കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎസ് തിരഞ്ഞെടുപ്പ്: ഇന്ത്യൻ- അമേരിക്കക്കാരിൽ 70 ശതമാനം വോട്ടുകളും ജോ ബിഡനെന്ന് സർവേ,കണക്കുകൾ ഇങ്ങനെ

Google Oneindia Malayalam News

വാഷിംഗ്ടൺ: യുഎസ് തിരഞ്ഞെടുപ്പിൽ 70 ശതമാനം ഇന്ത്യൻ- അമേരിക്കക്കാർ ജോ ബിഡന് വോട്ട് ചെയ്യാൻ കണക്കുകൂട്ടൽ നടത്തുന്നതായി സർവേ. 2020 ലെ ഇന്ത്യൻ അമേരിക്കൻ ആറ്റിറ്റ്യൂഡ് സർവേയാണ് ഇന്ത്യൻ- അമേരിക്കൻ വോട്ടർമാർ ജോ ബിഡന് അനുകൂലമായി നീങ്ങുമെന്ന് പറയുന്നത്. 22 ശതമാനത്തോളം ആളുകൾ നിലവിലെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് വോട്ട് ചെയ്യുമെന്നും പറയുന്നു. സെപ്തംബറിലെ ആദ്യ ആഴ്ചയിൽ 936 ഇന്ത്യൻ- അമേരിക്കൻ പൌരന്മാരെയാണ് ഓൺലൈൻ വഴി സർവേ നടത്തിയത്. സർവേയിൽ പങ്കെടുത്ത 56 ശതമാനം പേരും ഡെമോക്രാറ്റുകൾക്ക് അനുകൂലമായാണ് നിൽക്കുന്നത്. 15 ശതമാനത്തോളം പേർ റിപ്പബ്ലിക്ക് പാർട്ടിയ്ക്ക് അനുകൂലമായി നിലകൊള്ളുന്നവരാണ്.

തെലങ്കാനയിലെ ദുരിതപ്പെയ്ത്: ആകെ മരണം 30 ആയി,ഹൈദരാബാദിൽ മാത്രം 15 മരണം, രക്ഷാപ്രവർത്തനത്തിന് സൈന്യവുംതെലങ്കാനയിലെ ദുരിതപ്പെയ്ത്: ആകെ മരണം 30 ആയി,ഹൈദരാബാദിൽ മാത്രം 15 മരണം, രക്ഷാപ്രവർത്തനത്തിന് സൈന്യവും

ഇന്ത്യ- യുഎസ് ബന്ധം

ഇന്ത്യ- യുഎസ് ബന്ധം

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഇന്ത്യ- യുഎസ് ബന്ധം ഒരു ഘടകമായി കണക്കാക്കുന്നില്ലെന്നാണ് സർവേയിൽ പങ്കെടുത്ത ഒരു വിഭാഗം ചൂണ്ടിക്കാണിക്കുന്നത്. എന്നാൽ തിരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപിനെതിരായ നീക്കങ്ങൾ ഉണ്ടാകാമെന്നും പറയപ്പെടുന്നുണ്ട്. എന്നാൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി അടുത്ത ബന്ധം പുലർത്തിവരുന്ന ട്രംപിന് ഇന്ത്യയിൽ നിന്ന് മികച്ച പിന്തുണ ലഭിക്കുമെന്നും ഇത് തിരഞ്ഞെടുപ്പിൽ ഇന്ത്യൻ സമൂഹത്തിന് മേൽ മേൽക്കൈ നേടാൻ സഹായിക്കുമെന്നുമാണ് മോദി അവകാശപ്പെടുന്നത്.

ഡെമോക്രാറ്റുകൾക്ക്

ഡെമോക്രാറ്റുകൾക്ക്

ഇന്ത്യ- യുഎസ് ബന്ധം മികച്ച രീതിയിൽ നിലനിർത്തുന്നതിന് ഡെമോക്രാറ്റുകൾക്ക് കഴിയുമെന്നാണ് കൂടുതൽ ഇന്ത്യൻ- അമേരിക്കക്കാരും സർവേയോട് പ്രതികരിച്ചത്. അതേ സമയം പ്രസിഡന്റ് തിഞ്ഞെടുപ്പിൽ ട്രംപിന്റെ എതിരാളി ജോ ബിഡൻ, സെനറ്റർ കമല ഹാരിസ് മത്സരിക്കുന്നത് ഇന്ത്യൻ- ആഫ്രിക്കൻ സമൂഹത്തിൽ സ്വാധീനം ചെലുത്താൻ സാധിക്കും. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ആദ്യത്തെ കറുത്ത വർഗ്ഗക്കാരിയാണ് കമല ഹാരിസ്. ഇന്ത്യൻ അമേരിക്കൻ സമൂഹവും ഡെമോക്രാറ്ററുകൾക്ക് അനുകൂലമായി നിൽക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.

