കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇത് ഫെറിക് ബുള്ളറിന്റെ സിനിമയിലല്ല, വിദ്യാര്‍ഥികള്‍ കംപ്യൂട്ടര്‍ ഹാക്ക് ചെയ്ത് ഗ്രേഡ് മാറ്റി

  • By Siniya
Google Oneindia Malayalam News

സ്‌കൂളില്‍ പോകാതെ നഗരത്തിലൂടെ ചുറ്റിനടന്ന് വലിയ കുസൃതികള്‍ കാട്ടിയ ഹൈസ്‌കൂള്‍ വിദ്യാര്‍ഥിയായ ഫെറിക് ബുള്ളേസ് എല്ലാവരുടെ മനസ്സിലും നേരത്തെ ഇടം പിടിച്ചതാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇറങ്ങിയ സിനിമയാണ് ഫെറിസ് ബുള്ളേസ് ഡേ ഒാഫ്. ഈ സിനിമയിലെ കഥാപാത്രമാണ് ഫെറിക് ബുള്ളേസ് ,ബുള്ളേസ് സ്‌കൂളില്‍ കാണിച്ചതു പോലെയുള്ള സംഭവം കഴിഞ്ഞ ദിവസം ന്യൂയോര്‍ക്കിലെ ഒരു സ്‌കൂളിലും അരങ്ങേറി.

സംഭവം നടക്കുന്നത് ന്യൂയോര്‍ക്കിലെ കോമക് ഫ്രീ ജില്ലാ ഹൈസ്‌കൂളിലാണ്. മൂന്ന് വിദ്യാര്‍ഥികള്‍ ജില്ലാ സ്കൂളിലെ കംപ്യൂട്ടര്‍ ഹാക്ക് ചെയ്ത് അവരുടെ ഗ്രേഡുകളിലും ഷെഡ്യൂളുകളിലും മാറ്റം വരുത്തി. ഡാനിയല്‍ സോറസ്, എറിസ്‌ക്‌സ് വൈസ്മാന്‍, അലക്‌സ് മോസ്‌ക്യുറെ എന്നി വിദ്യാര്‍ഥികളാണ് ഹാക്ക് ചെയ്തത്. എന്നാല്‍ സിനിമയിലെ കഥാപാത്രം പോലെയുള്ള ഒരു കഥാപാത്രം ഇവിടെയും ഉണ്ട് ഡാനിയല്‍ സോറസ്.

hack

മാര്‍ക്ക് കുറഞ്ഞ വിദ്യാര്‍ഥികള്‍ ഡാനിയലിന്റെ നിര്‍ദ്ദേശ പ്രകാരം ജില്ലാ സ്‌കൂളിലെ കംപ്യൂട്ടര്‍ ഹാക്ക് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ഇതില്‍ രണ്ട് കുട്ടികളുടെ ഗ്രേഡില്ർ മാറ്റം വരുത്താനേ ഇവര്‍ക്ക് കഴിഞ്ഞിരുന്നുള്ളു. 300 വിദ്യാര്‍ഥികളുടെ ഷെഡ്യൂളുകളിലും ഇവര്‍ മാറ്റം വരുത്തി. വൈസ്മാനും മോസ്‌ക്യൂറയ്ക്കും ഹാക്ക് ചെയ്യുന്നത് അറിയാമായിരുന്നെങ്കിലും ഇവര്‍ സ്‌കൂള്‍ കെട്ടിടത്തിലേക്ക് കയറിയിരുന്നില്ല. മാര്‍ക്ക് കുറഞ്ഞ് പ്രശ്‌നം ഇവര്‍ക്കും ഉണ്ടായിരുന്നതായി ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. ജില്ലാ സ്‌കൂള്‍ കംപ്യൂട്ടറിന്ർറെ രഹസ്യ കോഡ് ഉപയോഗിച്ച് കംപ്യൂട്ടര്‍ തുറക്കുകയായിരുന്നു.

എക്‌ണോമിക്‌സ്,ഫിസിക്‌സ്,ഹിസ്റ്ററി തുടങ്ങിയ വിഷയങ്ങളിലുള്ള ഗ്രേഡുകളിലാണ് ഡാനിയല്ർ മാറ്റം വരുത്തിത്. വൈസ്മാന്റെ ഒരു ഗ്രേഡില്ർ മാത്രമേ മാറ്റിയിരുന്നുള്ളു. ഈ വിദ്യാര്ർഥിക്ക് തന്നെക്കാള്ർ ഗ്രേഡ് കുറയണമെന്നു ചിന്തിച്ചതുക്കൊണ്ടാണ്. മോസ്‌ക്യുറ മറ്റു കുട്ടികളുടെ ഷെഡ്യുള്‍ മാറ്റാന്‍ ആവശ്യപ്പെടുകയായിരുന്നു. പിന്നിട് സ്‌കൂള്‍ അധികൃതര്‍ നടത്തിയ പരിശോധനയില്‍ സിസ്റ്റം ഹാക്ക് ചെയ്തത് മനസ്സിലായി. ജൂലൈയിലാണ് ഇത് റിപ്പോര്‍ട്ട് ചെയ്തതെന്ന് കോമക് ഫ്രീ ഹൈസ്‌കൂള്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. സ്‌കൂള്‍ അധികൃതര്‍ പോലിസില്‍ അറിയിക്കുകയായിരുന്നു. ഇതിന് ശേഷം ഇവരുടെ ഗ്രേഡുകള്ർ പഴയ രൂപത്തില്ർ തന്നെ മാറ്റം വരുത്തി.

buller

ഡാനിയലാണ് ഇവരുടെ റിംഗ് ലീഡര്‍ എന്നാണ് കരുതുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ജില്ലാ സ്‌കൂളിലെ ഒരോ കംപ്യൂട്ടറും ആക്‌സസ് ചെയ്യാന്‍ കഴിയുന്ന വിദ്യാര്‍ഥികളാണിവെരെന്ന് പോലിസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഡാനിയല്‍ ഫെറിക് ബുള്ളേസ് സിനിമയിലെ കഥാ പാത്രം പോലെയാണ്. മൂനനുപേരും ചേര്‍ന്ന് ലാബിലുണ്ടായിരുന്ന കംപ്യൂട്ടറുകള്‍ കേടുപാടുകള്‍ വരുത്തുകയും മോഷ്ടിക്കുകുയും ചെയ്തു. ഇവര്ർക്കെതിരെ കേസ് എടുത്തിട്ടുണ്ട് ഏഴുവര്‍ഷം വരെ തടവ് ലഭിക്കാവുന്ന ശിക്ഷയാണിത്. മൂന്നു വിദ്യാര്‍ഥികളും ചൊവ്വാഴ്ച രാവിലെ അഭിഭാഷകരോടപ്പം കീഴടങ്ങുകയായരുന്നു. ഇവരെ ജാമ്യത്തില്‍ വിട്ടയച്ചു.

English summary
Three New York high school students are accused of hacking into their district's computer system and allegedly changing students' grades and schedules, authorities said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X