Get Updates
Get notified of breaking news, exclusive insights, and must-see stories!

ബൈഡനെ തഴഞ്ഞ് സൗദി അറേബ്യ; ചൈനീസ് പ്രസിഡന്റ് സൗദിയിലേക്ക്... നെറ്റി ചുളിച്ച് അമേരിക്ക

റിയാദ്: ആഗോള രാഷ്ട്രീയ ബന്ധങ്ങളില്‍ കാതലായ മാറ്റങ്ങള്‍ സംഭവിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റായിരുന്ന വേളയില്‍ അമേരിക്കയുമായി അടുത്ത ബന്ധം നിലനിര്‍ത്തിയിരുന്ന സൗദി അറേബ്യ ഇപ്പോള്‍ അമേരിക്കയുമായി അകലുന്നുവെന്ന് സൂചന. പ്രസിഡന്റ് ജോ ബൈഡന്റെ പല നിലപാടുകളിലും സൗദി ഭരണകൂടത്തിന് അതൃപ്തിയുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.

അമേരിക്കയുമായി ഉടക്കി നില്‍ക്കുന്ന റഷ്യയുമായും ചൈനയുമായും കൂടുതല്‍ അടുക്കുകയാണ് സൗദി. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങിനെ സൗദിയിലേക്ക് ക്ഷണിച്ചിരിക്കുകയാണിപ്പോള്‍. അദ്ദേഹം വൈകാതെ റിയാദ് സന്ദര്‍ശിക്കുമെന്ന് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്താണ് അമേരിക്കയുമായി അകലാന്‍ സൗദിയെ പ്രേരിപ്പിക്കുന്നത്...

1

യുക്രൈനെതിരെ റഷ്യ ആക്രമണം തുടങ്ങിയ വേളയില്‍ അമേരിക്ക സൗദിയെയും യുഎഇയെയും ബന്ധപ്പെട്ടിരുന്നു. ലോകത്തെ പ്രധാന എണ്ണ രാജ്യമായ റഷ്യയ്‌ക്കെതിരെ അമേരിക്ക ഉപരോധം പ്രഖ്യാപിക്കുമ്പോള്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഇത്. എന്നാല്‍ പ്രസിഡന്റ് ജോ ബൈഡന്റെ ഫോണ്‍ സൗദിയിലെയും യുഎഇയിലെയും പ്രമുഖരാരും എടുത്തില്ല എന്ന് വാള്‍സ്്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

2

ലോകത്തെ പ്രധാന എണ്ണ രാജ്യങ്ങളാണ് അമേരിക്കയും സൗദിയും റഷ്യയും. റഷ്യയില്‍ നിന്നാണ് യൂറോപ്പിലേക്ക് പ്രധാനമായും എണ്ണയും വാതകവും എത്തുന്നത്. യുക്രൈനെതിരായ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യയ്‌ക്കെതിരെ ഉപരോധം ചുമത്തുമ്പോള്‍ റഷ്യയുടെ എണ്ണ ആഗോള വിപണിയില്‍ കിട്ടാതാകും. മതിയായ എണ്ണ വിപണിയില്‍ എത്തിയില്ലെങ്കില്‍ വില കുത്തനെ ഉയരും. അത് സാമ്പത്തിക രംഗം കീഴ്‌മേല്‍ മറിയാന്‍ കാരണമാകും.

3

ഈ പ്രതിസന്ധി മുന്‍കൂട്ടി കണ്ടാണ് അമേരിക്ക സൗദിയെയും യുഎഇയെയും വിളിച്ചത്. എന്നാല്‍ രണ്ടു രാജ്യങ്ങളും അമേരിക്കയുടെ അഭ്യര്‍ഥന കാര്യമാക്കിയില്ല. മാത്രമല്ല, റഷ്യയുമായി നിരന്തരം ഇവര്‍ ബന്ധപ്പെടുകയും ചെയ്തു. റഷ്യയ്‌ക്കെതിരായ ഉപരോധത്തെ ഗള്‍ഫ് രാജ്യങ്ങള്‍ പിന്തുണച്ചിട്ടില്ല. ചര്‍ച്ചയിലൂടെ യുദ്ധത്തിന് പരിഹാരം കാണണമെന്നാണ് സൗദി ആവശ്യപ്പെട്ടത്.

