കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി കല്യാണങ്ങളിലെ ധൂര്‍ത്ത്, ഞെട്ടിയ്ക്കുന്ന ചില വിവരങ്ങള്‍ കാണൂ

  • By Meera Balan
Google Oneindia Malayalam News

റിയാദ്: വിവാഹം പല രീതിയില്‍ നടത്താം. ആര്‍ഭാടമായി, ആര്‍ഭാട രഹിതമായി. എന്നാല്‍ വിവാഹം എന്നത് കൊണ്ട് മാത്രം പല വ്യവസായങ്ങളും തഴച്ച് വളരുന്ന ഒരു രാജ്യമുണ്ട്. സൗദി അറേബ്യ. സൗദി അറേബ്യക്കാര്‍ വിവാഹങ്ങള്‍ക്കായി ചെലവഴിയ്ക്കുന്ന തുക കേട്ടാല്‍ തലകറങ്ങിപ്പോകും.

ഇത്രയും കല്യാണഭ്രാന്തോ, എന്ന് ചിന്തിയ്ക്കും. സൗദി വരന്‍മാരും മറ്റ് ജിസിസി രാജ്യങ്ങളിലെ മണവാളന്‍മാരും ഒരു വര്‍ഷം 700 മില്യണ്‍ ഡോളറിനാണ് ആഭരണങ്ങള്‍ മാത്രം വാങ്ങുന്നത്. ഇതൊന്നുമല്ല കേട്ടോ. വിവാഹത്തിന്റെ ഞെട്ടിയ്ക്കുന്ന കണക്കുകള്‍ കേള്‍ക്കാനും കാണാനും തയ്യാറായിക്കൊള്ളൂ...

കല്യാണ ചെലവ്

കല്യാണ ചെലവ്

സൗദിയില്‍ പ്രതിവര്‍ഷം വിവാഹത്തിന് വേണ്ടി വരന്‍മാര്‍ ചെലവഴിയ്ക്കുന്ന ആകെ തുക എത്രയാണെന്ന് അറിയാമോ 2 ബില്യണ്‍ സൗദി റിയാല്‍

ആഭരണം വസ്ത്രം

ആഭരണം വസ്ത്രം

ആഭരണത്തിനും വസ്ത്രത്തിനും വേണ്ടിയാണ് വരന്‍മാര്‍ ഏറ്റവും അധികം പണം മുടക്കുന്നത്.

കോസ്‌മെറ്റിക് വ്യവസായം

കോസ്‌മെറ്റിക് വ്യവസായം

മിഡില്‍ ഈസ്റ്റിലെ വിവാഹ ധൂര്‍ത്ത് മൂലം ലാഭം കൊയ്യുന്നത് കോസ്‌മെറ്റിക് ഇന്‍ഡസ്ട്രിയാണ്.

ആഭരണം മാത്രം

ആഭരണം മാത്രം

ജിസിസി രാഷ്ട്രങ്ങള്‍ ആഭരണത്തിന് മാത്രം വര്‍ഷം ചെലഴിയ്ക്കുന്നത് 700 മില്യണ്‍ ഡോളറാണ്.

വിരുന്ന്

വിരുന്ന്

വിരുന്ന് സത്ക്കാരത്തിനായും വന്‍ തുകയാണ് സൗദി വരന്‍മാര്‍ ചെലവഴിയ്ക്കുന്നത്. മാത്രമല്ല വന്‍ തോതില്‍ ഭക്ഷണം ബാക്കി വയ്ക്കുന്നതും ഇത്തരം വിവാഹ ധൂര്‍ത്തുകളിലെ ഏറ്റവും മോശമായ പ്രവണതയാണ്

പെര്‍ഫ്യൂം

പെര്‍ഫ്യൂം

മേക്ക് അപ് വസ്തുക്കള്‍, പെര്‍ഫ്യൂമുകള്‍ എന്നിവയാണ് കല്യാണത്തോട് അനബന്ധിച്ച് സൗദികള്‍ ഏറ്റവും അധികം വാങ്ങുന്നവ.

English summary
Saudis spend over Dh2bn on weddings a year.Jewellery and dresses account for more than 50% of wedding expenses.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X