Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡൊണാള്‍ഡ് ട്രംപിനെതിരെ വീണ്ടും ഞെട്ടിക്കുന്ന ലൈംഗിക ആരോപണം! ഇത്ര നാളും കേട്ടതുപോലല്ല ഇത്

ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ വീണ്ടും ഗുരുതരമായ ലൈംഗിക ആരോപണം. പ്രസിഡന്റ് തിരഞ്ഞെടുപ്പിനിടയിലും അതിന് ശേഷവും ആയി പത്തിലധികം സ്ത്രീകള്‍ ട്രംപിനെതിരെ ലൈംഗികാരോപണങ്ങളുമായി രംഗത്ത് വന്നിരുന്നു. അന്ന് അതെല്ലാം നിഷേധിക്കുകയായിരുന്നു ട്രംപ്.

ഇപ്പോള്‍ എഴുത്തുകാരിയും കോളമിസ്റ്റും ആയ സ്ത്രീ ആണ് ട്രംപിനെതിരെ ഗുരുതര ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്. 1990 കളുടെ മധ്യത്തില്‍ ആയിരുന്നു സംഭവം എന്നാണ് ആരോപണം. ന്യായോര്‍ക്ക് മാഗസിനില്‍ ആണ് ഇത് സംബന്ധിച്ച വെളിപ്പെടുത്തല്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

പതിവ് പോലെ ഇതും ട്രംപ് നിഷേധിച്ചിട്ടുണ്ട്. എന്നാല്‍ മുമ്പ് ഉയര്‍ന്ന ആരോപണങ്ങളെ പോലെ അല്ല ഈ ആരോപണം എന്നത് ശ്രദ്ധേയമാണ്. ട്രംപില്‍ ആരോപിക്കുന്ന കുറ്റം അത്രമേല്‍ ഗുരുതരമാണ്.

ഇ ജീന്‍ കരോള്‍

ഇ ജീന്‍ കരോള്‍

എഴുത്തുകാരിയും എല്ലെ മാഗസിനിലെ കോളമിസ്റ്റും ആയ ഇ ജീന്‍ കരോള്‍ ആണ് ഡൊണാള്‍ഡ് ട്രംപിനെതിരെ ലൈംഗികാരോപണം ഉയര്‍ത്തിയിരിക്കുന്നത്. 'ഹീഡിയസ് മെന്‍' എന്ന പേരില്‍ അവര്‍ പുറത്തിറക്കാനിരിക്കുന്ന പുസ്തകത്തില്‍ ട്രംപിനെതിരെയുള്ള ആരോപണങ്ങളും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ആഡംബര ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റോറില്‍

ആഡംബര ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റോറില്‍

മിഡ് ടൌണ്‍ മാന്‍ഹാട്ടനിലുള്ള ആഡംബര ഡിപ്പാര്‍ട്ട്‌മെന്റ് ആയ ബെര്‍ഗ്‌ഡോര്‍ഫ് ഗുഡ്മാനില്‍ വച്ചാണ് ട്രംപില്‍ നിന്ന് ലൈംഗിക അതിക്രമം നേരിടേണ്ടി വന്നത് എന്നാണ് കരോളിന്റെ ആരോപണം. 1995 ലോ 1996 ലോ ആണ് സംഭവം നടന്നത്. സൗഹാര്‍ദ്ദപൂര്‍വ്വം ആയിരുന്നു എല്ലാത്തിന്റേയും തുടക്കം എന്നാണ് കരോള്‍ വ്യക്തമാക്കുന്നത്.

