കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സല്‍മാനെ ശിക്ഷിച്ചത് മുസ്ലീമായതിനാല്‍, വിവാദ പ്രസ്താവനയുമായി പാക് വിദേശകാര്യമന്ത്രി!!

വിവാദ പ്രസ്താവനയുമായി പാകിസ്താന്‍ വിദേശകാര്യമന്ത്രി

Google Oneindia Malayalam News

ഇസ്ലാമാബാദ്: ബോളിവുഡ് സൂപ്പര്‍ താരം സല്‍മാന്‍ ഖാനെ കൃഷ്ണ മൃഗത്തെ വേട്ടയാടിയ സംഭവത്തില്‍ ജോധ്പൂര്‍ കോടതി അഞ്ചുവര്‍ഷത്തെ തടവിന് വിധിച്ചിരുന്നു. സംഭവത്തില്‍ ബോളിവുഡ് അടക്കം ഞെട്ടിത്തരിച്ച് നില്‍ക്കവേ പുതിയൊരു വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ് പാകിസ്താന്‍ വിദേശകാര്യ മന്ത്രി ഖ്വാജ ആസിഫ്. സല്‍മാനെ ശിക്ഷിച്ചത് മുസ്ലീമായത് കൊണ്ടാണെന്ന വിവാദ പ്രസ്താവനയാണ് അദ്ദേഹം നടത്തിയിരിക്കുന്നത്. സംഭവത്തെ വര്‍ഗീയമായ വിധിയായിട്ട് മാറ്റിയിരിക്കുകയാണ് പാകിസ്താന്‍ വിദേശകാര്യമന്ത്രി

ബോളിവുഡിന്‍റെ 'ടൈഗര്‍' ജോധ്പൂര്‍ ജയിലില്‍ 106ാം നമ്പറുകാരന്‍.. അയല്‍വാസി വിവാദ ആള്‍ദൈവം ആസാറാംബോളിവുഡിന്‍റെ 'ടൈഗര്‍' ജോധ്പൂര്‍ ജയിലില്‍ 106ാം നമ്പറുകാരന്‍.. അയല്‍വാസി വിവാദ ആള്‍ദൈവം ആസാറാം

1

ഇന്ത്യയിലെ ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട ഒരാളാണ് സല്‍മാന്‍. അതുകൊണ്ടാണ് അദ്ദേഹത്തിന് ശിക്ഷ ഏറ്റുവാങ്ങേണ്ടി വന്നതെന്ന് പാക് മന്ത്രി പറയുന്നു. പാകിസ്താന്‍ ചാനലിലെ ടോക് ഷോയിലാണ് ഖ്വാജ ആസിഫ് വിവാദ പ്രസ്താവന നടത്തിയിരിക്കുന്നത്. അതേസമയം സല്‍മാന്റെ ശിക്ഷയുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിട്ടുണ്ട് അദ്ദേഹം. 20 വര്‍ഷം പഴക്കമുള്ള ഒരു കേസിലാണ് സല്‍മാന്‍ ശിക്ഷപ്പെട്ടിരിക്കുന്നത്. ഇത് ഇന്ത്യയില്‍ മുസ്ലീമായി ജീവിക്കുക എന്നത് വളരെ ബുദ്ധിമുട്ടേറിയതാണെന്ന് കാണിച്ച് തരുന്നതാണ്. ഇന്ത്യയില്‍ ന്യൂനപക്ഷങ്ങളില്‍ നിന്നുള്ള എല്ലാവരും ഈ പ്രശ്‌നം നേരിടുന്നുണ്ടെന്നും ആസിഫ് പറയുന്നു.

2

ഇന്ത്യയില്‍ ഭരണത്തിലുള്ള സര്‍ക്കാര്‍ ഹിന്ദുസംരക്ഷകരാണ്. സല്‍മാന്‍ ഹിന്ദുവായിരുന്നെങ്കില്‍ ഇത്ര കടുത്ത ശിക്ഷ അദ്ദേഹത്തിന് ലഭിക്കുമായിരുന്നില്ല. കോടതിക്കും സല്‍മാനോട് ദയയുണ്ടാവുമായിരുന്നെന്നും ഖ്വാജ ആസിഫ് പറഞ്ഞു. കേസില്‍ അഞ്ച് വര്‍ഷത്തിന് പുറമേ 10000 രൂപയും കോടതി സല്‍മാന് പിഴയിട്ടുണ്ട്. അതേസമയം സല്‍മാന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. കേസില്‍ ഉള്‍പ്പെട്ട ബോളിവുഡ് താരങ്ങളായ സെയ്ഫ് അലിഖാന്‍, തബു, സൊനാലി ബേന്ദ്രെ, നീലം എന്നിവരെ കോടതി വെറുതെ വിട്ടിരുന്നു. ഹം സാത്ത് സാത്ത് ഹെ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് സെറ്റില്‍ വച്ച് ഇവര്‍ കൃഷ്ണമൃഗത്തെ വേട്ടയാടി കൊന്നെന്നാണ് കേസ്.

സൽമാൻ ഖാൻ വേട്ടയാടിയ കൃഷ്ണമൃഗം ബിഷ്ണോയികളുടെ ദൈവം! ഗുരു ജംബാജിയുടെ പുനർജ്ജന്മം...സൽമാൻ ഖാൻ വേട്ടയാടിയ കൃഷ്ണമൃഗം ബിഷ്ണോയികളുടെ ദൈവം! ഗുരു ജംബാജിയുടെ പുനർജ്ജന്മം...

രജനി എസ് ആനന്ദിന്റെയും ഫാസിലയുടെയും നിലവിളികൾ മറക്കരുത്! സർക്കാരിനോട് എഐവൈഎഫ് നേതാവ്രജനി എസ് ആനന്ദിന്റെയും ഫാസിലയുടെയും നിലവിളികൾ മറക്കരുത്! സർക്കാരിനോട് എഐവൈഎഫ് നേതാവ്

English summary
Salman Khan jailed because he is Muslim, says Pakistan foreign minister
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X