ഞെട്ടിത്തരിച്ച് സൗദി അറേബ്യ; മിസൈലുകള്‍ എത്തിയത് റാസ് തനുറയില്‍... ലോകം തകിടം മറിയും!!
റിയാദ്: യമനിലെ ഹൂത്തികള്‍ ഇടയ്ക്കിടെ സൗദി അറേബ്യയെ ലക്ഷ്യമിട്ട് മിസൈലുകളും ഡ്രോണുകളും അയക്കാറുണ്ട്. പലതും ലക്ഷ്യം കാണും മുമ്പേ സൗദി അറേബ്യന്‍ സൈന്യം ആകാശത്ത് വച്ച് തന്നെ തകര്‍ക്കും. ചിലത് സൗദിയില്‍ പതിക്കും. അങ്ങനെ പതിച്ച മിസൈലുകള്‍ വിമാനത്താവളത്തിലും മറ്റും നാശനഷ്ടമുണ്ടാക്കിയ സംഭവങ്ങള്‍ ഏറെയാണ്.
എന്നാല്‍ കഴിഞ്ഞ ദിവസം ഹൂത്തി ആക്രമണം സൗദിയുടെ എണ്ണ കേന്ദ്രങ്ങല്‍ ലക്ഷ്യമിട്ടായിരുന്നു. സൗദിയുടെ എണ്ണ മേഖല ആക്രമിച്ചാല്‍ ആ രാജ്യത്തെ സാമ്പത്തികമായി കുരുക്കാമെന്ന് ഹൂത്തികള്‍ കണക്കുകൂട്ടുന്നു. കഴിഞ്ഞദിവസത്തെ ആക്രമണം റാസ് തനുറ തുറമുഖം ലക്ഷ്യമിട്ടായിരുന്നു. ലോകത്തെ ഏറ്റവും വലിയ എണ്ണ തുറമുഖമാണിത്. മറ്റൊരു ഹൂത്തി മിസൈല്‍ പതിച്ചത് ധഹ്‌റാനില്‍ സൗദി അരാംകോയുടെ ജീവനക്കാര്‍ താമസിക്കുന്ന മേഖലയിലാണ്. വിശദാംശങ്ങള്‍ ഇങ്ങനെ...
അന്താരാഷ്ട്ര വനിതാ ദിനാശംസകള്‍, ചിത്രങ്ങള്‍ കാണാം

ലോക വിപണിയെ ബാധിച്ചു
ഈ ആക്രമണം സൗദിയെ മാത്രമല്ല ബാധിച്ചിരിക്കുന്നത്. ആഗോള സമൂഹത്തെ തന്നെ ബാധിച്ചു. കാരണം എണ്ണ വില ഉയര്‍ന്നു. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ആഗോള വിപണിയിലെ എണ്ണ വില വര്‍ധനവില്‍ പ്രതിസന്ധി നേരിടവെയാണ് വീണ്ടും വില വര്‍ധിച്ചത്. 67 ഡോളറില്‍ നിന്ന് ബാരലിന് 70 ഡോളര്‍ എന്ന നിലയിലേക്കാണ് ഇന്ന് വില ഉയര്‍ന്നത്. ബ്രെന്‍ഡ് ക്രൂഡ് ബാരലിന് 71.37 ഡോളര്‍ ആയി.

2019 ആവര്‍ത്തിക്കുന്നു...
2019ല്‍ സൗദി അറേബ്യയുടെ എണ്ണ കേന്ദ്രങ്ങള്‍ക്ക് നേരെ ഹൂത്തികളുടെ ആക്രമണമുണ്ടായിരുന്നു. അതാകട്ടെ, ആഗോള എണ്ണ വിപണയെ സാരമായി ബാധിക്കുകയും ചെയ്തു. ഇപ്പോള്‍ സമാനമായ സാഹചര്യമാണുണ്ടായിരിക്കുന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഹൂത്തികള്‍ ഏറ്റെടുത്തു.

