സൗദി ഭരണാധികാരി താമസിക്കുന്നത് ലോകത്തെ ഏറ്റവും വിലയുള്ള വീട്ടില്‍; വില കേട്ടാല്‍ ഞെട്ടും

പാരീസ്: സൗദി ഭരണാധികാരി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഫ്രാന്‍സില്‍ സന്ദര്‍ശനത്തിനായി എത്തിയിരിക്കുകയാണ്. എന്നാല്‍ അദ്ദേഹം ഏഴാം സ്വര്‍ഗത്തിലാണെന്ന് പറയേണ്ടി വരും. ലോകത്തെ തന്നെ ഏറ്റവും വിലയുള്ള വീട്ടിലാണ് അദ്ദേഹം താമസിക്കുന്നത്. ഷതോ എന്ന് ഫ്രഞ്ചില്‍ വിളിക്കുന്ന ലോകത്തെ തന്നെ ഏറ്റവും വിലപ്പിടിപ്പുള്ള വീടാണിത്.

1

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍ ഇവിടെ ആതിഥേയനായിട്ടുള്ളത്. 2015ല്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ തന്നെ സ്വന്തമാക്കിയ വീടാണിതെന്നാണ് റിപ്പോര്‍ട്ട്. പാരീസിന് പുറത്ത് ലൂസീവനസിലുള്ള ഈ കൊട്ടാരം പുതിയതായി പണികഴിപ്പിച്ചതാണ്.

സമീപത്ത് തന്നെയുണ്ടായിരുന്ന വേഴസെയിസ് കൊട്ടാരത്തിന് സമാനമായി നിര്‍മിച്ചതാണ്. മുമ്പ് ഫ്രഞ്ച് രാജകുടുംബത്തിന്റെ കൊട്ടാരമായിരുന്നു വെഴ്‌സയിസ് കൊട്ടാരം. ഏഴായിരത്തോളം സ്‌ക്വയര്‍ മീറ്ററിലായി കിടക്കുന്ന കൊട്ടാരമാണ് സല്‍മാന്റെ കൈവശമുള്ളത്.

ഇത് എത്ര പണം കൊടുത്താണ് അദ്ദേഹം വാങ്ങിയതെന്ന് അജ്ഞാതമാണ്. അന്ന് പേര് വെളിപ്പെടുത്താത്ത അജ്ഞാതനായിരുന്നു ഈ സ്ഥലം വാങ്ങിയത്. 300 മില്യണോളം വിലയുണ്ടായിരുന്നു സ്ഥലത്തിന്. പ്രമുഖ മാഗസിനുകളെല്ലാം ലോകത്തെ ഏറ്റവും വില കൂടിയ പ്രോപ്പര്‍ട്ടിയാണ് ഈ കൊട്ടാരം നില്‍ക്കുന്ന ഇടമെന്ന് വിശേഷിപ്പിക്കുന്നുണ്ട്.

ഷെല്‍ കമ്പനികളിലൂടെ ഈ കൊട്ടാരത്തിന്റെ അവകാശം മുഹമ്മദ് ബിന്‍ സല്‍മാന്‍ നേടിയെടുത്തെന്നാണ് നേരത്തെ ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. മാക്രോണുമായി അത്താഴ വിരുന്നിലും സല്‍മാന്‍ പങ്കെടുക്കുന്നുണ്ട്. അദ്ദേഹം ഈ വിവാദം കൊട്ടാരത്തില്‍ തന്നെയാണ് താമസിക്കുന്നതെന്ന് മാധ്യമങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

വലിയ പോലീസ് സാന്നിധ്യവും ഇവിടെയുണ്ട്. സുരക്ഷാ ഗാര്‍ഡുകള്‍ അദ്ദേഹത്തിനായി വീടിന് സുരക്ഷ ഒരുക്കുന്നുണ്ട്. വാഹനങ്ങളുടെ സാന്നിധ്യവും ഇവിടെ സ്ഥിരീകരിച്ചിട്ടുണ്ട്. പാരീസിലെ മാധ്യങ്ങളുടെ എല്ലാ ശ്രദ്ധയും ഈ കൊട്ടാരത്തിലാണ്. ലോകം മുഴുവന്‍ ശ്രദ്ധിക്കുന്നു എന്ന് വേണമെങ്കില്‍ പറയാം.

മാക്രോണും മുഹമ്മദ് ബിന്‍ സല്‍മാനും ചര്‍ച്ച നടത്തുന്നത് എലിസി പ്രസിഡന്‍ഷ്യല്‍ പാലസിലാണ്. ഇത് തീര്‍ത്തും തെറ്റായ നടപടിയാണെന്ന് വിമര്‍ശകര്‍ പയുന്നു. ജമാല്‍ ഖഷോഗി വധവുമായി ബന്ധപ്പെട്ട് പല രാജ്യങ്ങളിലും സൗദി ഭരണാധികാരിയുടെ ഇമേജ് മോശമായതാണ്. എന്നാല്‍ നാല് വര്‍ഷത്തിന് ശേഷം എല്ലാ രാജ്യങ്ങളും അദ്ദേഹവുമായി സഹകരിക്കാന്‍ തയ്യാറായി നില്‍ക്കുകയാണ്.

അന്താരാഷ്ട്ര തലത്തില്‍ നേരിടുന്ന ഊര്‍ജ പ്രതിസന്ധിയാണ് അതിന് പ്രധാന കാരണം. റഷ്യയില്‍ നിന്നുള്ള ഇന്ധന ഉല്‍പ്പാദനം കുറയ്ക്കുന്നതിനായി പല രാജ്യങ്ങളും സൗദി അറേബ്യയെയാണ് ആശ്രയിക്കുന്നത്.

മുഹമ്മദ് ബിന്‍ സല്‍മാന്‍ താമസിക്കുന്ന കൊട്ടാരത്തില്‍ നിശാ ക്ലബ്, ഗോള്‍ഡ് ഫൗണ്ടേന്‍, സിനിമാ ഹാള്‍, അണ്ടര്‍ വാട്ടര്‍ ഗ്ലാസ് ചേംബര്‍, എന്നിവയുണ്ട്. ഏറ്റവും രസകരം ചതോ ലൂയിസ് നിര്‍മിച്ചിരിക്കുന്നത് ഖഷോഗിയുടെ ബന്ധം ഇമാദ് ഖഷോഗിയാണ്.

സിംപിള്‍ ആന്‍ഡ് കൂള്‍ ലുക്കില്‍ അമൃത സുരേഷ്, പാപ്പുവും ഗോപി സുന്ദറും എവിടെയെന്ന് ആരാധകര്‍, പുതിയ ചിത്രങ്ങള്‍ വൈറല്‍

2009ല്‍ നിര്‍മിച്ച ഈ കൊട്ടാരം 19ാം നൂറ്റാണ്ടിലെ ഒരു കോട്ടയെ അനുസ്മരിപ്പിക്കും വിധമാണ് നിര്‍മിച്ചത്. 2015ല്‍ 500 മില്യണിന്റെ യാച്ച്, 2017ല്‍ ലിയനാര്‍ഡോ ഡാവിഞ്ചിയുടെ 450 മില്യണ്‍ വിലയുള്ള പെയിന്റിങ് എന്നിവയും മുഹമ്മദ് ബിന്‍ സല്‍മാന്‍ വാങ്ങിയ ആഢംബരങ്ങളിലൊന്നാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
q