• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
LIVE

യുക്രൈനിലെ പ്രദേശങ്ങൾ റഷ്യയുടെ ഭാഗമായി മാറും; പ്രതികരിച്ച് വ്ലാദിമിർ പുടിൻ

Google Oneindia Malayalam News

Newest First Oldest First
5:13 PM, 11 May
അധിനിവേശം നടത്തിയ യുക്രൈനിലെ പ്രദേശങ്ങൾ റഷ്യയുടെ ഭാഗമായി മാറുമെന്ന് വ്ലാദിമിർ പുടിൻ
3:31 PM, 11 May
യൂറോപ്പ്യന്‍ യൂണിയന്റെ റഷ്യക്കെതിരെയുള്ള ഉപരോധത്തെ പിന്തുണയ്ക്കില്ലെന്ന് ഹംഗറി. നിരോധനം സമ്പദ് ഘടനയില്‍ അണുബോംബായി പതിക്കുമെന്നും, ഊര്‍ജ വിതരണത്തെ തന്നെ തകര്‍ക്കുമെന്നും ഹംഗേറിയന്‍ വിദേശകാര്യ മന്ത്രി പീറ്റര്‍ സിജാര്‍റ്റോ പറഞ്ഞു
12:58 PM, 11 May
കിഴക്കന്‍ മേഖലയില്‍ യുക്രൈന്‍ ചെറിയ രീതിയില്‍ മുന്നേറ്റം നടത്തുന്നു. കാര്‍ക്കീവ് സമീപമുള്ള നാല് ഗ്രാമത്തില്‍ നിന്ന് റഷ്യയെ തുരത്തിയോടിച്ചു.
12:57 PM, 11 May
റഷ്യയെ തീവ്രവാദ സ്‌പോണ്‍സറായി പ്രഖ്യാപിക്കാനുള്ള പ്രമേയം യുഎസ് സെനറ്റര്‍മാര്‍ അവതരിപ്പിച്ചു. റഷ്യ സിറിയയിലെയും ചെച്‌നിയയിലെയും പോരാളികളുമായി ബന്ധം പുലര്‍ത്തുന്നതായും യുഎസ് ആരോപിച്ചു
12:55 PM, 11 May
അസോവ്‌സ്റ്റലില്‍ റഷ്യ ആക്രമണം പുനരാരംഭിച്ചു. ആഴ്ച്ചകളായി ഇവിടെ നിരവധി പേര്‍ കുടുങ്ങി കിടക്കുന്നുണ്ട്‌
3:16 PM, 10 May
രണ്ടാം ലോകമഹായുദ്ധത്തിൽ റഷ്യയ്‌ക്കൊപ്പം നിന്ന ഇന്ത്യൻ സൈന്യത്തിന്റെ പോരാട്ട വീര്യം സമാനതകളില്ലാത്തതെന്ന് റഷ്യൻ സ്ഥാനപതി ഡെന്നീസ് അലിപോവ് . ഇന്നലെ 1945ലെ രണ്ടാം ലോകമഹായുദ്ധത്തിൽ വിജയം കൈവരിച്ച റഷ്യ നടത്താറുള്ള വിക്ടറി ഡേ പരിപാടിയോടനുബന്ധിച്ചാണ് അലിപോവ് ഇന്ത്യയെ പ്രശംസിച്ചത്.
12:21 PM, 10 May
വിജയാഘോഷത്തിന്റെ ഭാഗമായി 1945 മേയിൽ സൈനികർ റെയ്‌ച്‌സ്‌റ്റാഗിൽ വിജയബാനർ കെട്ടിയതിന്റെ സ്മരണയിൽ റെഡ്‌ സ്ക്വയറിൽ വിജയബാനർ വിരിച്ചു. 11,000 സൈനികർ അണിനിരന്ന പരേഡിൽ 131 സൈനികവാഹനവും ആയുധങ്ങളും പ്രദർശിപ്പിച്ചു.
12:21 PM, 10 May
ദേശാഭിമാനയുദ്ധത്തിലെ സോവിയറ്റ്‌ വിജയത്തിന്റെ എഴുപത്തേഴാം വാർഷികം സൈനിക പരേഡോടെയാണ്‌ ആഘോഷിച്ചത്‌.
12:21 PM, 10 May
രണ്ടാം ലോകയുദ്ധത്തിൽ സോവിയറ്റ്‌ യൂണിയൻ നാസി സൈന്യത്തെ മുട്ടുകുത്തിച്ചതിന്റെ സ്മരണയിൽ വിജയദിവസം ആഘോഷിച്ച്‌ റഷ്യ.
3:59 PM, 9 May
ഉക്രെയ്നിലെ റഷ്യയുടെ ആക്രമണത്തെ പ്രതിരോധിക്കുകയും കൈവിനെയും പാശ്ചാത്യരെയും കുറ്റപ്പെടുത്തുകയും ചെയ്ത് പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍
2:30 PM, 9 May
പുടിന്‍ 77 വര്‍ഷം മുമ്പുള്ള ഫാസിസത്തെ പ്രതിഫലിപ്പിക്കുന്നു, യുകെയിലെ വാലസ് പറയുന്നു
1:12 PM, 9 May
യുക്രൈനിലെ റഷ്യയുടെ സൈനിക നടപടി പാശ്ചാത്യ നയങ്ങളോടുള്ള സമയോചിതവും ആവശ്യമായതുമായ പ്രതികരണമാണെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍
12:10 PM, 9 May
രണ്ടാം ലോക മഹായുദ്ധത്തില്‍ നാസി ജര്‍മ്മനിക്കെതിരായ സോവിയറ്റ് യൂണിയന്റെ വിജയത്തിന്റെ വാര്‍ഷികം ആഘോഷിക്കാന്‍ റഷ്യ തയ്യാറെടുക്കുന്നതിനിടെ, കിഴക്കന്‍ ഉക്രെയ്‌നിലെ ഒരു ഗ്രാമത്തിലെ സ്‌കൂളില്‍ റഷ്യന്‍ സൈന്യം ബോംബെറിഞ്ഞ് 60 ഓളം പേര്‍ കൊല്ലപ്പെട്ടതായി പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി
11:32 AM, 9 May
