സൗദിയിൽ കെട്ടിട വാടക കരാറിൻറെ കുറഞ്ഞ സമയപരിധി നിജപ്പെടുത്തി; പുതിയ സമയപരിധി ഇങ്ങനെ
സൗദി: സൗദിയിൽ കെട്ടിട വാടക കരാറിൻറെ കുറഞ്ഞ സമയപരിധി മൂന്ന് മാസമായി നിജപ്പെടുത്തി മന്ത്രാലയം. കെട്ടിട ഉടമയും വാടകക്കാരനും തമ്മിലുണ്ടാക്കുന്ന കരാർ ഈജാർ സംവിധാനത്തിൽ രജിസ്റ്റർ ചെയ്യുന്നതിനുള്ള കുറഞ്ഞ കാല പരിധിയാണിത്. രാജ്യത്ത് കഴിയുന്ന വിദേശികൾക്ക് ഇഖാമ പുതുക്കുന്നതിന് ഈജാർ കരാർ നിർബന്ധം ആണ്.
സൗദി മുനിസിപ്പൽ ഗ്രാമ പാർപ്പിടകാര്യ മന്ത്രാലയമാണ് കരാർ കാലാവധി സംബന്ധിച്ച വ്യക്തത വരുത്തിയത്. കെട്ടിട ഉടമയും വാടകക്കാരനും തമ്മിൽ ഉണ്ടാക്കുന്ന വാടക കരാർ ഈജാർ സംവിധാനത്തിൽ രജിസ്റ്റർ ചെയ്യുന്നതിന് ഏറ്റവും കുറഞ്ഞത് മൂന്ന് മാസം കാലാവധി ഉണ്ടായിരിക്കണമെന്ന് ഈജാർ അതോറിറ്റി വ്യക്തമാക്കി.

കെട്ടിടത്തിൻറെ വാടകയും അത് അടക്കുന്നതിനുള്ള ഗഡുക്കളും സംബന്ധിച്ച് ഉടമയും വാടകക്കാരനും തമ്മിൽ ആദ്യം ധാരണയിൽ എത്തണം. ശേഷം ഇരുവരുടെയും പരസ്പര സമ്മതത്തോടെയാണ് കരാറിലേർപ്പെടേണ്ടത്.
ശ്രീകുമാറിന്റെ മുഖത്ത് നിന്ന് കണ്ണെടുക്കാതെ സ്‌നേഹ...എവിടേക്കാ എന്ന് സുരഭി ലക്ഷ്മി
ഇതിനായി ഇരുവരും അബ്ശിർ വഴിയാണ് അനുമതി നൽകേണ്ടത്. കരാർ അവസാനിപ്പിക്കുന്നതിനും ഇതേ സംവിധാനം പ്രയോജനപ്പെടുത്തണം. പാർപ്പിട ആവശ്യങ്ങൾക്കുള്ള ഈജാർ കരാറുകൾക്ക് നികുതി ബാധകമല്ലെന്നും മന്ത്രാലയം വ്യക്തമാക്കി.












Click it and Unblock the Notifications