അമേരിക്കയില്‍ ആക്രമണത്തിന് ഹിസ്ബുല്ല പദ്ധതി!

  • Posted By:
Subscribe to Oneindia Malayalam

വാഷിംഗ്ടണ്‍: അമേരിക്കയില്‍ ആക്രമണം നടത്താന്‍ ഹിസ്ബുല്ല പദ്ധതിയിടുന്നതായി യു.എസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തെ തുടര്‍ന്ന് രണ്ട് ഹിസ്ബുല്ല പ്രവര്‍ത്തകര്‍ അമേരിക്കയില്‍ പിടിയിലായ പശ്ചാത്തലത്തിലാണ് നാഷനല്‍ കൗണ്ടര്‍ ടെററിസം സെന്ററിന്റെ പുതിയ മുന്നറിയിപ്പ്. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്‌നമായതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാനാവില്ലെന്ന് സെന്റര്‍ ഡയരക്ടര്‍ നിക്കൊളാസ് റസ്മുസെന്‍ പറഞ്ഞു.

സപ്തംബര്‍ 11ലെ ആക്രമണത്തെ തുടര്‍ന്ന് അല്‍ ഖാഇദയ്ക്കും അതിനു ശേഷം ഐ.എസ്സിനും പിന്നാലെയായിരുന്നു യു.എസ് സര്‍ക്കാരെങ്കിലും ഹിസ്ബുല്ലയുടെ ഭീഷണി തങ്ങള്‍ ഒരിക്കലും ചെറുതായി കണ്ടിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. 20 വര്‍ഷമായി ഭീകരപ്പട്ടികയില്‍ ഉള്‍പ്പെട്ട ലബ്‌നാനിലെ ശിയാ സായുധ വിഭാഗമായ ഹിസ്ബുല്ലയ്‌ക്കെതിരേ എന്നും ജാഗ്രത പുലര്‍ത്തിയിരുന്നതായും അതേത്തുടര്‍ന്നാണ് രണ്ടുപേര്‍ അറസ്റ്റ് ചെയ്യപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയുള്‍പ്പെടെ ലബ്‌നാനിനു പുറത്തുള്ള രാജ്യങ്ങളിലെ ആക്രമണ പദ്ധതികള്‍ക്ക് ചുക്കാന്‍ പിടിക്കുന്നഫുആദ് ശുകര്‍, തലാല്‍ ഹമിയ എന്നീ ഹിസ്ബുല്ല നേതാക്കളെ കണ്ടെത്തി പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് വന്‍തുക ഇനാമായി യ.എസ് ഭരണകൂടം പ്രഖ്യാപിച്ചിട്ടുണ്ട്.

കൊച്ചി മേയർ സൗമിനി ജെയിന്റെ വാഹനം അടിച്ചുതകർത്തു! ഉമ്മൻചാണ്ടി മേയറുടെ വീട്ടിലെത്തി...

terror

മരുന്ന് വില്‍ക്കണോ? ഇനി എളുപ്പമല്ല, പരീക്ഷിച്ചിരിക്കണം: പുതിയ നിബന്ധന വരുന്നു


അതേസമയം, ഇറാന്‍ ആണവ കരാറിനെതിരായ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് കളമൊരുക്കുന്നതിന്റെ ഭാഗമായുള്ള ട്രംപ് ഭരണകൂടത്തിന്റെ വ്യാജ പ്രചാരണം മാത്രമാണ് പുതിയ ആക്രമണ മുന്നറിയിപ്പെന്ന് ഡെട്രോയിറ്റ് സര്‍വകലാശാല പ്രഫസര്‍ ആമിര്‍ സഹര്‍ അഭിപ്രായപ്പെട്ടു. ഹിസ്ബുല്ല അമേരിക്കയില്‍ ആക്രമണ പദ്ധതി ആവിഷ്‌ക്കരിക്കുന്നുവെന്ന വാദം വിശ്വാസയോഗ്യമല്ല. ഇറാന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഹിസ്ബുല്ല ആഭ്യന്തര സുരക്ഷയ്ക്ക് ഭീഷണിയാണെന്നും അത് കൊണ്ട് ഇറാനെ തടയേണ്ടത് ആവശ്യമാണെന്നുമുള്ള സന്ദേശം നല്‍കുകയാണ് ഭണകൂടം ഇതിലൂടെ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സൗദി അറേബ്യയുടെ താല്‍പര്യം സംരക്ഷിക്കുന്നതിന് വേണ്ടിയാണ് ഭരണകൂടത്തിന്റെ പുതിയ നിലപാടെന്നും അദ്ദേഹം ആരോപിച്ചു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
washington says hezbollah is plotting attacks inside the us

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്