കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയുടെ ബഹിരാകാശ യാത്രികര്‍ സ്‌പേസ് സ്റ്റേഷനിലേക്ക്: പരിശീലനം നല്‍കുന്നത് നാസ

Google Oneindia Malayalam News

വാഷിംഗ്ടണ്‍: സൗദി അറേബ്യയുടെ ബഹിരാകാശ ശാസ്ത്രജ്ഞര്‍ അടങ്ങുന്ന ദൗത്യ സംഘം ബഹിരാകാശത്തേക്ക് യാത്ര ചെയ്യുമെന്ന് നാസ. സൗദിയില്‍ നിന്ന് രണ്ട് ബഹിരാകാശ യാത്രികരാണ് ഉണ്ടാവുക. ഒരു പ്രൈവറ്റ് മിഷനിന്റെ ഭാഗമായി ഇവര്‍ അന്താരാഷ്ട്ര സ്‌പേസ് സ്റ്റേഷനിലേക്കാണ് യാത്ര ചെയ്യുന്നത്. 2023 മെയിലാണ് യാത്ര.

അക്‌സിയോം സ്‌പേസാണ് യാത്ര സ്‌ഫോണ്‍സര്‍ ചെയ്യുന്നത്. നാസയുടെ അഡൈ്വസറി കൗണ്‍സിലിന്റെ ഭാഗമായ ആഞ്ജല ഹാര്‍ട്ടാണ് സൗദിയില്‍ നിന്ന് പ്രത്യേക പരിശീലനം കിട്ടിയവര്‍ ബഹിരാകാശ യാത്രയുടെ ഭാഗമാകുമെന്ന് അറിയിച്ചത്. എന്നാല്‍ ഈ രണ്ട് ആരൊക്കെയാണെന്ന് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

1

അതേസമയം സൗദിയില്‍ നിന്നുള്ള രണ്ട് പേര്‍ക്കും നാസയാണ് പരിശീലനം നല്‍കുക. എഎക്‌സ് 2 മിഷനില്‍ നാസയില്‍ നിന്നുള്ള പെഗ്ഗി വിറ്റ്‌സണ്‍, ജോണ്‍ ഷോഫ്‌നര്‍ എന്നിവരും ഇതിലുണ്ടാവും. മെയ് ഒന്നിനാണ് ഡ്രാഗണ്‍ ഫ്‌ളൈറ്റ് ലോഞ്ച് ചെയ്യുക. എന്നാല്‍ രണ്ട് സൗദി ശാസ്ത്രജ്ഞരുടെയും പേര് വെളിപ്പെടുത്തിയിട്ടില്ലെന്നും, പക്ഷേ ഇവര്‍ക്ക് കടുത്ത പരിശീലനമാണ് നല്‍കുന്നതെന്നും ആഞ്ജല ഹാര്‍ട്ട് പറഞ്ഞു.

അടുത്ത 60 ദിവസം സുഖകരമാകില്ല, നോസ്ട്രഡാമസ് പ്രവചിച്ചത് ഇക്കാര്യങ്ങള്‍, ലോകത്തിന് ഭീഷണി ഇങ്ങനെഅടുത്ത 60 ദിവസം സുഖകരമാകില്ല, നോസ്ട്രഡാമസ് പ്രവചിച്ചത് ഇക്കാര്യങ്ങള്‍, ലോകത്തിന് ഭീഷണി ഇങ്ങനെ

സ്‌പേസ് സ്റ്റേഷന്‍ പ്രോഗ്രാമിന്റെ അപ്രൂവലിന് ശേഷമേ ഈ മൂന്ന് പേരുടെയും പേരുകള്‍ വെളിപ്പെടുത്തൂ. ഒക്ടോബര്‍ പതിനേഴിന് ബഹിരാകാശയാത്രയ്‌ക്കൊരുങ്ങുന്ന സംഘത്തിന്റെ പരിശീലനം ആരംഭിച്ചതായി നാസ അറിയിച്ചിട്ടുണ്ട്.

