ഷെറിന്റെ എല്ലുകൾ പൊട്ടിയിരുന്നു, ദേഹത്ത് മര്‍ദ്ദനമേറ്റതിന്റെ പാടുകള്‍.. ഞെട്ടിക്കുന്ന റിപ്പോർട്ട്

  • Posted By:
Subscribe to Oneindia Malayalam

ന്യൂയോര്‍ക്ക്: ഷെറിന്‍ മാത്യൂസ് എന്ന മൂന്നുവയസ്സുകാരിയുടെ മരണവുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ പുറത്ത്. ഷെറിനെ നേരത്തെ പരിശോധിച്ച ഡോക്ടര്‍ പുറത്ത് വിട്ടിരിക്കുന്ന വിവരങ്ങള്‍ ദുരൂഹത ഉയര്‍ത്തുന്നതാണ്. ഷെറിന്റെ എല്ലുകള്‍ പൊട്ടിയിരുന്നുവെന്നും ക്രൂരമര്‍ദ്ദനമേറ്റതിന്റെ പാടുകള്‍ കുഞ്ഞിന്റെ ദേഹത്ത് ഉണ്ടായിരുന്നു എന്നുമാണ് ഡോക്ടറുടെ റിപ്പോര്‍ട്ട്. 2016 സെപ്തംബറിനും 2017 ഫെബ്രുവരിക്കും മധ്യേ എടുത്ത എക്‌സറേകളിലാണ് ഇക്കാര്യം വ്യക്തമായിരിക്കുന്നത്. തുടയെല്ല്, കൈമുട്ട്, കാലിലെ വലിയ അസ്ഥി എന്നിവയിലാണ് പൊട്ടലുകള്‍ കണ്ടെത്തിയത്. ശിശുരോഗ വിദഗ്ധയായ സൂസണ്‍ ദകില്‍ ആണ് ഷെറിനെ സംബന്ധിച്ച ഈ വിവരങ്ങള്‍ കോടതിക്ക് മുന്നില്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

അബിയുടെ അസുഖം അധികമാരും അറിഞ്ഞില്ല.. ആരോടും പറഞ്ഞില്ല, വേദന മറച്ച് വെച്ച് ചിരിച്ച അബി!

sherin

ഷെറിനെ ഇന്ത്യയില്‍ നിന്നും ദത്തെടുത്ത് കൊണ്ട് വന്നതിന് ശേഷമാണ് മര്‍ദ്ദനമേറ്റിരിക്കുന്നത്. ശരീരത്തിന്റെ പലഭാഗത്തും മുറിവ് ഉണങ്ങിയ പാടുകളുണ്ടായിരുന്നു. ഷെറിനെ ദത്തെടുത്ത വെസ്ലി മാത്യുസിന്റെ കുടുംബത്തില്‍ നിന്നു തന്നെയാണ് കുട്ടിക്ക് മര്‍ദനമേറ്റിരിക്കുന്നത് എന്നാണ് സൂചന. ഇക്കഴിഞ്ഞ ഒക്ടോബര്‍ 22നാണ് അമേരിക്കയിലെ വീടിന് സമീപത്തുള്ള ഓടയില്‍ നിന്നും ഷെറിന്റെ മൃതദേഹം ലഭിച്ചത്. ഷെറിന്റെത് കൊലപാതകമാണ് എന്ന് തന്നെയാണ് പോലീസ് സംശയിക്കുന്നത്. ഷെറിന്റെ വളര്‍ത്തച്ഛന്‍ വെസ്ലി മാത്യൂസ്, വളര്‍ത്തമ്മ സിനി മാത്യൂസ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പാല്‍ കുടിക്കാത്തതിനാല്‍ രാത്രി ഷെറിനെ വീടിന് പുറത്ത് നിര്‍ത്തിയെന്നും പിന്നീട് കാണാതായെന്നുമാണ് വെസ്ലി മാത്യൂസ് ആദ്യം പറഞ്ഞത്. എന്നാല്‍ പിന്നീട് ഇയാള്‍ പറഞ്ഞത് പാല്‍ കുടിക്കാന്‍ നിര്‍ബന്ധിച്ചപ്പോള്‍ മരണം സംഭവിച്ചു എന്നായിരുന്നു.

English summary
Sherin Mathews Had Broken Bones, Showed Signs of Abuse, Says Doctor

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്