റഷ്യയും അമേരിക്കയും വീണ്ടും കൊമ്പുകോര്‍ക്കുന്നു; യുഎസ്സിന്റെ ഐഎസ് ആക്രമണം അഭിനയം മാത്രമെന്ന് റഷ്യ

 • Posted By:
Subscribe to Oneindia Malayalam
cmsvideo
  'അമേരിക്കയുടെ ഐഎസ് വിരുദ്ധയുദ്ധം അഭിനയം'

  ദമസ്‌കസ്: കഴിഞ്ഞ ഏതാനും മാസങ്ങളായി ഇറാഖിലെ ഇസ്ലാമിക് സ്റ്റേറ്റ് സൈന്യത്തിനെതിരായ ആക്രമണം അമേരിക്ക നിര്‍ത്തിവച്ചിരിക്കുന്നതായി റഷ്യ കുറ്റപ്പെടുത്തി. റഷ്യന്‍ പ്രതിരോധമന്ത്രാലയം വക്താവാണ് ഈ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇങ്ങനെ ഐ.എസ്സ് വിരുദ്ധയുദ്ധം അഭിനയിക്കുന്നതില്‍ അമേരിക്കയ്ക്ക് വ്യക്തമായ ലക്ഷ്യമുണ്ടെന്നും റഷ്യന്‍ പ്രതിരോധ മന്ത്രാലയം വക്താവ് മേജര്‍ ജനറല്‍ ഇഗോര്‍ കൊനാഷെങ്കോവ് കുറ്റപ്പെടുത്തി.

  ഇറാഖിലെ സിറിയയോട് ചേര്‍ന്ന് കിടക്കുന്ന ഐ.എസ് പ്രദേശങ്ങളില്‍ അമേരിക്കന്‍ സൈന്യം ഇപ്പോള്‍ വ്യോമാക്രമണം നടത്തുന്നില്ല. അവിടെയുള്ള ഐ.എസ് സൈന്യത്തിന് കൂട്ടത്തോടെ സിറിയയിലേക്ക് കടക്കാന്‍ അവസരം നല്‍കുകയെന്ന തന്ത്രത്തിന്റെ ഭാഗമാണിത്. സിറിയന്‍ അതിര്‍ത്തിയിലെ ദേര്‍ അസ്സോര്‍ പ്രവിശ്യയില്‍ റഷ്യന്‍ വ്യോമസേനാ പിന്തുണയോടെ പോരാടിക്കൊണ്ടിരിക്കുന്ന സിറിയന്‍ സര്‍ക്കാര്‍ സൈന്യത്തിന്റെ മുന്നേറ്റം തടയുകയെന്നതാണ് ഇതിലൂടെ അമേരിക്ക ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയുടെ ഈ ഐ.എസ് അനുകൂല നിലപാട് കാരണം ആയിരക്കണക്കിന് പേരാണ് അതിര്‍ത്തി കടന്ന് സിറിയയിലേക്ക് എത്തിയത്. യൂഫ്രട്ടീസ് നദിക്ക് കിഴക്ക് ഭാഗത്തുള്ള ഐ.എസ് കേന്ദ്രത്തിലേക്കാണ് ഇവര്‍ കൂട്ടമായി വന്നുചേര്‍ന്നിരിക്കുന്നത്. അതുവഴി ശക്തമായ പ്രതിരോധം തീര്‍ക്കാന്‍ ഐ.എസ്സിന് സാധിച്ചതായും അദ്ദേഹം പറഞ്ഞു. സിറിയന്‍ പ്രദേശങ്ങളില്‍ അമേരിക്ക ഐ.എസ്സിനെതിരേ നടത്തുന്ന പോരാട്ടത്തിലും റഷ്യയുടെയും സിറിയയുടെയും മുന്നേറ്റം തടയുകയെന്ന ലക്ഷ്യമാണെന്നും അദ്ദേഹം പറഞ്ഞു.

  കാമുകനുമൊത്തുള്ള ഭാര്യയുടെ ഫോട്ടോ കാണിച്ച് പണം തട്ടിയ എയര്‍ ഹോസ്റ്റസ് കുടുങ്ങി

  xisis

  അമേരിക്കയില്‍ ആക്രമണത്തിന് ഹിസ്ബുല്ല പദ്ധതി!

  അതേസമയം, ദേര്‍ അസ്സൂറിലെ ഐ.എസ് ശക്തികേന്ദ്രമായ അല്‍മദായിന്‍ പ്രദേശം റഷ്യ-സിറിയ സംയുക്ത സഖ്യത്തിന്റെ നിയന്ത്രണത്തിലായതായും ബാക്കി സ്ഥലങ്ങളിലുള്ള പോരാട്ടം തുടരുകയാണെന്നും റഷ്യന്‍ സൈനിക വക്താവ് അവകാശപ്പെട്ടു. നേരത്തേ മുതിര്‍ന്ന റഷ്യന്‍ സൈനിക ജനറല്‍ സിറിയയില്‍ കൊല്ലപ്പെടാനിടയായതിനു പിന്നില്‍ അമേരിക്കയാണെന്ന് റഷ്യ കുറ്റപ്പെടുത്തിയിരുന്നു. സര്‍ക്കാര്‍ വിരുദ്ധ സിറിയന്‍ വിമത സേനയായ സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സസിന്റെ പിന്തുണയോടെയാണ് അമേരിക്കന്‍ സൈന്യം സിറിയയില്‍ ഐ.എസ് വിരുദ്ധ പോരാട്ടം നടത്തുന്നത്.

  English summary
  russia accuses us of pretending to fight is in syria and iraq

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്