ഇറാനിൽ ഇരട്ട ആക്രമണം: മരിച്ചവരുടെ എണ്ണം 12ആയി, മൂന്ന് ഭീകരരെ വധിച്ചു

  • Written By:
Subscribe to Oneindia Malayalam

ടെഹ്റാൻ: ഇറാനിൽ രണ്ടിടത്ത് ആക്രമണം. ഇറാൻ പാർലമെന്‍റിൽ ആയുധധാരി നടത്തിയ ആക്രമണത്തിൽ മൂന്ന് പേര്‍ക്ക് പരിക്കേറ്റതിന് പിന്നാലെയാണ് ആയത്തുള്ള ഖുമേനിയുടെ ശവകൂടീരത്തിൽ ചാവേര്‍ പൊട്ടിത്തെറിച്ചത്.  രണ്ട് ആക്രമണങ്ങളിലുമായി 12 പേരാണ്  ഇറാനിൽ കൊല്ലപ്പെട്ടത്.  സ്ഫോടനത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായി ഇറാനിയന്‍ മാധ്യമങ്ങളെ ഉദ്ധരിച്ച് എഎഫ്പി റിപ്പോർട്ട് ചെയ്യുന്നു. ദക്ഷിണ ടെഹ്റാനിലാണ് സ്ഫോടനം. ഇറാന്‍ ടിവി റിപ്പോർട്ട് പ്രകാരം ചാവേർ ഉൾപ്പെടെ മൂന്ന് അക്രമികളാണ് ആക്രമണത്തിന് പിന്നിലെന്നാണ് വിവരം.

അക്രമികൾ പാർലമെന്‍റിനുള്ളിൽ ആളുകളെ ബന്ദിയാക്കിയതായും റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. ആക്രമണത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥന് പരിക്കേറ്റിട്ടുണ്ട്. പാര്‍ലമെന്‍റിനുള്ളില്‍ പ്രവേശിച്ച അക്രമി സുരക്ഷാ ഉദ്യോസ്ഥര്‍ക്ക് നേരെ നിറയൊഴിക്കുകയായിരുന്നു. ആക്രമണത്തിനിടെ ഒരാള്‍ക്ക് കാലിന് വെടിയേല്‍ക്കുകയായിരുന്നു.

ഷിയാ ഭൂരിപക്ഷമുള്ള ഇറാനിൽ സുന്നി ജിഹാദികളും ഐസിസും ആക്രമണം നടത്തുന്നത് പതിവാണ്. സിറിയയിലും ഇറാഖിലും ഐസിസിനെതിരെയുള്ള പോരാട്ടമാണ് ഇറാനെ പ്രതിസ്ഥാനത്ത് നിർത്തിയിട്ടുള്ളത്.  എന്നാൽ ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആരും രംഗത്തെത്തിയിട്ടില്ല.

English summary
Shooting inside Iran parliament, some held hostage: reports
Please Wait while comments are loading...