നീന്തുന്നെങ്കില്‍ ആണ്‍കുട്ടികള്‍ക്കൊപ്പം മതി; കോടതിയില്‍ മുസ്ലിം പെണ്‍കുട്ടികള്‍ക്ക് തിരിച്ചടി!!

  • By: Sandra
Subscribe to Oneindia Malayalam

കാന്റണ്‍ ഓഫ് ബേണ്‍: മുസ്ലിം രക്ഷിതാക്കള്‍ക്കെതിരായ കേസില്‍ സ്വിറ്റ്‌സര്‍ലന്‍ഡിന് വിജയം. മുസ്ലിം പെണ്‍കുട്ടികളെ നീന്തല്‍ പഠിപ്പിക്കാന്‍ പ്രത്യേകം സ്ഥലം അനുവദിക്കനാവില്ലെന്നും ആണ്‍കുട്ടികള്‍ക്കും ഒരുമിച്ച് മതിയെന്നുമാണ് യൂറോപ്യന്‍ കോര്‍ട്ട് ഓഫ് ഹ്യൂമന്‍ ജസ്റ്റിസിന്റെ വിധി.

മതപരമായ സ്വാതന്ത്ര്യത്തില്‍ ഇടപെടാനാവില്ലെന്ന നിലപാടിലാണ് കോടതി എത്തിനിന്നതെങ്കിലും കുട്ടികളുടെ സാമൂഹ്യ ഉദ്ഗ്രഥനത്തിന് സ്‌കൂള്‍ കരിക്കുലത്തിലുള്ള നീന്തല്‍ അനിവാര്യമാണെന്നും അധികൃതര്‍ ചൂണ്ടിക്കാണിക്കുകയായിരുന്നു. എന്നാല്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ച് നീന്തല്‍ പഠിക്കുന്നത് ഒരു തരത്തിലുമുള്ള ലംഘനമല്ലെന്നും അഭിഭാഷകര്‍ വാദിച്ചു.

സ്വാതന്ത്ര്യത്തെ കൂട്ടിക്കുഴയ്ക്കരുത്

സ്വാതന്ത്ര്യത്തെ കൂട്ടിക്കുഴയ്ക്കരുത്

മതപരമായ സ്വാതന്ത്ര്യത്തെ സാമൂഹിക ഉദ്ഗ്രഥനവുമായി കൂട്ടിക്കുഴയ്ക്കരുതെന്നാണ് ഏഴ് അംഗ ബെഞ്ച് കോടതിയില്‍ ഉന്നയിച്ച വാദം.

രക്ഷിതാക്കള്‍ക്കൊപ്പം

രക്ഷിതാക്കള്‍ക്കൊപ്പം

ബേസലില്‍ നിന്നുള്ള രണ്ട് സ്വിസ്- തുര്‍ക്കി രക്ഷിതാക്കളാണ് മിക്‌സഡ് സ്‌കൂളില്‍ ആണ്‍കുട്ടികള്‍ക്കൊപ്പം പെണ്‍കുട്ടികളെ നീന്തല്‍ പഠിയ്ക്കാന്‍ വിടാനാവില്ലെന്ന നിലപാടുമായി നിയമപരമായി നീങ്ങിയത്. തങ്ങളുടെ വിശ്വാസങ്ങള്‍ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഒരുമിച്ച് നീന്താന്‍ അനുവദിക്കുന്നില്ലെന്നാണ് രക്ഷിതാക്കളുടെ വാദം.

 പിഴയടയ്ക്കണം

പിഴയടയ്ക്കണം

നിയമനടപടികളുമായി കോടതിയെ സമീപിച്ച രക്ഷിതാക്കള്‍ 1,000 സ്വിസ് ഫ്രാങ്കുകള്‍ പിഴ നല്‍കണമെന്നാണ് വിദ്യാഭ്യാസ രംഗത്തെ ഉന്നത ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ സ്‌കൂള്‍ അധികൃതരുടെ ഇടപെടലിനെ തുടര്‍ന്ന് നിര്‍ബന്ധിത നിര്‍ബന്ധിത നീന്തല്‍ ക്ലാസുകളില്‍ പെണ്‍കുട്ടികള്‍ പങ്കെടുക്കേണ്ടെന്ന് വിധിച്ചു.

കടമ ലംഘിച്ചു

കടമ ലംഘിച്ചു

രക്ഷിതാക്കളുടെ കടമ ലംഘിച്ച ഒസ്മാനോഗ്ലു, കൊച്ചബാസ് എന്നിവരോട് 350 സ്വിസ് ഫ്രാങ്ക് വീതം പിഴയിനത്തില്‍ അടയ്ക്കാന്‍ കോടതി ഉത്തരവ് നല്‍കി.

 കോടതിയ്ക്ക് മുമ്പില്‍

കോടതിയ്ക്ക് മുമ്പില്‍

നേരത്തെ ബേസല്‍ കോര്‍ട്ട് ഓഫ് അപ്പീല്‍ ഈ ആവശ്യം നിരസിച്ചതിനെ തുടര്‍ന്ന് 2012ല്‍ സ്വിറ്റ്‌സര്‍ലന്‍ഡ് ഫെഡറല്‍ കോടതിയെ സമീപിച്ചിരുന്നു. മക്കളെ ഒടുവില്‍ യൂറോപ്യന്‍ കോര്‍ട്ട് ഓഫ് ഹ്യൂമന്‍ ജസ്റ്റിസിനെ സമീപിച്ച രക്ഷിതാക്കള്‍ പെണ്‍കുട്ടികളെ ആണ്‍കുട്ടികള്‍ക്കൊപ്പം നീന്താന്‍ അനുവദിക്കുന്നത് യൂറോപ്യന്‍ കണ്‍വെന്‍ഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്‌സിന്റെ ഒമ്പതാമത്തെ ആര്‍ട്ടിക്കിളിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാണിച്ചിരുന്നു.

English summary
Switzerland has won a European Court of Human Rights case allowing it to force Muslim parents to send their daughters to mixed school swimming lessons.
Please Wait while comments are loading...