30വര്‍ഷം കഴിഞ്ഞ് ഭൂമിയില്‍ എന്തു സംഭവിക്കും?ദിവസങ്ങള്‍ എണ്ണപ്പെട്ടുകഴിഞ്ഞെന്ന് സ്റ്റീഫന്‍ ഹോക്കിങ്!!

Subscribe to Oneindia Malayalam

ഓസ്‌ലോ: ഭൂമിയില്‍ മനുഷ്യന്റെ ദിവസങ്ങള്‍ എണ്ണപ്പെട്ടു കഴിഞ്ഞെന്ന് വിഖ്യാത ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ്. 30 വര്‍ഷങ്ങള്‍ക്കു ശേഷം ഭൂമിയില്‍ നിന്നും ആളുകള്‍ പലായനം ചെയ്തു തുടങ്ങുമെന്നാണ് നോര്‍വേയിസെ ട്രോന്ഡ്‌ഹെയ്മില്‍ നടന്ന ശാസ്ത്ര സമ്മേളനത്തില്‍ സ്റ്റീഫന്‍ ഹോക്കിങ് പറഞ്ഞത്. ഭൂമിയില്‍ ജനപ്പെരുപ്പം കൂടുന്നതാണ് ഇതിനു കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മാത്രമല്ല, മറ്റു പല ഭീഷണികളുമുണ്ട്.

ചെറുഗ്രഹങ്ങളില്‍ നിന്നും സൂപ്പര്‍ നോവ പ്രതിഭാസത്തില്‍ നിന്നും സോളാര്‍ റേഡിയേഷനില്‍ നിന്നും ഭൂമിക്ക് ഭീഷണിയുണ്ടാകുമെന്നും സ്റ്റീഫന്‍ ഹോക്കിങ് പറഞ്ഞു. മനുഷ്യന്‍ ഒരു ദിവസം ഭൂമി വിട്ടുപോയേ തീരൂ. നമ്മെ ഉള്‍ക്കൊള്ളാന്‍ സാധിക്കാത്തിടത്തോളം ഭൂമി ചെറുതായി. ഭൂമിയിലെ വിഭവ ശേഷിയും തീരാറായി. പല മേഖലകളിലും ഭൂമി ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്ന ഭീഷണി പൊസിറ്റീവ് ആയി ചിന്തിക്കാന്‍ തന്നെ പ്രേരിപ്പിക്കുന്നില്ല.

stephen-hawking

ഭീഷണികള്‍ നേരിടുന്നുണ്ടെങ്കിലും സാങ്കേതിക വിദ്യകള്‍ വികസിക്കുന്ന കാലത്ത് മനുഷ്യന്റെ നിലനില്‍പ് അസാധ്യമല്ലെന്നും സ്റ്റീഫന്‍ ഹോക്കിങ് പറയുന്നു. എന്നാല്‍ നിലവിലുള്ള സാങ്കേതിക വിദ്യകളുടെ സഹായത്തോടെ മറ്റു ജീവനുള്ള മറ്റു ഗ്രഹങ്ങളില്‍ സ്ഥിരമായ താമസം സാധ്യമല്ല. അത് സാധ്യമാകാന്‍ ലോകം ഒരുമിച്ചു നില്‍ക്കണമെന്നും സ്റ്റീഫന്‍ ഹോക്കിങ് പറഞ്ഞു.

English summary
Stephen Hawking Reveals Our Days Are Numbered, Says We're Doomed If We Don't Colonise Mars
Please Wait while comments are loading...