അമേരിക്കന്‍ ഓഫീസ് അടുത്ത്...
ഹൂത്തികള്‍ക്ക് പിന്നിലുള്ള ഇറാനാണ് യഥാര്‍ഥ ഉത്തരവാദികള്‍ എന്നാണ് സൗദിയുടെ ആരോപണം. ധഹ്‌റാനില്‍ മിസൈല്‍ പതിച്ച സ്ഥലത്ത് അരാംകോയിലെ സൗദിക്കാരായ ജോലിക്കാര്‍ മാത്രമല്ല താമസം. അമേരിക്കന്‍ ഉള്‍പ്പെടെയുള്ള വിദേശികളും ഇവിടെയാണ് താമസിക്കുന്നത്. കൂടാതെ അമേരിക്കന്‍ കോണ്‍സുലേറ്റും ഇതിനടുത്താണ്.

പരിഭ്രാന്തരായി ജനങ്ങള്‍
അരാംകോയുടെ ആസ്ഥാനമുള്ള സ്ഥലമാണ് ധഹ്‌റാന്‍. മിസൈല്‍ ആക്രമണത്തെ തുടര്‍ന്ന് ഘോരമായ ശബ്ദമുണ്ടായതായി പ്രദേശവാസികള്‍ പറഞ്ഞു. ആര്‍ക്കും പരിക്കില്ലെങ്കിലും പരിഭ്രാന്തി സൃഷ്ടിച്ചിട്ടുണ്ട്. ആക്രമണ വാര്‍ത്ത സൗദി ഊര്‍ജമന്ത്രാലയം സ്ഥിരീകരിക്കുകയും ചെയ്തു.

റാസ് തനുറയുടെ ശേഷി
ലോകത്തെ ഏറ്റവും വലിയ എണ്ണ തുറമുഖമാണ് റാസ് തനുറ. ദിവസം 65 ലക്ഷം ബാരല്‍ എണ്ണയാണ് ഇവിടെ നിന്ന് കയറ്റി അയക്കുന്നത്. ലോകത്ത് ആവശ്യമുള്ളതിന്റെ 7 ശതമാനത്തോളം വരുമിത്. അതുകൊണ്ടുതന്നെ അതീവ സുരക്ഷയാണ് റാസ് തനുറയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതെല്ലാം പൊളിക്കുന്നതായിരുന്നു പുതിയ ആക്രമണം.

സൗദി ആശങ്കയിലാകാന്‍ കാരണം
റാസ് തനുറയില്‍ വലിയ സംഭരണ ടാങ്കുകളുണ്ട്. ഇവിടെ നിന്നാണ് എണ്ണ കപ്പലുകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുക. അരാംകോയുടെ ഏറ്റവും പഴയതും വലുതുമായ എണ്ണ ശുദ്ധീകരണ ശാലയും റാസ് തനുറയിലുണ്ട്. ഇവിടെയുണ്ടായ ഡ്രോണ്‍-മിസൈല്‍ ആക്രമണം സൗദി അറേബ്യ വളരെ ആശങ്കയോടെയാണ് കാണുന്നത്.

യമനിലെ ഇടപെടല്‍
2015ലാണ് സൗദി സൈന്യം യമനില്‍ ഇടപെട്ടത്. ഹൂത്തികള്‍ യമന്റെ നിയന്ത്രണം പിടിച്ചടക്കിയപ്പോഴായിരുന്നു ഇത്. തുടര്‍ന്ന് ഹൂത്തികള്‍ സൗദിയെ ആക്രമിക്കാന്‍ തുടങ്ങി. അഞ്ച് വര്‍ഷം പിന്നിടുന്ന ഈ വേളയില്‍ സമാധാന ചര്‍ച്ച ഒരു ഭാഗത്ത് നടക്കവെയാണ് പുതിയ ആക്രമണങ്ങള്‍. ഹൂത്തികളെ ഡൊണാള്‍ഡ് ട്രംപ് അമേരിക്കയുടെ ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ജോ ബൈഡന്‍ ഹൂത്തികളെ പട്ടികയില്‍ നിന്ന് നീക്കുമെന്നാണ് കരുതുന്നത്.
Recommended Video
കാതറിന്‍ ട്രിസയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍












Click it and Unblock the Notifications