ബലാത്സംഗം

ബലാത്സംഗം

ബെര്‍ഡോര്‍ഫ് ഗുഡ്മാനിലെ ഡ്രസ്സിങ് വാളിനോട് ചേര്‍ത്ത് നിര്‍ത്തിയാണ് ട്രംപ് അപമര്യാദയായി പെരുമാറിയത് എന്നാണ് ആരോപണം. തന്റെ വസ്ത്രങ്ങള്‍ വലിച്ചു താഴ്ത്തുകയും സ്വകാര്യ ഭാഗങ്ങളില്‍ കടന്നുപിടിക്കുകയും ചെയ്തു. അതിന് ശേഷം ട്രംപ് പാന്റിന്റെ സിബ്ബ് ഊരി തന്നെ ബലപ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്താന്‍ ശ്രമിച്ചു എന്നാണ് കരോളിന്റെ ആരോപണം. സര്‍വ്വശക്തിയും എടുത്ത് തള്ളി ട്രംപിനെ തള്ളി മാറ്റി അവിടെ നിന്ന് താന്‍ ഓടി രക്ഷപ്പെടുകയായിരുന്നു എന്നും കരോള്‍ പറയുന്നുണ്ട്.

ഗുരുതരമായ ആരോപണം

ഗുരുതരമായ ആരോപണം

ഡൊണാള്‍ഡ് ട്രംപിനെതിരെ ലൈംഗികാരോപണം വരുന്നത് ആദ്യത്തെ സംഭവം ഒന്നും അല്ല. എന്നാല്‍ ഇതിന് മുമ്പ് ഉണ്ടായ ആരോപണങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തമാണ് ഇപ്പോഴത്തെ ആരോപണം. അനുവാദമില്ലാതെ കയറിപ്പിടിച്ചു, ചുംബിക്കാന്‍ ശ്രമിച്ചു എന്നൊക്കെ ആയിരുന്നു അത്. എന്നാല്‍ കരോള്‍ ഉയര്‍ത്തിയ ആരോപണം ബലാത്സംഗ ശ്രമം സംബന്ധിച്ചാണ്.

കണ്ടിട്ടുപോലും ഇല്ല

കണ്ടിട്ടുപോലും ഇല്ല

ഇങ്ങനെ ഒരാളെ താന്‍ ജീവിതത്തില്‍ കണ്ടുമുട്ടിയിട്ട് പോലും ഇല്ലെന്നായിരുന്നു ഡൊണാള്‍ഡ് ട്രംപിന്റെ പ്രതികരണം. ആരോപണത്തിന് ഒരു തെളിവും ഇല്ലെന്നും ഇതൊരു വ്യാജ വാര്‍ത്തയാണെന്നും ട്രംപ് പ്രതികരിച്ചു. എന്നാല്‍ കരോള്‍ ഇത് സംബന്ധിച്ച് വിശദമായി തന്നെ പറയുന്നുണ്ട്. ഈ ആരോപണത്തില്‍ നിന്ന് ട്രംപിന് അത്ര എളുപ്പത്തില്‍ രക്ഷപ്പെടാന്‍ ആവില്ല.

ഇപ്പോള്‍ 75 വയസ്സ്

ഇപ്പോള്‍ 75 വയസ്സ്

ആരോപണം ഉന്നയിച്ച ഇ ജീന്‍സ് കരോളിന് ഇപ്പോള്‍ 75 വയസ്സാണ് പ്രായം. സംഭവം നടക്കുമ്പോള്‍ അവര്‍ അവരുടെ അമ്പതുകളില്‍ ആണ്. ഒരു പെണ്‍സുഹൃത്തിന് സമ്മാനം വാങ്ങി നല്‍കാന്‍ സഹായിക്കുമോ എന്ന് ചോദിച്ചായിരുന്നു ട്രംപ് തന്നെ സമീപിച്ചത് എന്നാണ് കരോള്‍ പറയുന്നത്. ഇതിന് സമ്മതം അറിയിച്ചതിന് ശേഷം ആയിരുന്നു ട്രംപില്‍ നിന്ന് ഏറ്റവും മോശപ്പെട്ട സമീപനം നേരിടേണ്ടി വന്നത് എന്നും അവര്‍ പറയുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+