സൗദിയില്‍ നഗരമധ്യത്തില്‍ അര്‍ധനഗ്നയായി യുവതി; ഞെട്ടലോടെ ഭരണകൂടം, പോലീസ് പിന്നാലെ

  • Written By:
Subscribe to Oneindia Malayalam

റിയാദ്: സൗദി അറേബ്യ ഇസ്ലാമിക രാജ്യമാണ്. സ്ത്രീകള്‍ അച്ചടക്കമുള്ള വസ്ത്രം ധരിച്ച് മാത്രമേ പുറത്തിറങ്ങാവൂ എന്ന് സൗദിക്കാര്‍ക്ക് നിര്‍ബന്ധമാണ്. ശരീര ഭാഗങ്ങള്‍ പുറത്തുകാണുന്ന വസ്ത്രങ്ങള്‍ ധരിച്ച് ഇറങ്ങാന്‍ ആരും ധൈര്യപ്പെടില്ല. ഈ സാഹചര്യത്തിലാണ് ഒരു യുവതി നഗരത്തില്‍ അര്‍ധനഗ്നയായി ഇറങ്ങി നടന്നത്.

സോഷ്യല്‍ മീഡിയയില്‍ ഇതിന്റെ ചിത്രവും പ്രചരിക്കുന്നുണ്ട്. ഇങ്ങനെ നടന്ന സ്ത്രീ തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ ചിത്രം പ്രചരിപ്പിച്ചത്. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്തുവന്നു. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ സൗദി ഭരണകൂടം ഉത്തരവിട്ടു.

ഖുലൂദിന്റെ കോട്ടയിലെ വീഡിയോ

ഖുലൂദിന്റെ കോട്ടയിലെ വീഡിയോ


  • ഖുലൂദ് എന്ന് വിളിക്കുന്ന മോഡലാണ് ശരീരം മറയ്ക്കാതെ പുറത്തിറങ്ങിയത്. സൗദി അറേബ്യയില്‍ ആദ്യമായാണ് ഇത്തരമൊരു സംഭവം. ചരിത്രപരമായ ഉഷൈഖിറിലെ കോട്ട യുവതി ചുറ്റിക്കാണുന്ന ദൃശ്യമാണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
സൗദിയിലെ സ്ത്രീകള്‍

സൗദിയിലെ സ്ത്രീകള്‍

ശരീരം മുഴുവന്‍ മറയ്ക്കുന്നതും അയഞ്ഞതുമായ വസ്ത്രമാണ് സൗദിയിലെ സ്ത്രീകള്‍ ധരിക്കാറ്. പുരുഷന്‍മാര്‍ കൂടെയില്ലാതെ തനിച്ച് പുറത്തിറങ്ങുന്നതിനും ഒറ്റയ്ക്ക് ഡ്രൈവ് ചെയ്തു പോകുന്നതിനും സൗദിയില്‍ സ്ത്രീകള്‍ക്ക് വിലക്കുണ്ട്.

സ്‌നാപ്ചാറ്റിലെ വീഡിയോ

സ്‌നാപ്ചാറ്റിലെ വീഡിയോ

സ്‌നാപ്ചാറ്റിലാണ് യുവതി തന്റെ വീഡിയോ പുറത്തുവിട്ടത്. ഉഷൈഖിര്‍ പൈതൃക ഗ്രാമത്തിലെ കോട്ടയിലൂടെ തനിച്ച് നടന്നുപോകുന്നതാണ് വീഡിയോ. റിയാദില്‍ നിന്നു 155 കിലോമീറ്റര്‍ അകലെയാണ് നജ്ദ് പ്രവിശ്യയിലെ ഈ കോട്ട.

നജ്ദ് യാഥാസ്ഥിതികരുടെ കേന്ദ്രം

നജ്ദ് യാഥാസ്ഥിതികരുടെ കേന്ദ്രം

സൗദി അറേബ്യയിലെ ഏറ്റവും യാഥാസ്ഥിതികര്‍ താമസിക്കുന്ന മേഖലയാണ് നജ്ദ്. പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ ഇവിടെയാണ് വഹാബിസത്തിന്റെ സ്ഥാപകനുണ്ടായിരുന്നത്.

