കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയിലില്‍ നിന്നിറങ്ങിയ സൗദി രാജകുമാരന്‍... ബിന്‍ തലാല്‍ എന്ത് ഭാവിച്ചാണ്? വന്‍കിട കമ്പനികള്‍ വാങ്ങുന്നു...

Google Oneindia Malayalam News

റിയാദ്: ലോക കോടീശ്വരന്‍മാരില്‍ എല്ലാ കാലത്തും ഉയര്‍ന്നു കേള്‍ക്കുന്ന പേരാണ് അല്‍വലീദ് ബിന്‍ തലാലിന്റേത്. സൗദി അറേബ്യന്‍ രാജകുടുംബാംഗമായ ഇദ്ദേഹം സ്റ്റൈലിഷ് ലുക്കിലും കോടികളുടെ ഇടപാടുകളിലും വാര്‍ത്തകളില്‍ നിറയാറുണ്ട്. ഒരുവേള സൗദി പോലീസ് അറസ്റ്റ് ചെയ്ത ബിന്‍ തലാല്‍ മാസങ്ങള്‍ക്ക് ശേഷമാണ് മോചിതനായത്. ഇദ്ദേഹത്തിന്റെ ആസ്തിയില്‍ വലിയൊരു ഭാഗം സര്‍ക്കാര്‍ കണ്ടുകെട്ടിയെന്നായിരുന്നു വാര്‍ത്ത.

Recommended Video

cmsvideo
സൗദി രാജകുമാരൻ ജയിലിലായത് ഇങ്ങനെ | *World

പിന്നീട് കുറച്ചുകാലം പൊതുരംഗങ്ങളില്‍ സജീവമല്ലാതിരുന്ന ബിന്‍ തലാല്‍ വീണ്ടും കളത്തിലിറങ്ങിയിരിക്കുന്നു. ലോകത്തെ പ്രധാന കമ്പനികളുടെ ഓഹരികള്‍ വാങ്ങിക്കൂട്ടുന്ന തിരക്കിലാണ് അദ്ദേഹം. ബിന്‍ തലാലിന്റെ പുതിയ നീക്കം പാശ്ചാത്യ രാജ്യങ്ങള്‍ക്ക് അവമതിപ്പുണ്ടാക്കുന്നതുമാണ്...

1

സൗദി അറേബ്യയിലെ ഏറ്റവും പ്രമുഖനായ നിക്ഷേപകനാണ് അല്‍ വലീദ് ബിന്‍ തലാല്‍. ട്വിറ്ററില്‍ നിക്ഷേപമുള്ള ഇദ്ദേഹത്തിന് ഫോര്‍ സീസണ്‍ ഹോട്ടല്‍ ശൃംഖയിലും ഉടമസ്ഥാവകാശമുണ്ട്. യൂബര്‍, ലിഫ്റ്റ്, ആലിബാബ, ബ്ലാക്ക് റോക്ക് ടിസിപി കാപ്പിറ്റല്‍ തുടങ്ങി എണ്ണം പറഞ്ഞ ലോകോത്തര കമ്പനികളിലും കോടികളുടെ നിക്ഷേപമുണ്ട് ബിന്‍ തലാലിന്. അതുകൊണ്ടുതന്നെയാണ് ഒരുവേള ബിന്‍ തലാല്‍ അറസ്റ്റിലായപ്പോള്‍ ലോക വിപണി നടുങ്ങിയതും.

2

2017ലാണ് ബിന്‍ തലാല്‍ സൗദി അറേബ്യയില്‍ അറസ്റ്റിലായത്. കൂടെ സൗദി രാജകുടംബത്തിലെ ഒട്ടേറെ രാജകുമാരന്മാരും പൗരപ്രമുഖരും വ്യവസായികളുമെല്ലാം അറസ്റ്റിലായി. അഴിമതി വിരുദ്ധ വിഭാഗത്തിന്റെ രഹസ്യ നീക്കമാണ് എല്ലാവരെയും കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് റിയാദിലെ റിറ്റ്‌സ് കാള്‍ട്ടണ്‍ ഹോട്ടല്‍ ജയിലാക്കി മാറ്റി ഇവരെ പാര്‍പ്പിക്കുകായിരുന്നു.

പണമില്ലാതെ നട്ടംതിരിഞ്ഞ് കോണ്‍ഗ്രസ്; രാജിവയ്ക്കുമെന്ന് 6 എംഎല്‍എമാര്‍... കൈനീട്ടി സ്വീകരിച്ച് ബിജെപിപണമില്ലാതെ നട്ടംതിരിഞ്ഞ് കോണ്‍ഗ്രസ്; രാജിവയ്ക്കുമെന്ന് 6 എംഎല്‍എമാര്‍... കൈനീട്ടി സ്വീകരിച്ച് ബിജെപി

3

മാസങ്ങള്‍ക്ക് ശേഷമാണ് ബിന്‍ തലാലിനെ സൗദി ഭരണകൂടം വിട്ടയച്ചത്. അദ്ദേഹത്തിന്റെ ആസ്തിയില്‍ നിന്ന് വലിയൊരു ഭാഗം സര്‍ക്കാര്‍ കണ്ടുകെട്ടി എന്നായിരുന്നു വാര്‍ത്ത. പൊതുഖജനാവിന് നഷ്ടമായ തുക പിടിച്ചെടുത്ത ശേഷം വിട്ടയച്ചുവെന്ന വാര്‍ത്തയും വന്നു. ഇതുസംബന്ധിച്ച് ആഗോള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത വിവരങ്ങളല്ലാതെ ഒന്നും പുറത്തുവന്നിട്ടില്ല.