മാരിയുപോള്‍ മേഖലയില്‍ നിന്ന് 170-ലധികം സിവിലിയന്‍മാരെ ഒഴിപ്പിച്ചു, ഒരാഴ്ച നീണ്ട രക്ഷാപ്രവര്‍ത്തനത്തിനിടെ ആകെ 600 പേര്‍ക്ക് സുരക്ഷിതമായി കടന്നുപോയി: ഐക്യരാഷ്ട്രസഭ
9:43 AM, 9 May
'ഈ യുദ്ധം അവസാനിപ്പിക്കേണ്ടതുണ്ടെന്നും ഈ യുദ്ധം ക്രൂരമായിരുന്നുവെന്നും അമേരിക്കയിലെ ജനങ്ങള്‍ ഉക്രെയ്‌നിലെ ജനങ്ങള്‍ക്കൊപ്പം നില്‍ക്കുന്നുവെന്നും ഉക്രേനിയന്‍ ജനതയെ കാണിക്കേണ്ടത് പ്രധാനമാണെന്ന് ഞാന്‍ കരുതി,' ജില്‍ ബൈഡന്‍
9:15 AM, 9 May
ജില്‍ ബൈഡന്‍ ഞായറാഴ്ച പടിഞ്ഞാറന്‍ ഉക്രെയ്നില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി
1:41 AM, 9 May
മരിയുപോളിൽ നിന്ന് 170 സിവിലിയന്മാർ യുക്രൈനിന്റെ നിയന്ത്രിത പ്രദേശത്ത് എത്തിയതായി ഐസിആർസി
12:23 AM, 9 May
കിഴക്കൻ യുക്രൈനിലെ ബിലോഹോറിവ്ക ഗ്രാമത്തിൽ ആളുകൾ അഭയം പ്രാപിച്ച സ്‌കൂളിന് നേരെ റഷ്യൻ സേനയുടെ വ്യോമാക്രമണത്തിൽ 60 പേർ മരിച്ചതായി ഞായറാഴ്ച ലുഹാൻസ്ക് റീജിയണൽ ഗവർണർ പറഞ്ഞു.
6:41 PM, 8 May
യുക്രൈനിലെ സ്‌കൂളിൽ റഷ്യൻ വ്യോമാക്രമണം, 60 പേർ മരിച്ചതായി സംശയമെന്ന് റിപ്പോർട്ട്
4:45 PM, 8 May
ഡോണ്‍ബാസില്‍ ആക്രമണം തുടരുന്നു. റഷ്യയ്‌ക്കൊപ്പം വിഘടനവാദികളും ചേര്‍ന്നാണ് ഇവിടെ ആക്രമണം.
4:44 PM, 8 May
റഷ്യയുടെ അധിനിവേശം ചര്‍ച്ച ചെയ്യാന്‍ ജര്‍മന്‍ പാര്‍ലമെന്റ് പ്രസിഡന്റ് കീവിലെത്തി. സെലിന്‍സ്‌കിയെ കണ്ട് പ്രസിഡഡന്റ് ബെര്‍ബല്‍ ബാസ് ചര്‍ച്ച നടത്തും
4:43 PM, 8 May
കിഴക്കന്‍ യുക്രൈനില്‍ റഷ്യയുടെ വ്യോമാക്രമണത്തില്‍ 60 പേര്‍ കൊല്ലപ്പെട്ടതായി ലുഗാന്‍സ്‌ക് റീജ്യനല്‍ ഗവര്‍ണര്‍. സ്‌കൂളില്‍ സുരക്ഷയ്ക്കായി അഭയം തേടിയവര്‍ക്ക് നേരെയാണ് ആക്രമണം നടന്നത്‌
2:41 AM, 7 May
കിഴക്കന്‍ യുക്രൈനിലെ ഒരു ആയുധസംഭരണശാല മിസൈല്‍ ആക്രമണത്തില്‍ തകര്‍ത്തതായി റഷ്യന്‍ പ്രതിരോധമന്ത്രാലയം അവകാശപ്പെട്ടു. ലുഹാന്‍സ്‌ക്‌ മേഖലയില്‍ യുക്രൈന്റെ എസ്‌.യു-25, മിഗ്‌-29 യുദ്ധവിമാനങ്ങള്‍ വെടിവച്ചിട്ടതായും മന്ത്രാലയം വ്യക്‌തമാക്കി.
2:41 AM, 7 May
റഷ്യ അണ്വായുധം പ്രയോഗിച്ചേക്കുമെന്ന ആശങ്ക പാശ്‌ചാത്യരാജ്യങ്ങള്‍ പരസ്യമായി പ്രകടിപ്പിക്കുന്ന സാഹചര്യത്തിലാണ്‌ ഇതുസംബന്ധിച്ച വിശദീകരണം.
2:41 AM, 7 May
യുക്രൈനില്‍ അണ്വായുധം പ്രയോഗിക്കില്ലെന്നു വ്യക്‌തമാക്കി റഷ്യന്‍ വിദേശകാര്യമന്ത്രാലയ വക്‌താവ്‌ അലക്‌സി സെയ്‌റ്റ്‌സെവ്‌.
3:50 PM, 6 May
വടക്ക് - കിഴക്കൻ മേഖലയിൽ റഷ്യക്കെതിരെ യുക്രൈൻ ആക്രമണം തുടങ്ങിയതായി റിപ്പോർട്ട്
2:05 PM, 6 May
മരിയുപോളിൽ നിന്ന് 500 സാധാരണക്കാരെ ഒഴിപ്പിച്ചുവെന്ന് വ്യക്തമാക്കി യുക്രൈൻ പ്രസിഡന്റ്
12:25 PM, 6 May
തെക്കൻ നഗരമായ മരിയുപോളിൽ കുടുങ്ങിക്കിടക്കുന്ന സാധാരണക്കാരെ ഒഴിപ്പിക്കാനുള്ള പുതിയ ശ്രമം നടക്കുന്നുണ്ടെന്ന് യുക്രൈൻ ഉദ്യോഗസ്ഥൻ
10:39 AM, 6 May
റഷ്യ - യുക്രൈൻ യുദ്ധത്തിൽ 400 ആശുപത്രികൾ നശിപ്പിച്ചതായി യുക്രൈൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്കി
11:04 PM, 2 May
ലാവ്‌റോവിന്റെ പ്രസ്താവനക്കെതിരെ ഇസ്രായേൽ വിദേശകാര്യമന്ത്രി യേർ ലാപിഡ് ആഞ്ഞടിച്ചു. ജൂതൻമാർ സ്വന്തം വംശജരെ ഒരിക്കലും കൂട്ടകൊല നടത്താറില്ലെന്നാണ് ലാവ്റോവിന്റെ പരാമർശത്തിനെതിരെ ഇസ്രായേൽ വിദേശകാര്യമന്ത്രി പ്രതികരിച്ചത്.
READ MORE

