കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മധുരം കഴിയ്ക്കുന്നത് ഹൃദൃോഗത്തിന് കാരണമാകും?

  • By Meera Balan
Google Oneindia Malayalam News

ചിക്കാഗോ: മധുര പ്രിയരേ അല്‍പ്പമൊന്ന് സൂക്ഷിയ്ക്കൂ. ഇല്ലെങ്കില്‍ നിങ്ങളുടെ ഹൃദയം പിണങ്ങും. ഒന്നും മനസിലായില്ല അല്ലേ. മധുരം കൂടുതല്‍ കഴിച്ചാല്‍ ഹൃദയ സംബന്ധിയായ രോഗങ്ങളും അത് വഴി മരണവും സംഭവിയ്ക്കാമെന്ന് പഠന റിപ്പോര്‍ട്ട്. അമേരിയ്ക്കന്‍ മെഡിക്കല്‍ അസോസിയേഷന്റെ പ്രസിദ്ധീകരണമായ ജാമ ഇന്റേണല്‍ മെഡിഡിനിലാണ് ഇക്കാര്യം പ്രസിദ്ധീകരിച്ചത്.

10 മുതല്‍ 25 ശതമാനം വരെ മധുരമടങ്ങിയ ഭക്ഷണം പോലും ആപത്താണെന്നാണ് പഠനത്തില്‍ കണ്ടെത്തിയത്. മധുരം ഉപയോഗിയ്ക്കുന്നവരില്‍ 30 ശതമാനമാണ് ഹൃദേൃാഗത്തിനുള്ള സാധ്യതയുള്ളത്.

Ladu

പല ഭക്ഷണ പദാര്‍ത്ഥങ്ങളിലും നാം പോലും അറിയാതെ വന്‍ തോതില്‍ മധുരം കലര്‍ത്തുന്നുവെന്നും ഇത് അപകടകാരിയാണെന്നും പഠനത്തില്‍ പറയുന്നു. അമേരിയ്ക്കയയിലെ 31,147 ഓളം പ്രായപൂര്‍ത്തിയായ ആളുകളില്‍ നടത്തിയ പഠനത്തെത്തുടര്‍ന്നാണ് ഫലം പ്രസിദ്ധീകരിച്ചത്.

പഴങ്ങളിലും പഴച്ചാറുകളിലും കാണപ്പെടുന്ന പഞ്ചസാര മനുഷ്യന് അത്രയധികം അപകടകാരിയല്ല. എന്നാല്‍ മധുര പാനീയങ്ങള്‍, ഐസ്‌ക്രീം, കേക്ക്, മിഠായി എന്നിവയില്‍ അടങ്ങിയ പഞ്ചസാര ശരീരത്തിലെ കലോറി കൂട്ടുന്നു. ഇത്തരത്തില്‍ ഉയര്‍ന്ന കലോറിയാവട്ടെ ഹൃദയരോഗങ്ങളെ ക്ഷണിച്ച് വരുത്തുകയാണെന്നുമാണ് പഠനത്തില്‍ പറയുന്നത്.

English summary
Sugary foods increase heart risks, study finds
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X