Get Updates
Get notified of breaking news, exclusive insights, and must-see stories!

റനില്‍ വിക്രമസിംഗെ ശ്രീലങ്കയിലെ പുതിയ പ്രസിഡന്റ്

കൊളംബോ: ശ്രീലങ്കയില്‍ പുതിയ പ്രസിഡന്റായി റനില്‍ വിക്രമസിംഗെ തിരഞ്ഞെടുക്കപ്പെട്ടു. മുന്‍ പ്രധാനമന്ത്രിയാണ് അദ്ദേഹം. 223 പേരുടെ വോട്ടാണ് സഭയില്‍ ഉണ്ടായത്. ഇതില്‍ 219 വോട്ടുകള്‍ അംഗീകരിക്കപ്പെട്ടു. രണ്ട് പേര്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. രാജ്യത്ത് കടുത്ത പ്രതിഷേധം വിക്രമസിംഗെയ്‌ക്കെതിരെ നടക്കുന്നതിനിടെയാണ് അദ്ദേഹം പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. നേരത്തെ പ്രധാനമന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ വസതി അടക്കം പ്രതിഷേധക്കാര്‍ കൈയ്യേറിയിരുന്നു.

1

ആറ് തവണ പ്രധാനമന്ത്രി പദത്തില്‍ ഇരുന്നയാളാണ് വിക്രമസിംഗെ. പ്രസിഡന്റ് പദത്തിലേക്ക് എത്താന്‍ ഏറ്റവും സാധ്യതയുള്ളവരുടെ കൂട്ടത്തിലായിരുന്നു വിക്രസിംഗെ. രജപക്‌സെയുടെ എസ്എല്‍പിപിയുടെ പിന്തുണയും വിക്രമസിംഗെയ്ക്കുണ്ടായിരുന്നു. പാര്‍ലമെന്റിലെ ഏറ്റവും വലിയ കക്ഷിയാണ് അവര്‍. രജപക്‌സെയുടെ വിശ്വസ്തനായിട്ടാണ് പ്രതിഷേധക്കാര്‍ വിക്രമസിംഗെയെ കാണുന്നത്. പ്രധാനമന്ത്രി പദത്തില്‍ നിന്ന് വിക്രമസിംഗെ രാജിവെക്കണമെന്ന് നേരത്തെ പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടതാണ്. പ്രതിഷേധക്കാരെ ശക്തമായി തന്നെ വിക്രമസിംഗെ നേരിടുമെന്നാണ് വിലയിരുത്തല്‍.

കാവല്‍ പ്രസിഡന്റായിരിക്കെ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു വിക്രമസിംഗെ. ഇത് പോലീസിനും സുരക്ഷാ സേനയ്ക്കും എന്തും ചെയ്യാനുള്ള സര്‍വാധികാരം നല്‍കിയിരുന്നു. പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയിലേക്ക് പ്രതിഷേധക്കാര്‍ എത്തിയതിന് പിന്നാലെയായിരുന്നു ഈ തീരുമാനം. അതേസമയം വിക്രമസിംഗെയുടെ പ്രതിഷേധക്കാര്‍ക്കെതിരെയുള്ള കര്‍ശന നിലപാടാണ് എംപിമാര്‍ക്കിടയില്‍ വലിയ സ്വീകാര്യത നേടാന്‍ സഹായിച്ചതെന്ന് പ്രതിപക്ഷത്തെ എംപി പറഞ്ഞിരുന്നു. കാരണം ഇവരെല്ലാം പ്രതിഷേധക്കാരുടെ അക്രമത്തിന് ഇരയായവരാണ്. ക്രമസമാധാനം തിരിച്ചുകൊണ്ടുവരികയാണ് വിക്രമസിംഗെയുടെ ആദ്യ ടാര്‍ഗറ്റ്.

എന്റമ്മോ ഇതെന്ത് സെല്‍ഫിയാണ്; ഒടുക്കത്തെ ക്യൂട്ടും ഗ്ലാമറസും, പൊളി ലുക്കില്‍ മീരാ ജാസ്മിന്‍, വൈറലായി ചിത്രങ്ങള്‍

അതേസമയം ശ്രീലങ്ക ഇതോടെ യുദ്ധക്കളമാകുമെന്ന് ഉറപ്പായി. പോലീസില്‍ നിന്ന് നേരത്തെ പ്രതിഷേധക്കാര്‍ക്കെല്ലാം സഹായം ലഭിച്ചതാണ്. അതുകൊണ്ട് ഇനിയുള്ള സമീപനം മാറുമോ എന്നാണ് അറിയാനുള്ളത്. വിക്രമസിംഗെയ്‌ക്കെതിരെ മുന്‍ വിദ്യാഭ്യാസ മന്ത്രി ദുല്ലാസ് ആലഹപെരുമയാണ് മത്സരിച്ചത്. പ്രതിപക്ഷത്തിന്റെ പിന്തുണ അദ്ദേഹത്തിനുണ്ടായിരുന്നു. അനുര ദിസ്സനായകെ ആണ് മൂന്നാമത്തെ സ്ഥാനാര്‍ത്ഥി. ഇടതുപക്ഷ ലിബറേഷന്‍ ഫ്രണ്ട് സ്ഥാനാര്‍ത്ഥിയാണ് അദ്ദേഹം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+