പുടിന്റെ രഹസ്യനീക്കം പുറത്ത്; ആഫ്രിക്കയില്‍ നിന്ന് 400 പേര്‍ യുക്രൈനില്‍... സെലന്‍സ്‌കിയെ വധിക്കും
മോസ്‌കോ: യുക്രൈന്‍ അധിനിവേശത്തിന് റഷ്യ നേരത്തെ പദ്ധതി തയ്യാറാക്കിയിരുന്നുവെന്ന് റിപ്പോര്‍ട്ട്. ചാരന്മാരെ യുക്രൈന്‍ തസസ്ഥാനമായ കീവിലും മറ്റു പ്രധാന നഗരങ്ങളിലും വിന്യസിച്ച് സൂക്ഷ്മ നിരീക്ഷണം നടത്തിയിരുന്നു. അധിനിവേശം നടത്താന്‍ പര്യപ്തമായ സാഹചര്യമുണ്ടോ എന്ന് ഇവരാണ് പരിശോധിച്ച് ഉറപ്പാക്കിയത്. ശേഷം അതിര്‍ത്തിയില്‍ ലക്ഷത്തിലധികം സൈനികരെ വിന്യസിച്ചു. പിന്നീട് അധിനിവേശം ആരംഭിക്കാന്‍ ഉത്തരവിടുകയായിരുന്നു.
Recommended Video
എന്നാല്‍ യുക്രൈന്‍ പ്രസിഡന്റ് വോളോദ്മിര്‍ സെലന്‍സ്‌കിയുടെ പ്രതിരോധ തന്ത്രം ശക്തമായതോടെ പുടിന്റെ നീക്കം പാളി. ഇതോടെ അദ്ദേഹം പ്ലാന്‍ ബി നടപ്പാക്കുന്നുവെന്ന് മേഖലയിലെ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു. ആഫ്രിക്കയില്‍ നിന്ന് പരിശീലനം ലഭിച്ച 400 പേരെ യുക്രൈനില്‍ വിന്യസിച്ചുവെന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. വാഗ്നര്‍ ഗ്രൂപ്പിനെയാണ് വിന്യസിച്ചിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ...

രഹസ്യമായി കൊലപാതകം നടത്താന്‍ കഴിവുള്ള പ്രത്യേക സംഘത്തെയാണ് പുടിന്‍ നിയോഗിച്ചിരിക്കുന്നതെന്ന് ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രസിഡന്റ് സെലന്‍സ്‌കിയെയും മന്ത്രിമാരെയും യുക്രൈന്‍ ഭരണത്തിലെ മറ്റു പ്രമുഖരെയും വധിക്കുകയാണ് ഇവരുടെ ദൗത്യം. വാഗ്നര്‍ ഗ്രൂപ്പിനെയാണ് ഇതിനു വേണ്ടി വിന്യസിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

2014ല്‍ രൂപീകരിച്ച സ്വകാര്യ സൈനിക ഏജന്‍സിയാണ് വാഗ്നര്‍ ഗ്രൂപ്പ്. അറ്റകൈക്ക് പുടിന്‍ ഭരണകൂടം ഉപയോഗിക്കുന്ന ഏജന്‍സിയാണിത്. യുക്രൈനിലെ പ്രമുഖരെ ഇല്ലാതാക്കിയാല്‍ ആ രാജ്യം വേഗത്തില്‍ കീഴ്‌പ്പെടുത്താനും പാവ ഭരണകൂടത്തെ നിയോഗിക്കാനും കഴിയുമെന്ന് പുടിന്‍ കരുതുന്നു. സെലന്‍സ്‌കിക്ക് പുറമെ മറ്റു 23 പേരെയും വധിക്കാനാണ് നിര്‍ദേശമത്രെ.

