Get Updates
Get notified of breaking news, exclusive insights, and must-see stories!

പൂളില്‍ നീന്തികുളി., അടുക്കളയില്‍ ഭക്ഷം കഴിപ്പ്, രജപക്‌സെയുടെ വസതിയില്‍ പ്രക്ഷോഭകാരികള്‍ ചെയ്തത്....

കൊളംബോ: ശ്രീലങ്കയില്‍ പ്രസിഡന്റ് ഗോതബയ രജപക്‌സെ ഔദ്യോഗിക വസതിയില്‍ നിന്ന് മുങ്ങിയിരിക്കുകയാണ്. വേറൊന്നുമല്ല. ജനങ്ങളാകെ വസതിയിലേക്ക് ഇരച്ചുകയറിയിരിക്കുകയാണ്. അദ്ദേഹത്തെ അധികാര ഭ്രഷ്ടനാക്കാനായിരുന്നു നീക്കം. ഇപ്പോള്‍ ഔദ്യോഗിക വസതിയില്‍ ജനങ്ങളാണ് ഇരിക്കുന്നത്. രാജ്യത്താകെ പ്രതിഷേധം ആളിക്കത്തുകയാണ്.

നിങ്ങളുടെ കോട്ട വീണു, പരാജയപ്പെട്ട നേതാവിനെ പുറത്താക്കണം, പ്രതിഷേധക്കാര്‍ക്കെപ്പം ചേര്‍ന്ന് ജയസൂര്യ

എന്നാല്‍ എന്താണ് ഈ പ്രക്ഷോഭകാരികള്‍ ചെയ്തതെന്ന് കണ്ടാല്‍ ആരും ഞെട്ടിപ്പോകും. ഒരു രാജ്യത്താകെ പ്രശ്‌നങ്ങള്‍ നടന്ന് കൊണ്ടിരിക്കുമ്പോള്‍ ഇവര്‍ ചെയ്ത കാര്യങ്ങള്‍ പലരെയും ചൊടിപ്പിച്ചിട്ടുണ്ട്. അതേസമയം സോഷ്യല്‍ മീഡിയയില്‍ വന്‍ വൈറലുമാണ്. വിശദമായ വിവരങ്ങളിലേക്ക്...

1

ഗോതബയ രജപക്‌സെയുടെ ഔദ്യോഗിക വസതി സാധാരണ അതിസുരക്ഷയിലാണ് ഉണ്ടാവാറുള്ളത്. എന്നാല്‍ ജനകീയ പ്രക്ഷോഭത്തില്‍ സുരക്ഷാ ഗാര്‍ഡുകളൊക്കെ ഓടിമറഞ്ഞിരിക്കുകയാണ്. ഇതോടെ പ്രക്ഷോഭകാരികള്‍ വസതി പിടിച്ചടക്കുകയും ചെയ്തു. ഇതിന് ശേഷം ഇവര്‍ ഓരോ മുറികളായി കയറി പരിശോധിക്കുകയും ചെയ്തു. തുടര്‍ന്നാണ് രജപക്‌സെ ഇവിടെ നിന്ന് രക്ഷപ്പെട്ടതായി മനസ്സിലായത്. എന്നാല്‍ വസതി പിടിച്ചെടുത്ത ശേഷം പ്രക്ഷോഭകാരികളുടെ ആഹ്ലാദ പ്രകടനമാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. ഇവിടെയുള്ള സ്വിമ്മിംഗ് പൂളില്‍ ഇവര്‍ നീന്തിരസിക്കുന്ന വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്.

2

പ്രക്ഷോഭകാരികള്‍ ആഢംബരത്തില്‍ മുങ്ങിക്കുളിക്കാനാണോ ഇത് ചെയ്തതെന്നാണ് ചോദ്യം. പ്രസിഡന്റിനും കുടുംബത്തിനും മാത്രം ഉപയോഗിക്കാനുള്ളതായിരുന്നു ഈ പൂള്‍. 16 സെക്കന്‍ഡ് മാത്രമുള്ള വീഡിയോയാണ് പുറത്തുവന്നത്. ഒരു ഡസനില്‍ അധികം വരുന്ന പ്രക്ഷോഭകാരികള്‍ പൂളില്‍ മുങ്ങി കുളിക്കുന്നത് കാണാം. നിരവധി പേര്‍ പൂളിന് പുറത്ത് നില്‍ക്കുന്നുണ്ട്. രജപക്‌സെയുടെ വീടിന് മുകളില്‍ നിരവധി പേര്‍ നില്‍ക്കുന്നതും വീഡിയോയില്‍ കാണാം. ആളുകള്‍ ഫോട്ടോ എടുക്കുന്നതും വീഡിയോ എടുക്കുന്നതുമെല്ലാം ഇതിലുണ്ട്. ചിലര്‍ പൂളിലേക്ക് ഡ ഡൈവും ചെയ്യുന്നുണ്ട്.

