കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീണ്ടുമൊരു യുദ്ധം; ചൈനയ്‌ക്കെതിരെ സൈന്യത്തെ നിരത്തി തായ്‌വാന്‍? പെലോസിയുടെ വരവില്‍ കലഹം!!

Google Oneindia Malayalam News

ബെയ്ജിങ്: യുഎസ് സെനറ്റര്‍ നാന്‍സി പെലോസിന്റെ സന്ദര്‍ശനത്തില്‍ സംഘര്‍ഷഭരിതമായി തായ്‌വാന്‍-ചൈന ബന്ധം. യുദ്ധസമാന സാഹചര്യത്തിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. തായ്‌വാന്‍ യുദ്ധത്തിലേക്ക് നീങ്ങുകയാണ്. സൈന്യത്തോട് സജ്ജമായി ഇരിക്കാനും, ജാഗ്രതയോടെ തയ്യാറെടുപ്പ് നടത്തണമെന്നും ഭരണകൂടം ആവശ്യപ്പെട്ടു.

സൈനിക ഉദ്യോഗസ്ഥരുടെ അവധി അടക്കം വെട്ടിച്ചുരുക്കി. എല്ലാവരോടും വേഗത്തില്‍ സൈന്യത്തിനൊപ്പം ചേരാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ചൈനയുമായി യുദ്ധമാവാമെന്ന നിലപാടിലാണ് തായ്‌വാന്‍. അതേസമയം റഷ്യ-യുക്രൈന്‍ യുദ്ധത്തിന്റെ പ്രതിസന്ധികള്‍ തീരുന്നതിന് മുമ്പേ മേഖല മറ്റൊരു യുദ്ധത്തിനാണ് തയ്യാറെടുക്കുന്നത്.

അടിക്ക് തിരിച്ചടിക്ക് ചൈന, യുദ്ധവിമാനങ്ങളെ അതിര്‍ത്തിയില്‍ വിന്യസിച്ചു, തായ്‌വാനുമായി ഏറ്റുമുട്ടല്‍?അടിക്ക് തിരിച്ചടിക്ക് ചൈന, യുദ്ധവിമാനങ്ങളെ അതിര്‍ത്തിയില്‍ വിന്യസിച്ചു, തായ്‌വാനുമായി ഏറ്റുമുട്ടല്‍?

നാന്‍സി പെലോസിയുടെ സന്ദര്‍ശനം വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നാണ് ചൈനയുടെ മുന്നറിയിപ്പ്. എന്നാല്‍ സന്ദര്‍ശനവുമായി മുന്നോട്ട് തന്നെയെന്ന നിലപാടിലാണ് അമേരിക്ക. അനാവശ്യമായി പ്രശ്‌നങ്ങള്‍ ഉണ്ടാക്കേണ്ടെന്നാണ് ചൈനയോട് യുഎസ് നിര്‍ദേശിക്കുന്നത്. വ്യോമ പ്രതിരോധ സേനകളെ സജ്ജമാക്കി നിര്‍ത്തിയിരിക്കുകയാണ് തായ്‌വാന്‍.

1

സൈന്യത്തില്‍ നിന്ന് പ്രത്യേക നിര്‍ദേശമാണിത്. അടിയന്തരമായ സാഹചര്യം വന്നാല്‍ യുദ്ധവുമായി മുന്നോട്ട് പോകാനാണ് തീരുമാനം. തായ്‌വാന്‍ മാധ്യമങ്ങള്‍ തന്നെയാണ് ഈ വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ചൈനയുമായി പ്രശ്‌നത്തില്‍ ഉന്നത തല യോഗം ചേര്‍ന്നുവെന്നാണ് റിപ്പോര്‍ട്ട്.

