണം അവര്‍ക്ക് സെനറ്റിലും അവകാശപ്പെടാനില്ല.

ഡൊണാള്‍ഡ് ട്രംപിനെതിരെയുള്ള അന്വേഷണത്തില്‍ അടക്കം ഇനി സഭയില്‍ പോരാട്ടം നടന്നേക്കും. 218 സീറ്റുകള്‍ റിപബ്ലിക്കന്‍ പാര്‍ട്ടി നേടിയെന്നാണ് റിപ്പോര്‍ട്ട്. ഒരാഴ്ച്ച മുമ്പാണ് യുഎസ്സില്‍ ഇടക്കാല തിരഞ്ഞെടുപ്പ് നടന്നത്. എന്നാല്‍ രാജ്യത്ത് വിലക്കയറ്റം അടക്കമുള്ള പ്രശ്‌നങ്ങളുണ്ടായിട്ടും റിപബ്ലിക്കന്‍ പാര്‍ട്ടി വിചാരിച്ച നേട്ടമൊന്നും ഉണ്ടായിരുന്നില്ല.

1

ബൈഡന്റെ അവസാന രണ്ട് വര്‍ഷത്തെ ഭരണനയങ്ങളെ വെല്ലുവിളിക്കാന്‍ ഇതിലൂടെ റിപബ്ലിക്കന്‍ പാര്‍ട്ടിക്ക് സാധിക്കും. എന്നാല്‍ വിചാരിച്ചതിലും എത്രയോ താഴെയാണ് അവര്‍ക്ക് ലഭിച്ചിരിക്കുന്ന ഭൂരിപക്ഷം അത് മാത്രമല്ല നേരത്തെ സെനറ്റിന്റെ ആധിപത്യവും നേടിയെടുക്കുന്നതിലും റിപബ്ലിക്കന്‍ പാര്‍ട്ടി പരാജയപ്പെട്ടിരുന്നു.

17ാം വയസ്സില്‍ ലോട്ടറിയടിച്ചത് 10 കോടി; കാമുകന് വര്‍ഷത്തില്‍ 57 ലക്ഷം ശമ്പളം, ഈ യുവതി ഹീറോയാണ്!!17ാം വയസ്സില്‍ ലോട്ടറിയടിച്ചത് 10 കോടി; കാമുകന് വര്‍ഷത്തില്‍ 57 ലക്ഷം ശമ്പളം, ഈ യുവതി ഹീറോയാണ്!!

ചരിത്രത്തിലെ ഏറ്റവും മോശം പെര്‍ഫോമന്‍സുകളിലൊന്നായിരുന്നു ഇത്. അതേസമയം ഭൂരിപക്ഷത്തിന്റെ പൂര്‍ണമായ വിവരങ്ങള്‍ അടുത്ത കുറച്ച് ദിവസത്തേക്ക് ലഭ്യമാവില്ല. അത് ചിലപ്പോള്‍ ആഴ്ച്ചകളുമെടുക്കാന്‍. ഇപ്പോഴും പലയിടത്തും വോട്ടെണ്ണല്‍ തുടരുന്നുണ്ട്.

ആര്‍ക്കോ ലോട്ടറിയടിച്ചെന്ന് ദമ്പതിമാര്‍, ഫലം നോക്കിയപ്പോള്‍ കിട്ടിയത് ആറ് കോടി; വൈറല്‍ആര്‍ക്കോ ലോട്ടറിയടിച്ചെന്ന് ദമ്പതിമാര്‍, ഫലം നോക്കിയപ്പോള്‍ കിട്ടിയത് ആറ് കോടി; വൈറല്‍

21ാം നൂറ്റാണ്ടിലെ റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ ഏറ്റവും മോശം പ്രകടനമായിരിക്കും ഇത്തവണത്തേത് എന്നായിരിക്കും സൂചന. 2001ലായിരുന്നു റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രതിനിധി സഭയുടെ ഏറ്റവും മോശം പ്രകടനം. അന്ന് വെറും 9 സീറ്റിന്റെ ഭൂരിപക്ഷം മാത്രായിരുന്നു ഉണ്ടായിരുന്നത്.

ബൈഡന്റെ പോപ്പുലാരിറ്റി കുറയുന്നതും, സാമ്പത്തിക പ്രശ്‌നങ്ങളും മുതലെടുത്ത് ഭൂരിപക്ഷം പിടിക്കാമെന്നായിരുന്നു റിപബ്ലിക്കന്‍ പാര്‍ട്ടി കരുതിയത്. എന്നാല്‍ ഡൊണാള്‍ഡ് ട്രംപിന്റെ നെഗറ്റീവ് ഇമേജ് അടക്കം ജനങ്ങളെ വീണ്ടും ഡെമോക്രാറ്റുകളുമായി അടുപ്പിച്ചെന്നാണ് കാണാനാവുക. മോഡറേറ്റ്, സബര്‍ബന്‍ ജില്ലകളില്‍ മുന്നേറ്റം നടത്തിയാണ് ഡെമോക്രാറ്റുകള്‍ ഞെട്ടിച്ചത്. വിര്‍ജീനിയ മുതല്‍ മിനസോട്ടയും കന്‍സസും വരെ അവര്‍ വിജയിച്ചു.

HAIR:മുടി നീണ്ടുവളരുന്നില്ലേ, ഇതൊന്ന് ട്രൈ ചെയ്യൂ, ഒന്ന് പുരട്ടിയാല്‍ അമ്പരക്കുന്ന വളര്‍ച്ച ഉറപ്പ്!!

സ്പീക്കറാവാനുള്ള കെവിന്‍ മക്കാര്‍ത്തിയുടെ മോഹത്തിനും ഈ ഫലം തിരിച്ചടിയാവും. റിപബ്ലിക്കന്‍ പാര്‍ട്ടി തന്നെ അദ്ദേഹത്തെ പിന്തുണയ്ക്കണമെന്ന കാര്യത്തില്‍ രണ്ട് തട്ടിലാണ്. ചിലര്‍ വ്യവസ്ഥകളോടെ പിന്തുണയ്ക്കാമെന്നാണ് പറയുന്നത്. കഴിഞ്ഞ ദിവസം ജോ ബൈഡന്‍ മക്കാര്‍ത്തിയെ അഭിനന്ദിച്ചിരുന്നു. റിപബ്ലിക്കന്‍മാര്‍ക്കൊപ്പം സഹകരിക്കാമെന്നും അദ്ദേഹം അറിയിച്ചിരുന്നു.

അതേസമയം എവിടെയാണ് പിഴച്ചതെന്ന് അന്വേഷിക്കുകയാണ് റിപബ്ലിക്കന്‍ പാര്‍ട്ടി. ഡൊണാള്‍ഡ് ട്രംപിന് നേരെയാണ് എല്ലാവരും വിരല്‍ ചൂണ്ടുന്നത്. വിചാരിച്ചതിനേക്കാള്‍ ഫലം മോശമാക്കിയത് ട്രംപ് ആണെന്ന് ഇവര്‍ ആരോപിക്കുന്നു. ട്രംപിന്റെ സ്ഥാനാര്‍ത്ഥികളില്‍ നല്ലൊരു ഭാഗവും പരാജയപ്പെട്ടിരുന്നു.

English summary
republican party take control of us house of representatives by narrow margin
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X