Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദിയും ഇറാഖും റഷ്യയെ പിന്തള്ളി മുന്‍ നിരയിലേക്കോ: ഇന്ത്യ തീരുമാനം എടുക്കണമെങ്കില്‍ അത് സംഭവിക്കണം

റഷ്യന്‍ എണ്ണയോടുള്ള ഇന്ത്യയുടെ താല്‍പാര്യം വീണ്ടും വർധിക്കുന്നു. ഇടക്ക് ചില തിരിച്ചടി നേരിട്ടെങ്കിലും വരും മാസങ്ങളില്‍ ഇന്ത്യയിലേക്കുള്ള ഇറക്കുമതി പ്രതിദിനം 1.5 ദശലക്ഷം ബാരൽ (mbpd) മുതൽ 1.7 ദശലക്ഷം ബാരല്‍ വരെ എത്തിയേക്കാമെന്നാണ് റിപ്പർട്ട്. മാർച്ച് അവസാനമാണ് റഷ്യയില്‍ നിന്നുള്ള ഇറക്കുമതി ഈ നിലയിലേക്ക് എത്തിയത്.

മൺസൂൺ ആരംഭിച്ചതോടെ ഡിമാൻഡിലുണ്ടായ ഇടിവും വാർഷിക മെയിന്റനൻസ് അടച്ചുപൂട്ടൽ കാരണം നിരവധി റിഫൈനറികൾ ഉത്പാദനം വെട്ടിക്കുറച്ചതും അടക്കമുള്ള വിവിധ കാരണങ്ങളാല്‍ ഓഗസ്റ്റ്, സെപ്തംബർ മാസങ്ങളിൽ ഇന്ത്യയിലേക്കുള്ള ഇറക്കുമതി കുറയാന്‍ സാധിച്ചിരുന്നു. "അറ്റകുറ്റപ്പണി സീസണിന്റെ അവസാനം ഇന്ത്യയില്‍ നിന്നുള്ള ഡിമാന്‍ഡ് വീണ്ടും വർധിപ്പിച്ചു" ഡാറ്റ ആൻഡ് അനലിറ്റിക്സ് കമ്പനിയായ Kpler-ലെ പ്രധാന ക്രൂഡ് അനലിസ്റ്റ് വിക്ടർ കറ്റോണയെ ഉദ്ധരിച്ച് ടെലഗ്രാഫ് റിപ്പോർട്ട് ചെയ്യുന്നു.

russia-saudi

2022 ഫെബ്രുവരിയിൽ ഉക്രെയ്‌ൻ യുദ്ധം ആരംഭിച്ചതുമുതൽ, റഷ്യ ഇന്ത്യൻ എണ്ണ വിപണിയിലെ പിപ്‌സ്‌ക്യൂക്ക് എന്ന നിലയിൽ നിന്ന് ഇറാഖിന് തൊട്ടുപിന്നിൽ രാജ്യത്തെ രണ്ടാമത്തെ വലിയ വിതരണക്കാരനായി മാറിയിട്ടുണ്ട്. ഇതോടെ സൗദി അറേബ്യയാണ് പിന്നാക്കം പോയിരിക്കുന്നത്. എന്നാൽ റഷ്യൻ എണ്ണയുടെ വില പഴയതുപോലെ വിലകുറഞ്ഞതല്ല എന്നുള്ളതാണ് ശ്രദ്ധേയം.

വിപണിയിൽ വരുന്ന എണ്ണയുടെ അളവ് കുറയ്ക്കാനും വില വർധിപ്പിക്കാനും സൗദി അറേബ്യയുമായി കരാർ ഉണ്ടാക്കിയതിന് പിന്നാലെ റഷ്യ കഴിഞ്ഞ മാസങ്ങളിൽ ഉത്പാദനവും വലിയ രീതിയില്‍ വെട്ടിക്കുറച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇസ്രായേല്‍-ഹമാസ് സംഘർഷവും പൊട്ടിപ്പുറപ്പെടുന്നത്. ഇതോടെ കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ വിലയിൽ 6 ഡോളറിന്റെ വർധനവ് ഉണ്ടായി. ഇതോടെ ആഗോള എണ്ണവിലയുടെ മുൻനിര സൂചകമായ ബ്രെന്റ് ക്രൂഡ് 80 ഡോളറിൽ നിന്ന് ഏകദേശം 93 ഡോളറിലേക്ക് വരെ ഉയർന്നു. ആശ്വസമായ കഴിഞ്ഞ ദിവസം വില 89 ഡോളറിലേക്ക് താഴ്ന്നിട്ടുണ്ട്.

