സൗദി അറേബ്യ ഒടുവില്‍ ഇന്ത്യന്‍ വിപണി പിടിച്ചു; റഷ്യ വീണു, ക്രൂഡ് ഓയില്‍ വിപണിയില്‍ വന്‍ മാറ്റം
ഇന്ത്യയോടുള്ള അമേരിക്കയുടെ കണ്ണുരുട്ടലും റഷ്യയ്ക്കെതിരായ ഉപരോധവും ഒടുവില്‍ ഗുണം ചെയ്തത് സൗദി അറേബ്യയ്ക്ക്. ലോകത്തെ പ്രധാന എണ്ണ ഇറക്കുമതി വിപണിയായ ഇന്ത്യയില്‍ നേട്ടം കൊയ്ത് സൗദി അറേബ്യ. ഇന്ത്യയിലേക്ക് ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്ന രാജ്യമായി സൗദി അറേബ്യ വീണ്ടുമെത്തി. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സൗദി അറേബ്യയുടെ തിരിച്ചുവരവ്.
2018ന് ശേഷം ഇറാഖില്‍ നിന്നുള്ള എണ്ണ വന്‍ തോതില്‍ കയറ്റുമതി തുടങ്ങിയതോടെയാണ് സൗദി അറേബ്യയ്ക്ക് ഇന്ത്യന്‍ വിപണിയില്‍ കാലിടറിയത്. 2022ലാണ് ഇറാഖിനെയും പിന്നിലാക്കി റഷ്യ എത്തിയത്. കഴിഞ്ഞ മാസം വരെ റഷ്യയുടെ എണ്ണയാണ് ഇന്ത്യന്‍ വിപണിയില്‍ ഒന്നാം സ്ഥാനത്തുണ്ടായിരുന്നത്. എന്നാല്‍ ഫെബ്രുവരിയില്‍ കാര്യങ്ങള്‍ മാറിമറിഞ്ഞു.

ഇറാഖും പിന്നീട് റഷ്യയും പിടിച്ചടക്കിയ ഇന്ത്യന്‍ വിപണിയില്‍ വീണ്ടും സൗദിയുടെ ആധിപത്യം വരികയാണ്. ഫെബ്രുവരിയിലെ ആദ്യ പത്ത് ദിവസത്തെ കണക്കുകള്‍ പ്രകാരം സൗദി അറേബ്യയാണ് ഇന്ത്യയിലേക്ക് കൂടുതല്‍ എണ്ണ വിതരണം ചെയ്തിരിക്കുന്നത്. ഓരോ ദിവസവും 1.13 ദശലക്ഷം ബാരല്‍ എണ്ണയാണ് സൗദി അറേബ്യ ഇന്ത്യയിലേക്ക് അയച്ചത്. റഷ്യ 1.09 ദശലക്ഷം ബാരലും.
കഴിഞ്ഞ വര്‍ഷങ്ങളില്‍ റഷ്യന്‍ എണ്ണയുടെ ഒഴുക്കായിരുന്നു ഇന്ത്യന്‍ വിപണിയില്‍. റഷ്യയുടെ എണ്ണ വാങ്ങുന്നവര്‍ക്കെതിരെ നടപടി എടുക്കുമെന്ന അമേരിക്കയുടെ ഭീഷണിയില്‍ ഇന്ത്യ അല്‍പ്പം പിന്നോട്ട് മാറി. ഒക്ടോബറിന് ശേഷം റഷ്യയില്‍ നിന്ന് വാങ്ങുന്ന ക്രൂഡ് ഓയിലിന്റെ അളവ് കുറച്ചുകൊണ്ടുവന്നു. എന്നാല്‍ ഫെബ്രുവരിയില്‍ റഷ്യ രണ്ടാം സ്ഥാനത്തേക്ക് വീണു.