4

യുക്രൈനെതിരായ യുദ്ധത്തില്‍ റഷ്യയെ വിമര്‍ശിക്കാതെയാണ് ചൈനയുടെ നിലപാടുകള്‍. ചൈനയുമായും റഷ്യയുമായും സൗദി അടുത്ത ബന്ധമാണ് കാത്തുസൂക്ഷിക്കുന്നത്. ചൈനീസ് പ്രസിഡന്റിനെ രാജ്യത്തേക്ക് ക്ഷണിച്ചിരിക്കുകയാണ് സൗദി അറേബ്യ. ഷി ജിന്‍പിങ് റമദാന് ശേഷം റിയാദിലെത്തുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മെയ് മാസത്തിലാകും സന്ദര്‍ശനം. ഇതാകട്ടെ അമേരിക്ക സംശയത്തോടെയാണ് നോക്കി കാണുന്നത്.

5

അമേരിക്കയില്‍ ഡൊണാള്‍ഡ് ട്രംപ് അധികാരത്തിലെത്തിയ ശേഷം അദ്ദേഹം ആദ്യമായി വിദേശ യാത്ര നടത്തിയത് സൗദിയിലേക്കായിരുന്നു. 2017ല്‍ ട്രംപിന് നല്‍കിയ സ്വീകരണത്തിന് സമാനമായ രീതിയില്‍ ഷി ജിന്‍പിങിനെ സ്വീകരിക്കാന്‍ ഒരുങ്ങുകയാണ് സൗദി. ബൈഡന്റെ പല നിലപാടുകളോടും സൗദിക്ക് അതൃപ്തിയുള്ളപ്പോഴാണ് അമേരിക്കയുമായി കൊമ്പ് കോര്‍ക്കുന്ന ചൈനയെ സൗദി ചേര്‍ത്ത് പിടിക്കുന്നത്.

6

കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാനും ഷി ജിന്‍പിങും അടുത്ത സുഹൃത്തുക്കളാണ്. ഞങ്ങള്‍ അവര്‍ക്ക് എണ്ണ നല്‍കുക മാത്രമല്ല, അവരുടെ ആയുധം ഞങ്ങള്‍ വാങ്ങുന്നുമുണ്ട്. ഇരുരാജ്യങ്ങളും അടുത്ത ബന്ധം നിലനിര്‍ത്താന്‍ ആഗ്രഹിക്കുകയും ചെയ്യുന്നുവെന്ന് സൗദി ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു. ചൈനയുമായുള്ള ഇടപാടുള്‍ യുവാനില്‍ നടത്താനും ഡോളര്‍ ഒഴിവാക്കാനും സൗദി ആലോചിക്കുന്നുണ്ട്. ഗള്‍ഫ് രാജ്യങ്ങളുമായി ബന്ധം വഷളാകുന്നത് അമേരിക്കയിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കിടയില്‍ ചര്‍ച്ചയായിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ആഘോഷമാക്കി ഭാവന; തിരിച്ചുവരവ് പൊളിക്കും... ഷറഫുദ്ദീനൊപ്പം ചിത്രങ്ങള്‍

7

യമന്‍ യുദ്ധത്തില്‍ അമേരിക്ക വേണ്ട പിന്തുണ നല്‍കുന്നില്ല എന്നാണ് സൗദിയുടെ ആക്ഷേപം. മാത്രമല്ല, ഇറാനുമായി ആണവ ചര്‍ച്ച ആരംഭിക്കാന്‍ അമേരിക്ക ശ്രമിച്ചതും സൗദിയുടെ എതിര്‍പ്പിന് കാരണമായിട്ടുണ്ട്. അമേരിക്ക ഇറാനുമായുള്ള ആണവ കരാറിലേക്ക് വീണ്ടും അടുക്കുന്ന വേളയിലാണ് സൗദി മറ്റു വന്‍ ശക്തികളുമായി ബന്ധം ശക്തമാക്കുന്നത്. എന്നാല്‍ റഷ്യയും ചൈനയും ഇറാനുമായി അടുപ്പം നിലനിര്‍ത്തുന്നവരാണ് എന്നതാണ് മറ്റൊരു കാര്യം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+