കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സണ്‍സ്‌പോട്ടുകള്‍ വീണ്ടും വില്ലന്‍, സൂര്യനില്‍ ഉഗ്രതാപം, ഭൂമിയിലേക്ക് കത്തിയെരിയുന്ന സുനാമിയെത്തും

Google Oneindia Malayalam News

വാഷിംഗ്ടണ്‍: ഭൂമി വീണ്ടുമൊരു സൂര്യകോപത്തിന് സാക്ഷ്യം വഹിക്കാന്‍ പോകുന്നു. ഇത്തവണ അതിഭീകരന്‍മാരായ തീജ്വാലകളാണ് ഭൂമിയുടെ കാന്തിക മണ്ഡലത്തിലേക്ക് എത്താന്‍ പോകുന്നത്. സൂര്യന്‍ പതിവിലും ശക്തമായി തിളച്ചുമറിയുന്ന പ്രതിഭാസം അവസാനിക്കുന്നില്ലെന്നാണ് കണ്ടെത്തല്‍. നേരത്തെ സൂര്യനില്‍ നിന്ന് വലിയ സ്‌ഫോടനങ്ങള്‍ ദൃശ്യമായിരുന്നു.

സൂര്യനിലുണ്ടാവുന്ന മാറ്റങ്ങളുടെ ഭാഗമായിട്ടാണ് ഈ സ്‌ഫോടനങ്ങള്‍ നടക്കുന്നത്. സണ്‍സ്‌പോട്ടുകള്‍ നിരന്തരം ഉണ്ടാവുന്നത് ഭൂമിക്ക് ഭീഷണിയാണ്. നേരത്തെ നാസ പുറത്തുവിട്ട ചിരിക്കുന്ന സൂര്യന്റെ ചിത്രത്തിലും ധാരാളം സണ്‍സ്‌പോട്ടുകള്‍ കാണുന്നുണ്ടായിരുന്നു. ഇത് ഭൂമിക്കുള്ള മുന്നറിയിപ്പായിരുന്നു. വിശദമായ വിവരങ്ങളിലേക്ക്....

1

നേരത്തെ അപകടകാരിയായ ഒരു സണ്‍സ്‌പോട്ടില്‍ നിന്ന് തീജ്വാലകള്‍ രൂപം കൊണ്ട് അത് ഭൂമിയിലേക്ക് പതിയെ എത്തുന്നതായി കണ്ടെത്തിയിരുന്നു. ഈ സണ്‍സ്‌പോട്ടില്‍ നേരത്തെ തന്നെ ഒരു തവണ വിസ്‌ഫോടനം നടന്നതാണ്. ഇതിലൂടെ വലിയൊരു കൊറോണല്‍ മാസ് ഇജക്ഷന്‍ ബഹിരാകാശത്ത് നടന്നതാണ്. പല ഗ്രഹങ്ങളെയും ഇത് ബാധിക്കും. ഈ തീജ്വാലകള്‍ ഭൂമിക്കും അതിനടുത്തുള്ള ഗ്രഹങ്ങള്‍ക്കും ഭീഷണിയാണ്.

2

യുവാവിന്റെ കൈയ്യില്‍ ചുറ്റിവരിഞ്ഞ് അനാക്കോണ്ട, പലതവണ കടിച്ചു; സംഭവിച്ചത് ഇങ്ങനെ, വീഡിയോ വൈറല്‍യുവാവിന്റെ കൈയ്യില്‍ ചുറ്റിവരിഞ്ഞ് അനാക്കോണ്ട, പലതവണ കടിച്ചു; സംഭവിച്ചത് ഇങ്ങനെ, വീഡിയോ വൈറല്‍

അതേസമയം ഭൂമിയില്‍ ജീവജാലങ്ങള്‍ ഉള്ളത് കൊണ്ട് ഏറ്റവുമധികം ബാധിക്കപ്പെടുന്നത് നമ്മളെയാണ്. കാരണ റേഡിയോ കമ്മ്യൂണിക്കേഷന്‍ മൊത്തത്തില്‍ ഇല്ലാതാവും. അത് ഇന്റര്‍നെറ്റിനെയും ജിപിഎസ്സിനെയും വരെ ബാധിക്കും. നമ്മുടെ ട്രാഫിക് സിഗ്നലുകള്‍ അടക്കം ഡിജിറ്റലിലാണ് പ്രവര്‍ത്തിക്കുന്നത്. ഇതെല്ലാം അവതാളത്തിലാകും. ഒരു രാജ്യത്തെയോ ഭൂഖണ്ഡത്തെയോ വരെ നിശ്ചലമാക്കാന്‍ ഇതിലൂടെ സാധിക്കും.