ചരിത്രത്തിൽ ആദ്യം

ചരിത്രത്തിൽ ആദ്യം


ആഗസ്റ്റിൽ കാലിഫോർണിയയിൽ നിന്നുള്ള ജൂനിയർ സെനറ്ററായ കമല ഹാരിസ് ഇന്ത്യക്കാരിയായ അമ്മ ശ്യാമള ഗോപാലനെക്കുറിച്ചും ഇഡ് ലി, മസാലദോശ എന്നിവയെക്കുറിച്ചും പറഞ്ഞത് വാർത്തകളിൽ ഇടം നേടിയിരുന്നു. അമേരിക്കയിലെ ഏറ്റവും വലിയ കുടിയേറ്റ സമൂഹം ഇന്ത്യൻ- അമേരിക്കക്കാരാണ്. യുഎസിൽ രജിസ്റ്റർ ചെയ്ത വോട്ടർമാരെക്കാൾ ഒരു ശതമാനം മാത്രം കുറവാണ് ഇന്ത്യൻ- അമേരിക്കൻ സമൂഹം.

 പിന്തുണ ലഭിക്കും

പിന്തുണ ലഭിക്കും

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇരു രാജ്യങ്ങളും സന്ദർശിച്ചതോടെ ട്രംപിന് റിപ്പബ്ലിക്കൻ പാർട്ടിയെ പിന്തുണയ്ക്കുന്നവരിൽ നിന്ന് വ്യാപക പിന്തുണ ലഭിക്കുമെന്നാണ് കരുതുന്നത്. ഫെബ്രുവരിയിൽ നടന്ന പരിപാടിയിലും സെപ്തംബറിൽ ഹൂസ്റ്റണിൽ വെച്ച് നടന്ന ഹൌഡി മോദി പരിപാടിയിൽ യുഎസ് പ്രസിഡന്റ് ട്രംപ് പങ്കെടുത്തിരുന്നു. മനുഷ്യാവകാശ ലംഘനങ്ങൾ, പൌര സ്വാതന്ത്ര്യം എന്നീ വിഷയങ്ങളിൽ ഇന്ത്യക്കാർ വേണ്ടത്ര ബിഡനെ പിന്തുണക്കില്ലെന്നാണ് വിവരം.

2016 ആവർത്തിക്കും?

2016 ആവർത്തിക്കും?

2016ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ 91 ശതമാനത്തോളം വരുന്ന ഇന്ത്യൻ- അമേരിക്കക്കാരും ഡെമോക്രാറ്റ് സ്ഥാനാർത്ഥിയായിരുന്ന ഹിലരി ക്ലിന്റണാണ് വോട്ട് ചെയ്തത്. 2020ൽ ഈ സമൂഹം ബിഡനെ പിന്തുണയ്ക്കാനാണ് പദ്ധതിയിടുന്നതെന്നും എഴുത്തുകാർ പറയുന്നു. എന്നാൽ വോട്ടെടുപ്പിന് മുമ്പ് തന്നെ സമ്പദ് വ്യവസ്ഥ, ആരോഗ്യസംരക്ഷമം എന്നിവയെ വോട്ടർമാർ തങ്ങളുടെ പ്രധാന ആശങ്കകളായി രേഖപ്പെടുത്തിയിട്ടുണ്ട്. ക്രിസ്തു മത വിശ്വാസികൾ ട്രംപിനെ പിന്തുണയ്ക്കുമ്പോൾ 82 ശതമാനത്തോളം വരുന്ന ഹിന്ദുക്കൾ ബിഡനെയാണ് പിന്തുണയ്ക്കുക. സർവേയിൽ പങ്കെടുത്ത 45 ശതമാനം പേരും മുൻഗണന നൽകുന്നത് റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്നതിനാണ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ട്രംപിന് കൊവിഡ് ബാധിച്ചതും ചികിത്സയിൽ കഴിഞ്ഞതും വാർത്തകളായി തീർന്നിരുന്നു.

English summary
A Survery says 72 Per Cent Of Indian Americans Plans To Vote For Joe Biden in US presidential election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X