4

തടവില്‍ നിന്ന് മോചിതനായ ശേഷം ബിന്‍ തലാല്‍ പൊതുരംഗത്ത് സജീവമായിരുന്നില്ല. എന്നാല്‍ ഈ വര്‍ഷം ആദ്യം മുതല്‍ അദ്ദേഹം വീണ്ടും വാര്‍ത്തകളില്‍ നിറയാന്‍ തുടങ്ങി. ലോകത്തെ പ്രധാന കമ്പനികളുടെ ഓഹരികള്‍ വീണ്ടും വാങ്ങിക്കൂട്ടുകയാണ് ബിന്‍ തലാല്‍. അതുവഴി തന്റെ ബിസിനസ് സാമ്രാജ്യം ഉയര്‍ത്തുകയുമാണ്. ബിന്‍ തലാലിന്റെ പുതിയ നീക്കം പാശ്ചാത്യ രാജ്യങ്ങളുടെ നെറ്റി ചുളിപ്പിക്കുന്നുണ്ട്.

5

ബിന്‍ തലാലിന്റെ കമ്പനിയാണ് കിങ്ഡം ഹോള്‍ഡിങ്. ജയില്‍ മോചിതനാകുമ്പോള്‍ ഇതിലെ ഓഹരികളില്‍ സൗദി സര്‍ക്കാരിനും ഉടമസ്ഥതയുള്ള തരത്തിലേക്ക് മാറ്റപ്പെട്ടിരുന്നു. ബ്രിട്ടനിലെ പെന്‍ഷന്‍സ് ആന്റ് സേവിങ് കമ്പനിയായ ഫോണിക്‌സ് ഗ്രൂപ്പില്‍ 220 ദശലക്ഷം ഡോളറാണ് കിങ്ഡം ഹോള്‍ഡിങ്‌സ് ഇപ്പോള്‍ നിക്ഷേപിച്ചിരിക്കുന്നത്...

നടുക്കം മാറിയിട്ടില്ല... കുഞ്ഞ് മോളെ ഇന്നും ഓര്‍ക്കുന്നു; ബില്‍ക്കീസിന്റെ ഭര്‍ത്താവ്, പ്രതികള്‍ക്ക് മധുരംനടുക്കം മാറിയിട്ടില്ല... കുഞ്ഞ് മോളെ ഇന്നും ഓര്‍ക്കുന്നു; ബില്‍ക്കീസിന്റെ ഭര്‍ത്താവ്, പ്രതികള്‍ക്ക് മധുരം

6

കൂടാതെ ഇന്‍വെസ്റ്റ്‌മെന്റ് മാനേജര്‍ എംആന്റ്ജിയില്‍ 221 മില്യണ്‍ ഡോളറും നിക്ഷേപിച്ചു. ഏറ്റവും പുതിയ വിവരങ്ങള്‍ പ്രകാരം കിങ്ഡം ഹോള്‍ഡിങ്‌സ് റഷ്യന്‍ കമ്പനികളുടെ ഓഹരികളും വാങ്ങുന്നുണ്ട്. ഗ്യാസ്‌പ്രോം, റോസ്‌നെഫ്റ്റ്, ലുക്കോയില്‍ തുടങ്ങിയ റഷ്യന്‍ ഊര്‍ജ കമ്പനികളില്‍ 500 മില്യണ്‍ ഡോളര്‍ നിക്ഷേപിച്ചത് മാസങ്ങള്‍ക്ക് മുമ്പാണ്.

7

റഷ്യയെ ഒതുക്കാനുള്ള ശ്രമമാണ് അമേരിക്കയും യൂറോപ്പും നടത്തിവരുന്നത്. യുക്രൈനില്‍ റഷ്യ ആക്രമണം തുടങ്ങിയതു മുതല്‍ അവര്‍ക്കെതിരെ ഉപരോധം പ്രഖ്യാപിച്ചിരിക്കുകയാണ് അമേരിക്ക. എന്നാല്‍ ഈ വേളയിലാണ് റഷ്യന്‍ കമ്പനികള്‍ക്ക് കരുത്തു പകര്‍ന്ന് ബിന്‍ തലാല്‍ രാജകുമാരന്‍ വലിയ നിക്ഷേപം നടത്തിയിരിക്കുന്നത്. ഇത്തരം നീക്കങ്ങള്‍ക്ക് കുറച്ചധികം ധൈര്യം വേണമെന്ന് വിപണി നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു. റഷ്യന്‍ കമ്പനികള്‍ പൊളിയുമെന്ന ഘട്ടത്തില്‍ നിക്ഷേപം നടത്തിയത് ആ കമ്പനികള്‍ക്ക് ആത്മവിശ്വാസം വര്‍ധിപ്പിച്ചു. ഇതാകട്ടെ അമേരിക്കക്ക് അപ്രതീക്ഷിത തിരിച്ചടിയുമായി.

English summary
Saudi Arabia's Prince Alwaleed bin Talal Come Again With Huge Investment in Prominent Companies
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X