കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സോറി സൗദി ഫ്രണ്ട്‌സ്!! പാകിസ്താന്‍കാരുടെ കൂട്ട മാപ്പപേക്ഷ... എല്ലാത്തിനും കാരണം ഈ ഇരുത്തം

Google Oneindia Malayalam News

ഇസ്ലാമാബാദ്: കടുത്ത സാമ്പത്തിക പ്രതിസന്ധി കാരണം 'തട്ടിമുട്ടി' മുന്നോട്ട് പോകുന്ന രാജ്യമാണ് പാകിസ്താന്‍. വിദേശ രാജ്യങ്ങളുടെ അകമഴിഞ്ഞ സഹായമാണ് പാകിസ്താന്റെ നിലനില്‍പ്പിന് വലിയൊരളവ് വരെ സഹായിക്കുന്നത്. പ്രത്യേകിച്ചും സൗദി അറേബ്യ, ഖത്തര്‍ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളുടെ സഹായം. നേരത്തെ അമേരിക്ക സഹായിച്ചിരുന്നെങ്കിലും ട്രംപിന്റെ ഭരണകാലത്തുതന്നെ ഇതെല്ലാം നിലച്ച മട്ടാണ്.

ഏറ്റവും ഒടുവില്‍ പാകിസ്താന് കോടികളുടെ വായ്പ നല്‍കിയതും സൗദിയാണ്. എന്നാല്‍ പാകിസ്താനിലെ സോഷ്യല്‍ മീഡിയയില്‍ ആ രാജ്യത്തുള്ളവര്‍ കൂട്ടത്തോടെ ക്ഷമ ചോദിക്കുന്നതാണ് ഇപ്പോള്‍ പ്രകടമാകുന്നത്. അതിന് കാരണം മറ്റൊന്നുമല്ല. വിദേശ കാര്യ മന്ത്രിയുടെ ഇരുത്തമാണ്. വിശദാംശങ്ങള്‍ ഇങ്ങനെ...

പുതുവര്‍ഷത്തലേന്ന് ബിജെപിയുടെ ഉഗ്രന്‍ കെണി; അഖിലേഷ് പ്രതീക്ഷിച്ചില്ല... അമിത് ഷാ വെറുതെ വന്നതല്ലപുതുവര്‍ഷത്തലേന്ന് ബിജെപിയുടെ ഉഗ്രന്‍ കെണി; അഖിലേഷ് പ്രതീക്ഷിച്ചില്ല... അമിത് ഷാ വെറുതെ വന്നതല്ല

1

പാകിസ്താന്‍ വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷിയുടെ ഇരുത്തമാണ് ചര്‍ച്ചയായിരിക്കുന്നത്. അടുത്തിടെ പാകിസ്താനിലെ സൗദി അംബാസഡര്‍ നവാഫ് ബിന്‍ സൗദുല്‍ മാലികിയുമായി അദ്ദേഹം ചര്‍ച്ച നടത്തിയിരുന്നു. അല്‍ മാലികി പാകിസ്താന്‍ വിദേശകാര്യ മന്ത്രിയെ കാണാനെത്തിയതായിരുന്നു. ഇരുവരും വിദേകാര്യ ഓഫീസില്‍ ഇരുന്ന് ചര്‍ച്ച നടത്തുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി.

2

സൗദി അംബാസഡറുടെ മുന്നില്‍ കാലില്‍ കാലു വച്ച് ഇരിക്കുന്ന ഷാ മഹ്മൂദ് ഖുറേഷിയെ ആണ് ചിത്രത്തില്‍ കാണാനാകുക. മാത്രമല്ല, ഖുറേഷിയുടെ കാല്‍ സൗദി അംബാസഡറുടെ നേര്‍ക്കാണുതാനും. ഇത് തീര്‍ത്തും മര്യാദകേടാണെന്ന് സോഷ്യല്‍ മീഡിയയില്‍ പലരും അഭിപ്രായം പങ്കുവച്ചു. ഈ ഇരുത്തം ഇസ്ലാമിക വിരുദ്ധമാണെന്നും ചിലര്‍ പറഞ്ഞു.

3

അതിഥികളെ സ്വീകരിക്കുന്നത് സംബന്ധിച്ചും അവര്‍ക്ക് മുമ്പില്‍ പെരുമാറേണ്ടത് എങ്ങനെ എന്നും ഇസ്ലാം വ്യക്തമായി പറയുന്നുണ്ട്. ഷാ മഹ്മൂദ് ഖുറേഷി അതിഥിയായ സൗദി അംബാസഡര്‍ക്ക് മുമ്പില്‍ ഇരിക്കുന്നത് മര്യാദയില്ലാതെയാണ്. അദ്ദേഹം ഇസ്ലാമിക നിയമങ്ങള്‍ ലംഘിച്ചുവെന്നും മാപ്പ് ചോദിക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്നുമാണ് സോഷ്യല്‍ മീഡിയയിലെ അഭിപ്രായം.