3

അതേസമയം പ്രക്ഷോഭകാരികള്‍ ഇതുകൊണ്ട് മാത്രം നിര്‍ത്തിയില്ല. ഈ വസതിയുടെ അടുക്കളയിലേക്ക് പലരും കയറുന്നത് കാണാമായിരുന്നു. ഭക്ഷണം കഴിക്കുന്നതും ചില വീഡിയോയില്‍ കാണാം. പ്രസിഡന്റിനും ഇവിടെയുള്ള സ്റ്റാഫുകള്‍ക്കുമായി തയ്യാറാക്കിയ ഭക്ഷണമാണ് പ്രക്ഷോഭകാരികള്‍ എടുത്ത് കഴിച്ചത്. പ്രക്ഷോഭകാരികള്‍ക്കായി എടുത്ത് വെച്ച ഭക്ഷണം പോലും കുറച്ച് പേര്‍ വന്ന് കഴിക്കുന്നുണ്ട്. മറ്റൊരു വീഡിയോയില്‍ കുറേ പേര്‍ സെല്‍ഫി എടുക്കുന്നതും ഒരു കട്ടിലില്‍ വിശ്രമിക്കുന്നതും കാണാം. ഈ മുറി രജപക്‌സെയുടെതോ അതല്ലെങ്കില്‍ അദ്ദേഹത്തിന്റെ അടുത്ത ബന്ധുക്കളുടേതോ ആണ്.

4

മേശകളും ഡ്രോയറുകളുമെല്ലാം ഇവര്‍ തുറന്ന് പരിശോധിക്കുന്നുണ്ട്. പ്രക്ഷോഭകാരികള്‍ പ്രസിഡന്റിനെ കാണാന്‍ കാത്തിരിക്കുകയാണ്. ആയിരക്കണക്കിന് പ്രക്ഷോഭകരാണ് തെരുവില്‍ ഇറങ്ങിയത്. പോലീസിന്റെ അടക്കം പിന്തുണ ഇവര്‍ക്കുണ്ട്. കൊളംബോയില്‍ പ്രക്ഷോഭകാരികള്‍ക്ക് പിന്തുണയുമായി മുന്‍ ക്രിക്കറ്റ് താരങ്ങളായ സനത് ജയസൂര്യയും കുമാര്‍ സംഗക്കാരയുടെ തെരുവിലുണ്ട്. രജപക്‌സെ രാജിവെക്കണമെന്ന് ഇവര്‍ പരസ്യമായി ആവശ്യപ്പെട്ടു. കഴിഞ്ഞ ആറ് മാസമായുള്ള സാമ്പത്തിക പ്രതിസന്ധി ജനങ്ങളെ ആകെ തകര്‍ത്തിരിക്കുകയാണ്. ഇന്ധനം, ഭക്ഷണം, മരുന്നുകള്‍ എന്നിവയൊന്നും ശ്രീലങ്കയില്‍ കിട്ടാനില്ല. ദീര്‍ഘനേരമാണ് രാജ്യത്ത് പവര്‍കട്ട്.

5

വെള്ളിയാഴ്ച്ച വരെ രാജ്യത്ത് കര്‍ഫ്യൂ ഉണ്ടായിരുന്നു. എന്നാല്‍ പ്രതിപക്ഷത്തെ എംപിമാര്‍, ബാര്‍ അസോസിയേഷനുകള്‍, എന്നിവ പോലീസ് നിയമനടപടി നേരിടേണ്ടി വരുമെന്ന് പ്രഖ്യാപിച്ചതോടെ കര്‍ഫ്യൂ പിന്‍വലിക്കുകയായിരുന്നു. ശനിയാഴ്ച്ച രാവിലെയോടെയാണ് പ്രതിഷേധക്കാര്‍ കൊളംബോയിലേക്ക് ഇരച്ചെത്തിയത്. വൈകാതെ തന്നെ ഇവര്‍ തെരുവ് പിടിച്ചടക്കി. പ്രസിഡന്റിന്റെ ഔദ്യോഗിക വസതി വരുന്ന റോഡുകള്‍ ഇവര്‍ നിയന്ത്രണത്തിലാക്കി. രജപക്‌സെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം താനാണെന്ന് അംഗീകരിച്ച് രാജിവെക്കണമെന്നാണ് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടത്. മഹിന്ദ രജപക്‌സെയെ മാറ്റി റനില്‍ വിക്രമസിംഗെയെ പുതിയ നേതാവായി കൊണ്ടുവന്നെങ്കിലും പ്രക്ഷോഭകാരികള്‍ അടങ്ങിയില്ല. വൈകാതെ തന്നെ പ്രക്ഷോഭകാരികള്‍ രജപക്‌സെയുടെ വസതി പിടിച്ചെടുത്തു. സെക്രട്ടേറിയേറ്റ് കെട്ടിടത്തിലേക്ക് പ്രക്ഷോഭകാരികള്‍ എത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+