മുസ്ലീം ജനസംഖ്യയെ നിയന്ത്രിക്കുന്നതിന് ഗൂഢാലോചന; ഗര്‍ഭനിരോധന മരുന്നുകള്‍ നിരോധിച്ച് താലിബാന്‍
സ്ത്രീകളുടെ അവകാശത്തിന്‍മേല്‍ താലിബാന്‍ നടത്തുന്ന ഏറ്റവും പുതിയ ആക്രമണമാണിത്. 2021 ഓഗസ്റ്റില്‍ താലിബാന്‍ അഫ്ഗാനില്‍ ഭരണം പിടിച്ചെടുത്ത ശേഷം കടുത്ത ആക്രമണങ്ങളാണ് പൗരസ്വാതന്ത്ര്യത്തിന്‍ മേല്‍ നടത്തുന്നത്.

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ കോണ്ടം അടക്കം ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ നിരോധിച്ച് താലിബാന്‍. അത്തരം ഗര്‍ഭനിരോധന മരുന്നുകള്‍ അടക്കം വില്‍ക്കുന്നതാണ് നിരോധിച്ചത്. ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ പാശ്ചാത്യ രാജ്യങ്ങളുടെ ഗൂഢാലോചനയാണ്.
അതിലൂടെ മുസ്ലീം ജനസംഖ്യയെ നിയന്ത്രിക്കുകയാണ് ലക്ഷ്യമിടുന്നത്. താലിബാന്‍ ഓരോ വീടുകളിലും ചെന്ന് ഇക്കാര്യം ബോധ്യപ്പെടുത്തുന്നുണ്ട്. ജനങ്ങളെ ഭയപ്പെടുത്തുകയാണ് ചെയ്യുന്നതെന്നാണ് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഫാര്‍മസികളോട് ഗര്‍ഭനിരോധ മരുന്നുകളോ ഉപകരണങ്ങളോ വില്‍ക്കരുതെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്. നിര്‍ബന്ധിതമായി ഇക്കാര്യങ്ങള്‍ നടപ്പാക്കാനാണ് താലിബാന്‍ ശ്രമിക്കുന്നത്.

സ്ത്രീകളുടെ അവകാശത്തിന്‍മേല്‍ താലിബാന്‍ നടത്തുന്ന ഏറ്റവും പുതിയ ആക്രമണമാണിത്. 2021 ഓഗസ്റ്റില്‍ താലിബാന്‍ അഫ്ഗാനില്‍ ഭരണം പിടിച്ചെടുത്ത ശേഷം കടുത്ത ആക്രമണങ്ങളാണ് പൗരസ്വാതന്ത്ര്യത്തിന്‍ മേല്‍ നടത്തുന്നത്.
സ്ത്രീകളുടെ ഉന്നത വിദ്യാഭ്യാസം തന്നെ താലിബാന്‍ നിരോധിച്ചു. സ്ത്രീകള്‍ക്കായുള്ള യൂണിവേഴ്‌സിറ്റികള്‍ അടച്ചുപൂട്ടി, സ്ത്രീകളെ ജോലിയില്‍ നിന്നടക്കം നിര്‍ബന്ധിച്ച് പുറത്താക്കി. വീടുകളില്‍ നിന്ന് പുറത്തേക്കിറങ്ങുന്നത് പോലും താലിബാന്‍ നിയന്ത്രിക്കുകയും ചെയ്തു.
തോക്കുമായി അവരെന്റെ കടയില്‍ വന്ന് ഭീഷണിപ്പെടുത്തി. ഇനി മുതല്‍ ഗര്‍ഭനിരോധന ഗുളികകള്‍ വില്‍പ്പനയ്ക്ക് വെക്കരുതെന്ന് ആവശ്യപ്പെട്ടു. അവര്‍ കാബൂളിലുള്ള എല്ലാ ഫാര്‍മസികളും സ്ഥിരമായി പരിശോധിക്കുന്നുണ്ട്.
ശിവരാത്രി ആഘോഷം കളറാക്കിയാലോ; ഈ 5 ക്ഷേത്രങ്ങള്‍ മറക്കാതെ സന്ദര്‍ശിക്കുക
അത്തരം ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നത് ഞങ്ങള്‍ അവസാനിപ്പിച്ചെന്നും ഒരു ഫാര്‍മസി ഉടമ പറഞ്ഞു. പാശ്ചാത്യ സംസ്‌കാരം നടപ്പാക്കാന്‍ ഞങ്ങള്‍ സമ്മതിക്കില്ലെന്നാണ് താലിബാന്‍ കമാന്‍ഡര്‍ പറഞ്ഞത്.
ജനസംഖ്യ നിയന്ത്രിക്കുന്നത് അനാവശ്യമായ കാര്യമാണ്. സ്ത്രീകള്‍ പുറത്തുപോവാന്‍ പാടില്ലെന്ന് പറഞ്ഞതായും ഒരു ഗൃഹനാഥ പറഞ്ഞു ഗര്‍ഭനിരോധ ഗുളികകള്‍, ഇഞ്ചക്ഷനുകള്‍, എന്നിവ ഫാര്‍മസികളില്‍ ഈ മാസം മുതല്‍ വില്‍പ്പനയ്ക്ക് വെക്കുന്നില്ല.












Click it and Unblock the Notifications