കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നോ സെക്‌സ്... ഇതാ ഒരു കൃത്രിമ എലിഭ്രൂണം; ഇനി മനുഷ്യ ഭ്രൂണവും ഉണ്ടാക്കും; ഭക്ഷണമാക്കുമോ എന്ന് ഭയം

  • By രശ്മി നരേന്ദ്രൻ
Google Oneindia Malayalam News

കേംബ്രിഡ്ജ്: മനുഷ്യരാശിയുടെ ഭാവി തന്നെ മാറ്റി മറിച്ചേക്കും എന്ന് പ്രതീക്ഷിക്കുന്നതാണ് സ്റ്റെം സെല്‍ റിസര്‍ച്ച് അഥവാ മൂലകോശങ്ങള്‍ സംബന്ധിച്ച പഠനം. രസകരമാണ് ഈ സംഗതി. അണ്ഡവും ബീജവും ചേര്‍ന്നുണ്ടാകുന്ന ഏക കോശത്തില്‍ നിന്നാണല്ലോ ഒരു പൂര്‍ണ ജീവി ഉണ്ടായി വരുന്നത്.

അങ്ങനെ ഉള്ള ഏക കോശം (സിക്താണ്ഡം) വിഭജിച്ചാണ് ഭ്രൂണമുണ്ടാകുന്നത്. ഓരോ ശരീരാവയവങ്ങളും രൂപപ്പെടുന്നത് സമാനമായ കോശവിഭജനങ്ങളിലൂടെയാണ്. അങ്ങനെ ഓരോ അവയവങ്ങളായി മാറുന്ന കോശങ്ങളെയാണ് സ്‌റ്റെം സെല്ലുകള്‍ അഥവാ മൂല കോശങ്ങള്‍ എന്ന് വിളിക്കുന്നത്. ഈ കോശങ്ങളെ വേര്‍തിരിച്ചെടുത്താല്‍ ആവശ്യത്തിന് വേണ്ട ഹൃദയവും ശ്വാസകോശവും വൃക്കയും എല്ലാം വളര്‍ത്തിയെടുക്കാം എന്ന് ശാസ്ത്രം സ്വപ്‌നം കാണുന്നുണ്ട്.

ഇത് സംബന്ധിച്ച ഗവേഷണങ്ങളുടെ ഭാഗമാണ് ഇപ്പോള്‍ പുറത്ത് വന്നിട്ടുള്ള വാര്‍ത്ത. എലിയുടെ കൃത്രിമ ഭ്രൂണത്തെ മനുഷ്യന്‍ സൃഷ്ടിച്ചു എന്നത്. കേംബ്രിഡ്ജ് സര്‍വ്വകലാശാലയിലെ ഗവേഷകരാണ് ഇക്കാര്യം സാധിച്ചിട്ടുള്ളത്.

ചരിത്രത്തില്‍ ആദ്യമായി

കൃത്രിമമായി ഒരു ഭ്രൂണം സൃഷ്ടിക്കുക എന്ന ചരിത്രപരമായ സംഭവം ആണ് ഇപ്പോള്‍ സംഭവിച്ചിട്ടുള്ളത്. എലിയുടെ കൃത്രിമ ഭ്രൂണമാണ് ഇങ്ങനെ സൃഷ്ടിച്ചിട്ടുള്ളത്.

നോ സെക്‌സ്... നോ സ്‌പേം, നോ അണ്ഡം

സാധാരണ ഗതിയില്‍ സെക്‌സിലൂടെയാണ് ഇത് നടക്കുന്നത്. ലാബ് അന്തരീക്ഷത്തില്‍ പുംബീജത്തേയും അണ്ഡത്തേയും ചേര്‍ത്തുവച്ചും ഭ്രൂണം ഉണ്ടാക്കാറുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഇതൊന്നും അല്ല സംഭവിച്ചത്.

കൃത്രിമം എന്ന് പറഞ്ഞാല്‍... കൃത്രിമം തന്നെ!