മറ്റൊരു ആശങ്ക ബാക്കി
ജനുവരിയില്‍ റഷ്യയില്‍ നിന്ന് 1.14 ദശലക്ഷം ബാരല്‍ എണ്ണയാണ് ഇന്ത്യ പ്രതിദിനം ഇറക്കുമതി ചെയ്തിരുന്നത്. ഫെബ്രുവരിയില്‍ ഇത് 1.09 ദശലക്ഷം ബാരലായി കുറഞ്ഞു. വരും ദിവസങ്ങളില്‍ ഇനിയും കുറയും എന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യന്‍ ക്രൂഡ് ഓയില്‍ വിപണി പിടിച്ചടക്കാന്‍ സൗദി അറേബ്യ ഏറെ നാളായി ശ്രമിച്ചുവരികയാണ്. ഇന്ത്യയിലേക്ക് അയക്കുന്ന ക്രൂഡിന് വില കുറയ്ക്കുന്നത് ഉള്‍പ്പെടെയുള്ള വിപണി തന്ത്രങ്ങള്‍ സൗദി പയറ്റുകയും ചെയ്തു.
ഇന്ത്യന്‍ വിപണി നഷ്ടമാകുന്നത് റഷ്യയ്ക്ക് കനത്ത തിരിച്ചടിയാണ്. ഇന്ത്യയും ചൈനയുമാണ് റഷ്യയില്‍ നിന്ന് കൂടുതല്‍ ക്രൂഡ് ഓയില്‍ വാങ്ങിയിരുന്നത്. ഇനി ചൈന മാത്രമായി മാറും. ഘട്ടങ്ങളായി ഇന്ത്യ ഇനിയും റഷ്യയുടെ എണ്ണ കുറയ്ക്കുമെന്നാണ് വിവരം. പകരം സൗദി അറേബ്യയുടെയും ഇറാഖിന്റെയും എണ്ണ വര്‍ധിപ്പിക്കാനാണ് സാധ്യത. പശ്ചിമേഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യയ്ക്ക് ചെലവ് കുറയ്ക്കും.
അതേസമയം, വെനസ്വേലയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ വാങ്ങാന്‍ ഇന്ത്യന്‍ കമ്പനികള്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ ഇതിന് താരതമ്യേന ചരക്കുകടത്ത് ചെലവ് കൂടുതലാണ്. ഈ സാഹചര്യത്തിലാണ് പശ്ചിമേഷ്യന്‍ എണ്ണയെ ഇന്ത്യ കൂടുതല്‍ ആശ്രയിക്കുന്നത്. അതേസമയം, അമേരിക്കയും ഇറാനും ഉടക്കിയാല്‍ പശ്ചിമേഷ്യയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ വരവ് തടസം നേരിടുമെന്നതാണ് ആശങ്ക.
-
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
യുഎഇ പെട്രോള്‍, ഡീസല്‍ വില കുത്തനെ കൂട്ടി; പ്രതിസന്ധി രൂക്ഷം എന്ന സൂചന, ഏപ്രില്‍ 1 മുതല്‍ -
പ്രവാസികള്‍ക്ക് തിരിച്ചടി, യുഎഇ-ഇന്ത്യ യാത്ര ചെലവേറും; ഇന്ധന നിരക്ക് കൂട്ടി ഇന്‍ഡിഗോ -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
പ്രവാസി രക്ഷിതാക്കൾ ശ്രദ്ധിക്കുക! സ്കൂളുകളിൽ ഏപ്രിൽ 6 മുതൽ വരുന്നത് വലിയ മാറ്റങ്ങൾ -
ദുബായിൽ സ്വർണത്തിന് മാർച്ചിൽ 12 ശതമാനം വിലയിടിഞ്ഞു; കാരണങ്ങൾ പലത്, ഇനി തിരിച്ചുവരവിന്റെ പാതയിൽ! -
യുഎഇയിൽ പെട്രോൾ വില കുതിക്കുന്നു; പ്രവാസികളുടെ ബജറ്റ് താളം തെറ്റുമോ? -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി












Click it and Unblock the Notifications