കീവ്: യുക്രൈനില്‍ സൈനിക നടപടി പ്രഖ്യാപിച്ച് റഷ്യ. യൂറോപ്പിലാകെ വലിയ പ്രതിസന്ധിക്ക് തുടക്കിടുന്ന പ്രഖ്യാപനമാണ് റഷ്യ നടത്തിയിരിക്കുന്നത്. കിഴക്കന്‍ യുക്രൈനിലെ ഡോണ്‍ ബാസിലേക്ക് റഷ്യന്‍ സൈന്യം പ്രവേശിക്കുകയും ചെയ്തു. യുദ്ധപ്രഖ്യാപനത്തിന് പിന്നാലെ യുക്രൈന്‍ തലസ്ഥാന നഗരിയായ കീവില്‍ അടക്കം ആറിടത്താണ് സ്‌ഫോടനങ്ങള്‍ നടന്നത്.

നവ നാസി സര്‍ക്കാരിനെ ഒരു പാഠം പഠിപ്പിക്കാനാണ് യുദ്ധം നടത്തുന്നതെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ പ്രഖ്യാപിച്ചു. അമേരിക്ക അടക്കമുള്ള ലോകമുള്ള രാജ്യങ്ങള്‍ റഷ്യന്‍ നടപടിയെ അപലപിച്ചു. യുഎന്‍ അടിയന്തര രക്ഷാ സമിതി യോഗവും ചേര്‍ന്നിട്ടുണ്ട്.

English summary
russia ivades ukraine, blast in 6 place in kiev, latest news and live udpates
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X