കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രംപിന് അടുത്ത പണിയുമായി പോണ്‍ താരം! പ്രസിഡന്റുമായുള്ള ബന്ധം വെളിപ്പെടുത്തും, കരാര്‍ റദ്ദാക്കണം

കരാറില്‍ ട്രംപിന്റെ ഒപ്പില്ലെന്നും അവര്‍ പറയുന്നു

Google Oneindia Malayalam News

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ഇത് നല്ല കാലമല്ലെന്ന് തോന്നുന്നു. പല തരം ആരോപണങ്ങളാണ് അദ്ദേഹത്തിനെതിരെ ഉയര്‍ന്നിരിക്കുന്നത്. പലതും സ്ത്രീകളുമായി ബന്ധപ്പെട്ട കേസുകളാണ് എന്നതാണ് അദ്ദേഹത്തിന് തലവേദനയായിരിക്കുന്നത്. ഇത്തരത്തില്‍ പോണ്‍താരം സ്‌റ്റോമി ഡാനിയല്‍സ് എന്ന സ്‌റ്റെഫാനി ക്ലിഫോര്‍ഡുമായുള്ള ബന്ധം ട്രംപിന് പൊതുമധ്യത്തില്‍ ഏറ്റവും തിരിച്ചടിയേറ്റ കാര്യമായിരുന്നു.

ആ കേസ് തേച്ച് മാച്ച് കളയുന്നതിന് അദ്ദേഹം വളരെയധികം കഷ്ടപ്പെടുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ട്രംപിനെ തേടി സ്റ്റോമി വീണ്ടുമെത്തിയിരിക്കുകയാണ്. താനും ട്രപും തമ്മിലുണ്ടാക്കിയ കരാര്‍ റദ്ദാക്കണമെന്നാണ് അവര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനായി അവര്‍ കോടതിയെ സമീപിച്ചിരിക്കുകയാണ്

യുഎസ് പ്രസിഡന്റുമായി.....

യുഎസ് പ്രസിഡന്റുമായി.....

ട്രംപുമായി താന്‍ ലൈംഗിക ബന്ധം പുലര്‍ത്തിയതായി സ്റ്റോമി ഡാനിയല്‍സ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇത് പുറത്ത് പറയാതിരിക്കാന്‍ തിരഞ്ഞെടുപ്പ് കാലത്തുണ്ടാക്കിയ കരാര്‍ റദ്ദാക്കണമെന്നാണ് സ്റ്റോമിയുടെ ആവശ്യം. ഇവര്‍ കോടതിയില്‍ ഇക്കാര്യത്തില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്.

ഒരു വിലയുമില്ല

ഒരു വിലയുമില്ല

തങ്ങള്‍ തമ്മിലുള്ള കരാറിന് ഒരു വിലയുമില്ലെന്നാണ് സ്‌റ്റോമി പറയുന്നത്. കരാറില്‍ ട്രംപിന്റെ ഒപ്പില്ലെന്നും അവര്‍ പറയുന്നു. ഇത് കോടതിയില്‍ തെളിയിക്കാനൊരുങ്ങുകയാണ് സ്‌റ്റോമി, ലോസ് ആഞ്ചല്‍സ് കൗണ്ടി സൂപ്പീരിയര്‍ കോടതിയിലാണ് ഹര്‍ജി നല്‍കിയത്. അതേസമയം കരാര്‍ റദ്ദാക്കപ്പെടുമെന്നാണ് സൂചന.

അഭിഭാഷകന്‍

അഭിഭാഷകന്‍

ട്രംപിന്റെ അഭിഭാഷകന്‍ മൈക്കല്‍ കോഹനാണ് ഈ കരാറില്‍ ഒപ്പിട്ടിരിക്കുന്നത്. ഇത് ട്രംപ് തിരഞ്ഞെടുപ്പില്‍ ജയിക്കുന്നതിന് രണ്ടാഴ്ച്ച മുന്‍പായിരുന്നു. ഈ കരാര്‍ വ്യാജ പേരുകളിലാണ് ഉണ്ടാക്കിയിരുന്നത്. ട്രംപിന്റെ പേരിന് പകരം ഡേവിഡ് ഡെന്നിസണ്‍
എന്നാണ് കരാറില്‍ ഉള്ളത്. ട്രംപിന്റെ അഭിഭാഷകന്‍ ഒപ്പിട്ടതിനാല്‍ കരാറിന് വിലയില്ലാതാവാനാണ് സാധ്യത.