6000 കൂലിപടയാളികളുള്ള സംഘമാണ് വാഗ്നര്‍ ഗ്രൂപ്പ് എന്ന് ബ്ലൂംബെര്‍ഗ് 2017ല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. റഷ്യന്‍ പ്രസിഡന്റ് പുടിന്റെ അടുത്ത സഹായി യെവ്ജനി പ്രിഗോസിനാണ് ഈ ഗ്രൂപിനെ നയിക്കുന്നത്. മികച്ച സൈനിക പരിശീലനം ലഭിച്ചവരാണ് സംഘത്തിലുള്ളത്. ഏത് അത്യാധുനിക ആയുധങ്ങള്‍ ഉപയോഗിക്കാനും ഇവര്‍ക്ക് പ്രാവീണ്യമുണ്ട്.

ആഴ്ചകള്‍ക്ക് മുമ്പ് പ്രിഗോസിന്‍ റഷ്യന്‍ പ്രസിഡന്റുമായി ചര്‍ച്ച നടത്തുകയും കൂട്ടക്കൊലയില്‍ കരാറുണ്ടാക്കുകയും ചെയ്തുവത്രെ. കോടികളുടെ ക്വട്ടേഷനാണ് നല്‍കിയിരിക്കുന്നത്. യുക്രൈനിലെ വിവിധ കേന്ദ്രങ്ങളില്‍ ഈ സംഘം ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അനുകൂല സാഹചര്യം വന്നാല്‍ യുക്രൈന്‍ പ്രസിഡന്റിനെ വധിക്കാനാണ് പദ്ധതിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പ്രസിഡന്റ്, പ്രധാനമന്ത്രി, കീവ് മേയര്‍, യുക്രൈന്‍ മന്ത്രിസഭാംഗങ്ങള്‍, മേയറുടെ സഹോദരന്‍ എന്നിവരെല്ലാം വാഗ്നര്‍ ഗ്രൂപ്പിന്റെ പട്ടികയിലുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. മൊബൈല്‍ ഫോണ്‍ രേഖകള്‍ പരിശോധിച്ചാണ് സംഘം പ്രമുഖരെ പിന്തുടരുന്നത്. എതിരാളിയുടെ നീക്കങ്ങള്‍ ഓരോന്നും ഇവര്‍ നിരീക്ഷിക്കുന്നുണ്ടെന്നും ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
മൂന്ന് മാസത്തിന് ശേഷം നടി അഞ്ജലി നായര്‍ വിവാഹ വാര്‍ത്ത പരസ്യമാക്കി; അറിയാം വിശേഷങ്ങള്‍

അതേസമയം, വാഗ്നര്‍ ഗ്രൂപ്പിനെ മാത്രമല്ല, മറ്റു പല സ്വകാര്യ ഏജന്‍സികളെയും പുടിന്‍ യുക്രൈനില്‍ നിയോഗിച്ചിട്ടുണ്ട് എന്ന വാര്‍ത്തകളും വരുന്നുണ്ട്. എല്ലാവര്‍ക്കും നല്‍കിയിരിക്കുന്നത് ഒരേ ദൗത്യമാണ്. സ്വകാര്യ ഏജന്‍സികളെ കൊലപാതകത്തിന് നിയോഗിച്ചു എന്ന വാര്‍ത്തകള്‍ വന്നതോടെ യുക്രൈന്‍ ഭരണകൂടം കീവില്‍ നിശാനിയമം പ്രഖ്യാപിച്ചു. ആരും പുറത്തിറങ്ങരുതെന്ന് നിര്‍ദേശിച്ചു. ലംഘിക്കുന്നവരെ വെടിവയ്ക്കാനും ഉത്തരവിട്ടിരുന്നു.

അതേസമയം, സ്വകാര്യ ഏജന്‍സികളെ റഷ്യ ഉപയോഗിക്കുന്നില്ലെന്ന് പുടിന്‍ വ്യക്തമാക്കി. കെജിബി, ജിആര്‍യു, എഫ്എസ്ബി എന്നീ റഷ്യയുടെ പഴയതും പുതിയതുമായ സംഘങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്വകാര്യ ഏജന്‍സികളെയാണ് പുടിന്‍ ഉപയോഗിക്കുന്നതെന്ന് പാശ്ചാത്യ സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.












Click it and Unblock the Notifications