നാന്‍സി പെലോസി നാല് ഏഷ്യന്‍ രാജ്യങ്ങളിലേക്കാണ് സന്ദര്‍ശനം നടത്തുന്നത്. തിങ്കളാഴ്ച്ചാണ് സന്ദര്‍ശനം ആരംഭിച്ചത്. ഇന്ന് രാത്രി പെലോസി തായ്‌വാനിലെത്തുമെന്നാണ് അവിടെയുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ 25 വര്‍ഷത്തിനിടെ തായ്‌വാനില്‍ സന്ദര്‍ശനം നടത്തുന്ന ആദ്യ യുഎസ് ഉന്നത ഉദ്യോഗസ്ഥയാണ് പെലോസി.

എന്നാല്‍ ചൈനയില്‍ ഇത് വലിയ പ്രശ്‌നങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. ചൈനീസ് സര്‍ക്കാരില്‍ നിന്ന് ഭീഷണിയുടെ സ്വരമാണ് ഉയര്‍ന്നത്. തായ്‌വാന്‍ സ്വന്തം പ്രവിശ്യയായിട്ടാണ് ചൈന കാണുന്നത്. കടുത്ത പ്രത്യാഘാതങ്ങള്‍ യുഎസ് നേരിടേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്. സന്ദര്‍ശനവുമായി മുന്നോട്ട് പോകേണ്ടെന്നാണ് ചൈന പെലോസിയോട് പറഞ്ഞിരിക്കുന്നത്.

തീ കൊണ്ട് കളിക്കുന്നവര്‍ ഇല്ലാതാവുന്നതാണ് പതിവ്. എന്തിനും ഞങ്ങള്‍ തയ്യാറാണെന്ന് യുഎസ്സിനെ ഓര്‍മിപ്പിക്കുകയാണ്. ഒരിക്കലും ഈ സന്ദര്‍ശനത്തെ ലഘുവായി കാണില്ലെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഷാവോ ലിജിയന്‍ പറഞ്ഞു. തായ്‌വാന്റെ സ്വതന്ത്ര അധികാരത്തിനായുള്ള പോരാട്ടത്തിന് യുഎസ്സ് പിന്തുണ ലഭിക്കുമെന്നാണ് ചൈന കരുതുന്നത്.

എന്തൊരു മൊഞ്ചാണ്; മംമ്ത മോഹന്‍ദാസിന്റെ പപ്പി ലുക്ക് സൂപ്പര്‍ ഹിറ്റ്, ഏറ്റെടുത്ത് വൈറലാക്കി ആരാധകര്‍

അതൊഴിവാക്കാന്‍ യുഎസ് ശ്രമിച്ചിരുന്നു. യുഎസ് ഇത്തരം നീക്കത്തെ പിന്തുണയ്ക്കില്ലെന്നും, പഴയ നയം തന്നെയാണ് ഉള്ളതെന്നും യുഎസ് പറയുന്നു. 1949ലാണ് ചൈനയും തായ്‌വാനും പിരിഞ്ഞത്. ഇരു രാജ്യങ്ങളും ഒന്നാണെന്ന് പറയുമെങ്കില്‍, ചൈനീസ് ദേശീയ നേതൃത്വത്തെ തായ്‌വാന്‍ അംഗീകരിച്ചിട്ടില്ല.

ഇലകള്‍ക്കിടയില്‍ ഒളിഞ്ഞിരിക്കുന്നത് സ്‌നൈപ്പര്‍; കണ്ടെത്താമോ? ഒപ്ടിക്കല്‍ ഇല്യൂഷന്‍ ചിത്രം വൈറല്‍ഇലകള്‍ക്കിടയില്‍ ഒളിഞ്ഞിരിക്കുന്നത് സ്‌നൈപ്പര്‍; കണ്ടെത്താമോ? ഒപ്ടിക്കല്‍ ഇല്യൂഷന്‍ ചിത്രം വൈറല്‍

Recommended Video

cmsvideo
മങ്കിപോക്‌സിന് വാക്‌സിനുണ്ടാകുമോ? പ്രതികരണവുമായി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് |*India

English summary
taiwan prepares for a war with china over nansi pelosi's visit
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X