ഒരു ത്രിമാന സംവിധാനത്തില്‍ രണ്ട് തരം സ്റ്റെം സെല്ലുകള്‍ ഉപയോഗിച്ചാണ് ശാസ്ത്രജ്ഞര്‍ എലിയുടെ കൃത്രിമ ഭ്രൂണം സൃഷ്ടിച്ചിരിക്കുന്നത്. ഭ്രൂണ വളര്‍ച്ചെയ സംബന്ധിച്ച പഠനങ്ങളില്‍ ഏറെ നിര്‍ണായകമാകും ഈ പരീക്ഷണ വിജയം എന്ന് ഉറപ്പാണ്.

എലികളില്‍ വിജയിച്ചു... ഇനി മനുഷ്യരില്‍

എലികളില്‍ വിജയിച്ച സാഹചര്യത്തില്‍ ഈ പരീക്ഷണം അടുത്ത ഘട്ടങ്ങളില്‍ മനുഷ്യന്റെ കൃത്രിമ ഭ്രൂണ നിര്‍മാണത്തിലേക്ക് കൂടി എത്തും എന്ന് ഉറപ്പാണ്. സ്റ്റെം സെല്‍ ഗവേഷണങ്ങളില്‍ അത് ഏറെ മുതല്‍ക്കൂട്ടാവും എന്നും ഉറപ്പാണ്.

മനുഷ്യ ഭ്രൂണങ്ങളിലെ പരീക്ഷണങ്ങള്‍

മനുഷ്യ ഭ്രൂണങ്ങളില്‍ ഇപ്പോഴും പരീക്ഷണങ്ങള്‍ നടക്കുന്നുണ്ട്. സ്‌പേം/ഓവം ബാങ്കുകളില്‍ ബാക്കിയാവുന്നവ ഉപയോഗിച്ചാണ് ഇതിന് വേണ്ടി ഭ്രൂണങ്ങള്‍ സൃഷ്ടിക്കുന്നത്. എന്നാല്‍ ഇതില്‍ തന്നെ പ്രായോഗികമായ ഒരുപാട് പ്രശ്‌നങ്ങള്‍ വേറേയും ഉണ്ട്.

കൃത്രിമ മനുഷ്യ ഭ്രൂണങ്ങള്‍

എലികളില്‍ ഇപ്പോള്‍ സാധ്യമായതുപോലെ കൃത്രിമ ഭ്രൂണങ്ങള്‍ മനുഷ്യനിലും സാധ്യമാല്‍ അത് ഈ മേഖലയിലെ ഗവേഷണങ്ങളുടെ വേഗം വര്‍ദ്ധിപ്പിക്കും എന്ന് ഉറപ്പാണ്. അതേ സമയം തന്നെ മറ്റ് ചില ആശങ്കരളും ബാക്കിയാണ്.

മനുഷ്യ ഭ്രൂണത്തിന്റെ ഔഷധഗുണം!!!

മനുഷ്യ ഭ്രൂണത്തിന് വലിയ ഔഷധഗുണം ഉണ്ടെന്ന വലിയ തെറ്റിദ്ധാരണ പല സ്ഥലങ്ങളിലും നിലനില്‍ക്കുന്നുണ്ട്. ഇത് ഭക്ഷണമാക്കുന്നവരും ഏറെ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനായി വലിയൊരു അധോലോകം തന്നെ പ്രവര്‍ത്തിക്കുന്നതായും പലതവണ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.

ദുരുപയോഗവും നടക്കും

കൃത്രിമമായി മനുഷ്യ ഭ്രൂണങ്ങള്‍ സൃഷ്ടിക്കുന്ന സ്ഥിതി വന്നാല്‍ അത് ഏറെ ദുരുപയോഗം ചെയ്യപ്പെട്ടേക്കാം എന്ന ഭയവും നിലനില്‍ക്കുന്നുണ്ട്. മനുഷ്യഭ്രൂണത്തിന്റെ ഔഷധമൂല്യം പ്രചരിപ്പിക്കുന്നവര്‍ ഇത് ഏത് രീതിയില്‍ ആയിരിക്കും ഉപയോഗപ്പെടുത്തുക എന്ന് പറയേണ്ടതില്ലല്ലോ

English summary
The team based at Cambridge University said that while the artificial embryo closely resembled the real thing, it would be unlikely to develop further into a healthy mouse fetus.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X