4

സോറി സൗദി ഫ്രണ്ട്‌സ് എന്നാണ് പാകിസ്താന്‍കാര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്. ഞങ്ങളുടെ വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷി ചെയ്തത് അംഗീകരിക്കാനാകാത്ത കാര്യമാണ്. പാകിസ്താനിലെ ജനങ്ങള്‍ അദ്ദേഹം മാപ്പ് ചോദിക്കണമെന്ന് ആവശ്യപ്പെടുന്നു... തുടങ്ങി പല വിധത്തിലുള്ള അഭിപ്രായങ്ങളാണ് സോഷ്യല്‍ മീഡിയയില്‍.

സൗദിയിലേക്ക് ആര്‍ക്കെല്ലാം യാത്ര ചെയ്യാം; ശനിയാഴ്ച മുതല്‍ നേരിട്ട് വിമാനം, വ്യവസ്ഥകള്‍സൗദിയിലേക്ക് ആര്‍ക്കെല്ലാം യാത്ര ചെയ്യാം; ശനിയാഴ്ച മുതല്‍ നേരിട്ട് വിമാനം, വ്യവസ്ഥകള്‍

5

സൗദിയുടെ അകമഴിഞ്ഞ സഹായമാണ് പാകിസ്താന്റെ സാമ്പത്തിക സ്രോതസ് എന്ന കാര്യം എടുത്തു പറയേണ്ടതാണ്. ഈ ഘട്ടത്തിലാണ് മന്ത്രി സൗദി പ്രതിനിധിയെ അപമാനിച്ചത്. ഖുറേഷി നേരത്തെയും സമാനമായ രീതിയില്‍ അതിഥികള്‍ക്ക് മുമ്പില്‍ ഇരിക്കുന്ന ചിത്രങ്ങള്‍ പലരും ഷെയര്‍ ചെയ്തിട്ടുണ്ട്. ഖുറേഷിയുടെ ഇത്തരം പെരുമാറ്റം പതിവാണെന്നും മാറ്റേണ്ടതാണെന്നുമാണ് ഉയരുന്ന ആവശ്യം.

6

ലക്ഷക്കണക്കിന് പാകിസ്താന്‍കാരാണ് സൗദിയില്‍ ജോലി ചെയ്യുന്നത്. മിക്കവരും കുറഞ്ഞ ശമ്പളം ലഭിക്കുന്ന ജോലിയിലാണ്. കൂടാതെ സൗദിയില്‍ നിന്ന് ഓരോ വര്‍ഷവും സാമ്പത്തിക സഹായവും പാകിസ്താന് ലഭിക്കുന്നു. എന്നിട്ടും എങ്ങനെ സൗദി പ്രതിനിധിയുടെ മുമ്പില്‍ പാക് മന്ത്രിക്ക് ഇങ്ങനെ ഇരിക്കാന്‍ സാധിക്കുന്നു എന്നാണ് ചോദ്യം. സൗദിയില്‍ ജോലി ചെയ്യുന്ന പാകിസ്താന്‍കാരും വിഷയത്തില്‍ പ്രതികരിക്കുന്നുണ്ട്.

മമ്മൂട്ടിയും മഞ്ജുവാര്യരും മാത്രമല്ല; പ്രായം ഒട്ടും തോന്നാന്ന വേറെയും ചിലരുണ്ട്... വൈറലായി ദിവ്യ ഉണ്ണിയുടെ ചിത്രങ്ങള്‍

7

അതേസമയം, വിഷയത്തിലെ ഗൗരവം ഉള്‍ക്കൊണ്ട് പാകിസ്താന്‍ സര്‍ക്കാര്‍ ഇടപെട്ടു. ഖുറേഷിയും സൗദി അംബാസഡറും ചര്‍ച്ച നടത്തിയതിന് പിന്നാലെ പാകിസ്താന്‍ വിദേശകാര്യ സെക്രട്ടറി സൗദി അംബാസഡറെ നേരിട്ട് കണ്ടു. സൗഹൃദം ഊട്ടിയുറപ്പിക്കാനാണ് കൂടിക്കാഴ്ച എന്നാണ് സര്‍ക്കാര്‍ വിശദീകരണം. എന്നാല്‍ വിദേശകാര്യ മന്ത്രിയുണ്ടാക്കിയ മുറിവുണക്കാന്‍ വേണ്ടിയാണ് ചര്‍ച്ച എന്നാണ് റിപ്പോര്‍ട്ടുകള്‍.

Recommended Video

cmsvideo
കേരളത്തെ പിന്നോട്ടടിക്കുന കേരളാ പോലീസിന്റെ കൂത്താട്ടം...കട്ടക്കലിപ്പിൽ സ്വീഡിഷ് പൗരൻ

English summary
Sorry Saudi Friends!! Pakistan Social Media Says Unacceptable FM Shah Mehmood Qureshi Behavior
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X