വഴിവിട്ട ബന്ധം

വഴിവിട്ട ബന്ധം

2006ലാണ് ട്രംപ് സ്‌റ്റോമി ഡാനിയല്‍സുമായി ബന്ധം തുടങ്ങുന്നത്. ലേക് ടഹോയില്‍ വച്ചായിരുന്നു ഇത്. 2007 വരെ ഇത് തുടര്‍ന്നുവെന്നാണ് കരുതുന്നത്. ഈ സമയത്ത് എല്ലാ ദിവസും ഒരിക്കലെങ്കിലും ബെവര്‍ലി ഹില്‍സിലെ ഹോട്ടലില്‍ വച്ച് കണ്ടുമുട്ടാറുണ്ടായിരുന്നു. ഈ വിഷയം തിരഞ്ഞെടുപ്പ് കാലത്താണ് വിവാദമായത്

കനത്ത തുക

കനത്ത തുക

ഈ സംഭവം പുറത്ത് പറയാതിരിക്കാന്‍ വമ്പന്‍ തുകയാണ് ട്രംപിന്റെ അഭിഭാഷകനായ കോഹന്‍ സ്‌റ്റോമിക്ക് നല്‍കിയതെന്ന് അറിയിച്ചിട്ടുണ്ട്.1,30,000 ഡോളറാണ് നല്‍കിയതെന്ന് കോഹന്‍ പറഞ്ഞിരുന്നു. സ്റ്റോമി മാത്രമല്ല മറ്റ് സ്ത്രീകളുമായുള്ള ബന്ധവും പുറത്തുപറയാതിരിക്കാന്‍ ട്രംപ് പണം നല്‍കിയിരുന്നു.

വെളിപ്പെടുത്തണം

വെളിപ്പെടുത്തണം

ട്രംപുമായി ബന്ധമുണ്ടെന്ന് പല സ്ത്രീകളും വെളിപ്പെടുത്തി കഴിഞ്ഞു. പിന്നെന്തിന് താന്‍ മാത്രം മടിച്ച നില്‍ക്കണമെന്ന് സ്റ്റോമി ചോദിക്കുന്നു. തന്റെ അനുഭവങ്ങള്‍ വെളിപ്പെടുത്താനായി കാത്തിരിക്കുകയാണ്. ഇതിനാണ് കോടതിയുടെ അനുമതി വേണ്ടതെന്നും സ്‌റ്റോമി പറഞ്ഞു. ഇവരുടെ മാനേജര്‍ ജിന റോഡ്രിഗസിന്റെ സാന്നിധ്യത്തിലായിരിക്കും വെളിപ്പെടുത്തല്‍ നടത്തുക.

ബന്ധമേയില്ല

ബന്ധമേയില്ല

പോണ്‍ താരവുമായി തനിക്കൊരു ബന്ധവുമില്ലെന്നാണ് ട്രംപ് പറയുന്നത്. അവരെ തനിക്ക് വ്യക്തിപരമായ പോലും അറിയില്ലെന്ന് ട്രംപ് പറഞ്ഞു. അതേസമയം ട്രംപുമായി യാതൊരു ബന്ധവുമില്ലെന്നായിരുന്നു സ്റ്റോമി ഡാനിയല്‍സും നേരത്തെ പറഞ്ഞിരുന്നത്. ഇത് കരാര്‍ വ്യവസ്ഥകളെ തുടര്‍ന്നായിരുന്നു.

മറ്റൊരു നടിയും....

മറ്റൊരു നടിയും....

പ്ലേബോയ് മാഗസിനിന്റെ ചൂടന്‍ മോഡല്‍ കേരന്‍ മക്‌ഡൊഗലുമായി ട്രംപിന് ബന്ധമുണ്ടെന്ന് നേരത്തെ ആരോപണമുയര്‍ന്നിരുന്നു. ഇളയ കുട്ടിയെ മെലാനിയ പ്രസവിക്കുന്നത് തൊട്ടുമുന്‍പായിരുന്നു ഇത്. എന്നാല്‍ ട്രംപിന്റെ ഭാര്യ മെലാനിയക്ക് ഇതുസംബന്ധിച്ച് അറിവില്ലായിരുന്നുവെന്നും കേരന്‍ ആരോപിച്ചിരുന്നു.

ട്രംപിന്റെ ഇപ്പോഴത്തെ കാമുകി നീല ചിത്രത്തിലെ നായികയോ! മാധ്യമ പ്രവർത്തകന്റെ വെളിപ്പെടുത്തൽട്രംപിന്റെ ഇപ്പോഴത്തെ കാമുകി നീല ചിത്രത്തിലെ നായികയോ! മാധ്യമ പ്രവർത്തകന്റെ വെളിപ്പെടുത്തൽ

ഷുഹൈബ് വധം സിബിഐക്ക്; ഹൈക്കോടതിയില്‍ സര്‍ക്കാരിന് തിരിച്ചടി; പോലീസിന് നിര്‍ത്താമെന്ന് കോടതിഷുഹൈബ് വധം സിബിഐക്ക്; ഹൈക്കോടതിയില്‍ സര്‍ക്കാരിന് തിരിച്ചടി; പോലീസിന് നിര്‍ത്താമെന്ന് കോടതി

സഭയുടെ കാശ് വിറ്റ് പുട്ടടിക്കും, മാര്‍ ആലഞ്ചേരി/യെ വിമര്‍ശിച്ച് അഡ്വ ജയശങ്കര്‍സഭയുടെ കാശ് വിറ്റ് പുട്ടടിക്കും, മാര്‍ ആലഞ്ചേരി/യെ വിമര്‍ശിച്ച് അഡ്വ ജയശങ്കര്‍

English summary
stormy daniels sues donald trump over nondisclosure agreement
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X