ഒരു മിനുട്ട് ഈ ചിത്രത്തിലേക്ക് നോക്കൂ; കുറുമ്പന്‍ പൂച്ച ഇതിലുണ്ട്, 17 സെക്കന്‍ഡില്‍ കണ്ടെത്തണംഒരു മിനുട്ട് ഈ ചിത്രത്തിലേക്ക് നോക്കൂ; കുറുമ്പന്‍ പൂച്ച ഇതിലുണ്ട്, 17 സെക്കന്‍ഡില്‍ കണ്ടെത്തണം

നേരത്തെ സൗദി സ്‌പേസ് കമ്മീഷനും, അക്‌സിയോ സ്‌പേസും സൗദി പൗരന്മാരെ ബഹിരാകാശത്തേക്ക് അയക്കുന്ന കാര്യം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇവര്‍ സഞ്ചരിക്കുന്നതിന്റെ മറ്റ് വിവരങ്ങളൊന്നും ലഭ്യമായിരുന്നില്ല. എഎക്‌സ് ടുവിലായിരിക്കും ഇവര്‍ ബഹിരാകാശത്തേക്ക് പോകുകയെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.

അബുദാബി എത്ര സുന്ദരം; ഒരു യാത്ര പോയാലോ? കാണേണ്ട സ്ഥലങ്ങളാണ് ഇവയാണ്

അതേസമയം രണ്ട് യാത്രികരില്‍ ഒരാള്‍ വനിതയായിരിക്കും. എന്നാല്‍ ഏത് പ്രക്രിയയിലൂടെയായിരിക്കും ബഹിരാകാശ യാത്രികരെ തിരഞ്ഞെടുത്തതെന്ന് സൗദി ബഹിരാകാശ മന്ത്രിലായം വെളിപ്പെടുത്തിയിട്ടില്ല. സെലക്ഷന്‍ നടപടികളെ കുറിച്ചുള്ള ചോദ്യങ്ങളെല്ലാം കമ്മീഷന്‍ അവഗണിച്ചിരുന്നു.

എഎക്‌സ് 2 മിഷനെ കുറിച്ച് ഒരുപാട് ആകാംക്ഷ ശാസ്ത്രലോകത്തുണ്ട്. ഇത് എഎക്‌സ് വണ്‍ പോലെയായിരിക്കുമെന്നാണ് ഹാര്‍ട്ട് പറയുന്നത്. എഎക്‌സ് വണ്‍ ദൗത്യ സംഘം നേരത്തെ രണ്ടാഴ്ച്ച ബഹിരാകാശ നിലയില്‍ ചെലവഴിച്ചിരുന്നു. ഏപ്രില്‍ മാസത്തിലായിരുന്നു ഈ യാത്ര. റിസര്‍ച്ചിനും മറ്റ് കാര്യങ്ങള്‍ക്കുമായിട്ടാണ് ഈ ദൗത്യം ഒരുങ്ങുന്നത്. ആദ്യ മിഷനില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ സാധിച്ചെന്നാണ് ആഞ്ജല ഹാര്‍ട്ട് പറയുന്നത്.

ബഹിരാകാശ വാഹനത്തില്‍ സഞ്ചരിച്ച് പരിചയസമ്പത്തുള്ള മുന്‍ നാസ ബഹിരാകാശ യാത്രിക ഈ മിഷന്‍ നിയന്ത്രിക്കും. എഎക്‌സി വണ്ണില്‍ നാസയിലെ ബഹിരാകാശ ശാസ്ത്രജ്ഞയായ മിഷേല്‍ ലോപ്പസ് അലെഗ്രിയയാണ് മേല്‍നോട്ടം വഹിരിച്ചിരുന്നത്. ഈ മിഷനില്‍ വിറ്റ്‌സനാണ് മേല്‍നോട്ടം വഹിക്കുക.

English summary
saudi arabia's astronaut's will fly to international space station, a proud moment for them
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X