3

സണ്‍സ്‌പോട്ടുകളാണ് സാധാരണ സൂര്യനില്‍ വിസ്‌ഫോടനങ്ങള്‍ക്ക് കാരണക്കാരാകുന്നത്. ഒരിക്കല്‍ പൊട്ടിത്തെറിയുണ്ടായാല്‍ പിന്നീട് അത് അപ്രത്യക്ഷമാകും. ഒരിക്കല്‍ പൊട്ടിത്തെറിച്ചാല്‍ ഇതില്‍ കാന്തിക ബാലന്‍സില്ലായ്മ സംഭവിക്കാം. എന്നാല്‍ നേര്‍ വിപരീതമായ കാര്യമാണ് ഇപ്പോള്‍ സംഭവിക്കുന്നത്. ഈ സണ്‍സ്‌പോട്ട് കരുത്താര്‍ജിച്ച് രാക്ഷസരൂപം കൈവരിച്ചിരിക്കുകയാണ്. ഇത് ഓരോ മിനുട്ടിലും കരുത്താര്‍ജിക്കുകയാണ്. ഭൂമിയെ വിഴുങ്ങാന്‍ കെല്‍പ്പുള്ളതായി ഇത് മാറിയേക്കും.

4

ടിക്കറ്റ് അടിച്ചത് 204 കോടി, ടിക്കറ്റ് വിറ്റയാള്‍ക്ക് 10 ലക്ഷം, കോളടിച്ച് സിറിയന്‍ പൗരന്‍; വൈറല്‍ടിക്കറ്റ് അടിച്ചത് 204 കോടി, ടിക്കറ്റ് വിറ്റയാള്‍ക്ക് 10 ലക്ഷം, കോളടിച്ച് സിറിയന്‍ പൗരന്‍; വൈറല്‍

ഈ സണ്‍സ്‌പോട്ട് തിളച്ച് മറിയുകയാണ്. ശാന്തമാകുന്നേയില്ല. എക്‌സ് ക്ലാസിലുള്ള ഒരു വന്‍ പൊട്ടിത്തെറി തന്നെ സൂര്യനില്‍ സംഭവിക്കാം. ഇന്ന് തന്നെ സംഭവിക്കാനാണ് സാധ്യതയേറെയുള്ളത്. അങ്ങനെ സംഭവിച്ചാല്‍, അത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഭൂമിയിലുണ്ടാക്കും. എആര്‍3141 എന്ന സണ്‍സ്‌പോട്ടാണ് അപകടകരമായ രീതിയില്‍ വളര്‍ന്നിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ ഇത് ഡെല്‍റ്റാ ക്ലാസ് വിഭാഗത്തിലേക്ക് വളര്‍ന്നിരിക്കുകയാണ്.

5

ഡെല്‍റ്റ ക്ലാസ് കാന്തിക തരംഗം വലിയ തോതില്‍ ഊര്‍ജം സംഭരിക്കും. അതിലൂടെ രാക്ഷസ സൗര ജ്വാലകള്‍ ഭൂമിയിലേക്ക് കുതിച്ചെത്തും. ഭൗമ മേഖലകളെ കടുത്ത രീതിയില്‍ തന്നെ ഇവ ബാധിക്കും. ഈ സണ്‍സ്‌പോട്ട് ഭൂമിക്ക് നേരെയാണ് നില്‍ക്കുന്നത്. അതുകൊണ്ട് ഭൂമിയിലേക്ക് ഇവ ഉറപ്പായും എത്തും. എ, ബി, സി, എം, എക്‌സ് എന്നിങ്ങനെയുള്ള വിഭാഗങ്ങളിലായിട്ടാണ് സൗര ജ്വാലകളെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതില്‍ ഏറ്റവും വീര്യമേറിയത് എക്‌സ് വിഭാഗം കൊടുങ്കാറ്റുകളാണ്.

6

HAIR: നീട്ടി വളര്‍ത്തിയ മുടി, ഒരിക്കലും പൊട്ടിപ്പോവില്ല, ഈ ടിപ്പ്‌സ് പരീക്ഷിച്ചാല്‍ മുടി വേറെ ലെവലാകും

ഇതിന്റെ റേഡിയേഷന്‍ ഭൂമിയില്‍ വലിയ നാശം വിതയ്ക്കും. ഉപഗ്രഹങ്ങളെ ആകെ തകര്‍ത്ത് കളയും. ജിപിഎസും റേഡിയോ സിഗ്നലുകള്‍ ഇല്ലാതാവും. ഇന്റര്‍നെറ്റും നിശ്ചലമാകും. ഭൂമിയെ തന്നെ നിശ്ചലമാക്കി നിര്‍ത്താന്‍ അതിലൂടെ സാധിക്കും. വേറെയും അപകടങ്ങള്‍ ഇതിലുണ്ട്. വന്‍ തോതില്‍ കൊറോണ മാസ് ഇജക്ഷന്‍ കണങ്ങളെ സൂര്യന്‍ ഈ സമയത്ത് പുറന്തള്ളു. ഇവ ഭൂമിയുടെ മാഗ്നറ്റോസ്ഫിയറുമായി ചേര്‍ന്നാല്‍ രണ്ടാമതൊരു സൗരജ്വാലകളെ കൂടി നമ്മള്‍ നേരിടേണ്ടി വരും.

English summary
solar storm hitting earth soon as many sunspots are spotted on sun goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X