ട്വിറ്ററില്‍ വേഗത്തില്‍ പ്രചരിച്ചു

ട്വിറ്ററില്‍ വേഗത്തില്‍ പ്രചരിച്ചു

യുവതി പുറത്തുവിട്ട വീഡിയോ ട്വിറ്ററില്‍ വളരെ വേഗത്തില്‍ പ്രചരിച്ചു. ഖുലൂദിന് തക്കതായ ശിക്ഷ നല്‍കണമെന്നാണ് കൂടുതല്‍പേരും അഭിപ്രായപ്പെട്ടത്. എന്നാല്‍ യുവതിയുടെ ധൈര്യത്തെ പുകഴ്ത്തി മറ്റു ചിലരും അഭിപ്രായം പങ്കുവച്ചു.

ട്രംപിന്റെ ഭാര്യയെ ശിക്ഷിക്കുമോ

ട്രംപിന്റെ ഭാര്യയെ ശിക്ഷിക്കുമോ

അതേസമയം, അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭാര്യ മെലാനിയയും മകള്‍ ഇവാങ്കയും റിയാദിലെത്തിയപ്പോള്‍ അബായ ധരിച്ചില്ലായിരുന്നു. ഇക്കാര്യമാണ് ഖുലൂദിനെ പിന്തുണയ്ക്കുന്നവര്‍ മുന്നോട്ട് വയ്ക്കുന്ന വാദം. ഇരുവരും തല മറയ്ക്കുകയോ പര്‍ദ ധരിക്കുകയോ ചെയ്തിരുന്നില്ല.

വിദേശികളെ പോലെയാണോ സ്വദേശികള്‍

വിദേശികളെ പോലെയാണോ സ്വദേശികള്‍

മോഡല്‍ ഖുലൂദ് സൗദിക്കാരിയാണ്. അവരെ സൗദിയുടെ നിയമപ്രകാരം ശിക്ഷിക്കണം. നിയമ നടപടികള്‍ സ്വീകരിക്കണമെന്ന അഭിപ്രായം പങ്കുവച്ചവരുമുണ്ട്. ഖുലൂദിനെതിരേ നടപടി സ്വീകരിക്കുകയാണെങ്കില്‍ അമേരിക്കന്‍ പ്രസിഡന്റിന്റെ കുടുംബത്തിനെതിരേയും നടപടിയെടുക്കണമെന്ന അഭിപ്രായവും ഉയരുന്നുണ്ട്.

കാഴ്ചപ്പാടാണ് പ്രശ്‌നം

കാഴ്ചപ്പാടാണ് പ്രശ്‌നം

എന്നാല്‍ ജനങ്ങളുടെ കാഴ്ചപ്പാടാണ് പ്രശ്‌നമെന്ന് ഫാത്തിമ അല്‍ ഇസ്സ പ്രതികരിക്കുന്നു. വിദേശിയാണെങ്കില്‍ അവരുട സൗന്ദര്യത്തെ പുകഴ്ത്തുകയും സൗദിക്കാരിയാണെങ്കില്‍ ശിക്ഷ വേണമെന്ന് പറയുകയും ചെയ്യുന്നത് ശരിയല്ല. ഒരു രാജ്യത്ത് ആ രാജ്യത്തിന്റെ നിയമമാണ് നടപ്പാക്കേണ്ടതെന്നും ഫാത്തിമ പറയുന്നു.

ഗവര്‍ണര്‍ ഇടപെട്ടു

ഗവര്‍ണര്‍ ഇടപെട്ടു

സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വീഡിയോയും ഫോട്ടോകളും അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. പ്രവിശ്യാ ഗവര്‍ണറും വിഷയത്തില്‍ ഇടപെട്ടു. യുവതിക്കെതിരേ നടപടി സ്വീകരിക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കിയിരിക്കുകയാണ്.

മതകാര്യ പോലീസ് പറയുന്നത്

മതകാര്യ പോലീസ് പറയുന്നത്

അതേസമയം, സംഭവത്തെ കുറിച്ച് അന്വേഷണം തുടങ്ങിയെന്ന് മതകാര്യ പോലീസ് അറിയിച്ചു. വീഡിയോ ആധികാരികമാണോയെന്ന് പരിശോധിക്കുകയാണിപ്പോള്‍. അതിന് ശേഷമേ യുവതിക്കെതിരേ നടപടിയുണ്ടാകൂ. ബന്ധപ്പെട്ട സുരക്ഷാ വിഭാഗവുമായി വിഷയം ചര്‍ച്ച ചെയ്തുവെന്നും മതകാര്യ പോലീസ് അറിയിച്ചു.

English summary
Saudi Arabia investigates video of woman in miniskirt
Please Wait while comments are loading...