ബ്രെന്റ് ക്രൂഡ് നിലവാരത്തേക്കാൾ 4 ഡോളർ മാത്രം വിലക്കുറവിലാണ് ഇന്ത്യയ്ക്ക് ഇപ്പോൾ റഷ്യന്‍ എണ്ണ ലഭിക്കുന്നത്. അതായത്, ഇന്ത്യൻ റിഫൈനർമാർ പതിവായി ഉപയോഗിക്കുന്ന രണ്ട് ഇനങ്ങളായ സൗദി അറബ് ലൈറ്റിനേക്കാൾ എട്ട് ഡോളറും ഇറാഖി ബാരലിനേക്കാള്‍ 6 ഡോളർ വ്യത്യാസവുമാണ് റഷ്യന്‍ എണ്ണയ്ക്കുള്ളു. എന്നാല്‍ ഇന്ത്യന്‍ റിഫൈനറിമാരുടെ സമ്മർദ്ദം മൂലം വിലക്കിഴിവ് കൂടുതല്‍ വർധിപ്പിക്കാന്‍ റഷ്യ സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ അത് നേരത്തെയുണ്ടായിരുന്നത് പോലെ ബാരലിന് 20 ഡോളറിന്റെ അടുത്തെങും എത്തിയേക്കില്ല.

ഉക്രെയ്‌നിനെതിരായ യുദ്ധത്തിലേക്ക് ചിലവഴിക്കുന്നതിനുള്ള റഷ്യയുടെ വരുമാനം പരിമിതപ്പെടുത്തുന്നതിനായി അമേരിക്ക ഉള്‍പ്പെടേയുള്ള രാജ്യങ്ങള്‍ കഴിഞ്ഞ ഡിസംബറിൽ റഷ്യൻ എണ്ണയുടെ വില ബാരലിന് 60 ഡോളറായി ആയി നിശ്ചയിച്ചിരുന്നു. എന്നാല്‍ റഷ്യ വിവിധ മാർഗ്ഗങ്ങളിലൂടെ ഇത് മറികടക്കുകയും ചെയ്യുന്നു.

നവംബർ-ഡിസംബർ മാസങ്ങളിൽ ഇന്ത്യയില്‍ നിന്നും മെച്ചപ്പെട്ട ഡിമാൻഡ് പ്രതീക്ഷിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഇന്ത്യയിലേക്കുള്ള ഇറക്കുമതി 200 എംബിഡി വരെയായേക്കുമെന്നാണ് Kpler റിപ്പോർട്ട് വ്യക്തമാക്കുന്നത്. അതേസമയം, ഇന്ത്യ ഒരു കാലത്ത് അതിന്റെ ഏറ്റവും വലിയ എണ്ണ വിതരണക്കാരായിരുന്ന ഇറാഖില്‍ നിന്നും 916690 ബിപിഡി എണ്ണയാണ് കഴിഞ്ഞ മാസം വാങ്ങിയത്. അതേസമയം സൗദി അറേബ്യൻ ക്രൂഡിന്റെ ഇന്ത്യയുടെ വാങ്ങൽ ഏകദേശം 556,185 ബിപിഡി ആയി കുറയുകയും ചെയ്തു.

അതേസമയം റഷ്യൻ എണ്ണയോടുള്ള ഇന്ത്യയുടെ വിശ്വസ്തത വിലയെ അടിസ്ഥാനമാക്കിയുള്ളതാണെന്നും റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു. മിഡിൽ ഈസ്റ്റേൺ രാജ്യങ്ങൾ ക്രൂഡിന് വില കുറച്ചാൽ, ഇന്ത്യ അതിന്റെ റഷ്യൻ വാങ്ങലുകളുടെ വ്യാപ്തി പുനർവിചിന്തനം ചെയ്യുകയും ഗള്‍ഫ് രാഷ്ട്രങ്ങളില്‍ നിന്നും കൂടുതല്‍ ഇറക്കുമതി നടത്തുകയും ചെയ്തേക്കും. റഷ്യയെ അപേക്ഷിച്ച് ഈ മേഖലയില്‍ നിന്നും എളുപ്പത്തില്‍ ഇന്ത്യയിലേക്ക് എണ്ണ എത്തിക്കാം. റഷ്യന്‍ ക്രൂഡുമായുള്ള വിലയിലെ വ്യത്യാസം നേരിയത് മാത്രമായതിനാല്‍ ഗള്‍ഫ് രാഷ്ട്രങ്ങള്‍ വീണ്ടും ഇന്ത്യയിലേക്കുള്ള പ്രധാന ഇറക്കുമതിക്കാരാകാനുള്ള സാധ്യത വിദൂരത്തല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+