Get Updates
Get notified of breaking news, exclusive insights, and must-see stories!

'സഹോദരങ്ങള്‍' കമിതാക്കളായി, മാതാപിതാക്കളെ കൊന്ന് പട്ടിയ്ക്ക് കൊടുത്തു

ബ്യൂണസ് അയേഴ്‌സ്: കമിതാക്കളായ സഹോദരങ്ങള്‍ അച്ഛനേയും അമ്മയേയും കൊന്നു.അര്‍ജന്റീനയിലാണ് സംഭവം നടക്കുന്നത്. ലിയാന്‍ഡ്രോ അക്കോസ്റ്റ (25)എന്ന യുവാവും അര്‍ധ സഹോദരിയായ കാരേന്‍ ക്ലെന്‍ (22)മാണ് കൊലപാതകം നടത്തിയത്. ലിയാന്‍ഡ്രോയുടെ മാതാവായ മിര്‍യാം കവല്‍സോക്ക് (52), കാരേന്റേ പിതാവ് റിച്ചാര്‍ഡോ ക്‌ളെന്‍ (54) എന്നിവരാണ് കൊല്ലപ്പെട്ടത്.

റിച്ചാര്‍ഡോയുടേയും മിര്‍യാമിന്റെയും ആദ്യ വിവാഹത്തില്‍ ജനിച്ച മക്കളായിരുന്നു കാരേനും അക്കോസ്റ്റയും. ഇവര്‍ ജനിച്ച് ഏറെ നാളുകള്‍ക്ക് ശേഷമാണ് റിച്ചാര്‍ഡോയും മിര്‍യാമും ഒന്നിച്ച് ജീവിയ്ക്കാന്‍ തുടങ്ങിയത്. തന്നേയും സഹോദരങ്ങളേയും റിച്ചാര്‍ഡോ ക്രൂരമായി മര്‍ദ്ദിച്ചിരുന്നതിനാലാണ് കൊലപാതകം നടത്തിയതെന്നാണ് അക്കോസ്റ്റ പറയുന്നത്.

സഹോദരങ്ങളാണ് പക്ഷേ...

സഹോദരങ്ങളാണ് പക്ഷേ...

സഹോദരങ്ങള്‍ കമിതാക്കളാവുക കേട്ടുകേള്‍വി പോലും ഇല്ലാത്ത സംഭവമാണ്. പക്ഷേ ഈ കഥയിലെ സഹോദരങ്ങള്‍ അര്‍ധ സഹോദരര്‍ മാത്രമാണ്.

പീഡനം സഹിയ്ക്കാനാവാതെ

പീഡനം സഹിയ്ക്കാനാവാതെ

വളര്‍ത്തച്ഛന്റെ പീഡനം സഹിയ്ക്കാവാതെയാണ് അക്കോസ്റ്റ (25) റിച്ചാര്‍ഡോയെ കൊല്ലുന്നത്. റിച്ചാര്‍ഡോ അക്കോസ്റ്റയുടെ അര്‍ധ സഹോദരിയും കാമുകിയുമായ കാരേന്റേ പിതവാണ്. ഇയാള്‍ക്കൊപ്പമാണ് അക്കോസ്റ്റയുടെ അമ്മ മിര്‍യാം താമസിയ്ക്കുന്നത്.

അമ്മയേയും

അമ്മയേയും

വളര്‍ത്തച്ഛനെ മാത്രമല്ല സ്വന്തം അമ്മയേയും അക്കോസ്റ്റ കൊലപ്പെടുത്തി. ഇരുവരേയും വെടിവച്ച് കൊന്ന ശേഷം വീട്ടിലെ വളര്‍ത്തു നായ്ക്കള്‍ക്ക് തിന്നാന്‍ കൊടുക്കുകയായിരുന്നു. എന്നാല്‍ മിര്‍യാമിന്റെ എല്ലിന്റെ കഷ്ണം പിന്നീട് കണ്ടു കിട്ടിയതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്.

കൊന്നു തിന്നു

കൊന്നു തിന്നു

വളര്‍ത്തച്ഛന്റെ മൃതദേഹം അക്കോസ്റ്റ തിന്നതായും പറയപ്പെടുന്നു. ഭീഷണിപ്പെടുത്തിയാണ് കൊലപാതകത്തിന് തന്നേയും ഒപ്പം ചേര്‍ത്തതെന്ന് കാമുകി കരേന്‍ പറയുന്നു. സ്വന്തം അച്ഛനെ കൊല്ലുന്നത് തനിയ്ക്ക് നോക്കി നില്‍ക്കേണ്ടി വന്നെന്നും കരേന്‍ പറയുന്നു.

രണ്ട് സഹോദരങ്ങള്‍

രണ്ട് സഹോദരങ്ങള്‍

രണ്ട് സഹോദരങ്ങള്‍ കൂടി ഇവര്‍ക്കുണ്ട്. ഇരുവരും സ്‌കൂളില്‍ പോയ സമയത്താണ് കൊലപാതകം നടത്തിയത്.

ബന്ധുക്കള്‍ പറയുന്നത്

ബന്ധുക്കള്‍ പറയുന്നത്

കാരേനുമായി പ്രണയത്തിലായ ശേഷമാണ് അക്കോസ്റ്റ കൊലപാതകം നടത്തിയതെന്നാണ ്ബന്ധുക്കള്‍ ആരോപിയ്ക്കുന്നത്. ഇയാള്‍ മാനസിക രോഗിയാണന്നും പറയപ്പെടുന്നു

പണത്തിനും

പണത്തിനും

ഏറെ നാള്‍ നീണ്ട പീഡനങ്ങളുടെ പ്രതികാരമായിരുന്നു കൊലപാതകമെന്നും സാമ്പത്തിക നേട്ടവും പ്രതികള്‍ ലക്ഷ്യമിട്ടിരുന്നതായി വാദി ഭാഗം കോടതിയെ ബോധിപ്പിച്ചു. മെട്രോ, ഡെയ്‌ലി മെയില്‍ തുടങ്ങിയ പത്രങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+