Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യയെ വിളിക്കാതെ താലിബാന്‍; ആറ് രാജ്യങ്ങള്‍ക്ക് ക്ഷണം, അഫ്ഗാന് പുതിയ പതാകയും ഗാനവും

കാബൂള്‍: അഫ്ഗാനില്‍ താലിബാന്റെ നേതൃത്വത്തില്‍ പുതിയ സര്‍ക്കാര്‍ രൂപീകരണം ഉടന്‍. വിദേശരാജ്യങ്ങളെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് താലിബാന്‍ ക്ഷണിച്ചുവെന്ന് റിപ്പോര്‍ട്ട്. അഫ്ഗാന് പുതിയ പകാതകയും ദേശീയ ഗാനവും വൈകാതെ പ്രഖ്യാപിക്കും. ഇക്കാര്യങ്ങളില്‍ അന്തിമ തീരുമാനം എടുക്കുന്നതിന് പ്രത്യേക സമിതിയെ നിയോഗിക്കുമെന്നാണ് വിവരം.

അതേസമയം, താലിബാനെതിരെ യുദ്ധം ചെയ്തിരുന്ന വടക്കന്‍ സഖ്യം വീണു. പഞ്ചഷിര്‍ താഴ്‌വര താലിബാന്‍ പൂര്‍ണമായും നിയന്ത്രണത്തിലാക്കി വാലിയിലെ ഗവര്‍ണര്‍ ഓഫീസിന് മുമ്പില്‍ പതാക നാട്ടി. ഇനി യുദ്ധം ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വടക്കന്‍ സഖ്യത്തിന്റെ ഗതിയാകുമെന്ന് താലിബാന്‍ നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി. പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ഇന്ത്യയെ ഇതുവരെ ക്ഷണിച്ചിട്ടില്ലെന്നാണ് മനസിലാകുന്നത്. എന്നാല്‍ ആറ് രാജ്യങ്ങള്‍ക്ക് ക്ഷണം ലഭിച്ചു, വിശദാംശങ്ങള്‍ ഇങ്ങനെ....

1

പഞ്ചഷിര്‍ താഴ്‌വരയില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി യുദ്ധം നടക്കുകയായിരുന്നു. ഇതാണ് പുതിയ സര്‍ക്കാര്‍ രൂപീകരണ പ്രഖ്യാപനം വൈകാന്‍ കാരണമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പഞ്ചഷിര്‍ കീഴടങ്ങിയ സാഹചര്യത്തില്‍ പുതിയ സര്‍ക്കാരിനെ പ്രഖ്യാപിക്കാന്‍ പോകുന്നു എന്നാണ് വിവരം. സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ആറ് രാജ്യങ്ങളെ ക്ഷണിക്കുകയും ചെയ്തു.

2

പാകിസ്താന്‍, ചൈന, റഷ്യ, തുര്‍ക്കി, ഖത്തര്‍, ഇറാന്‍ എന്നീ രാജ്യങ്ങള്‍ക്കാണ് താലിബാന്റെ ക്ഷണം ഇതുവരെ ലഭിച്ചിട്ടുള്ളത്. അഫ്ഗാനോട് ചേര്‍ന്ന് കിടക്കുന്നതും വളരെ വിദൂരത്തല്ലാത്തതുമായ രാജ്യങ്ങളെയാണ് ക്ഷണിച്ചിരിക്കുന്നത്. എന്നാല്‍ മേഖലയിലെ പ്രധാന ശക്തിയായ ഇന്ത്യയ്ക്ക് ഇതുവരെ ക്ഷണം ലഭിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നു. ഇന്ത്യയുമായി മികച്ച ബന്ധം ആഗ്രഹിക്കുന്നു എന്ന് നേരത്തെ താലിബാന്‍ നേതാക്കള്‍ പറഞ്ഞിരുന്നു.

3

പഞ്ചഷിര്‍ പൂര്‍ണമായും പിടിച്ചുവെന്നും അഫ്ഗാനിലെ യുദ്ധം അവസാനിച്ചിരിക്കുന്നുവെന്നും താലിബാന്‍ വക്താവ് സബീഹുല്ലാ മുജാഹിദ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സുസ്ഥിര അഫ്ഗാനാണ് ലക്ഷ്യമിടുന്നത്. ആരെങ്കിലും ഇനി ആയുധം എടുത്താല്‍ ജനങ്ങളുടെയും രാജ്യത്തിന്റെയും ശത്രുവായി കണക്കാക്കുമെന്നും സബീഹുല്ലാ മുജാഹിദ് പറഞ്ഞു.

4

വിദേശ ശക്തികള്‍ അഫ്ഗാനില്‍ അധിനിവേശം നടത്തിയത് നമ്മുടെ രാജ്യത്തിന്റെ പുനര്‍ നിര്‍മാണത്തിന് വേണ്ടിയല്ലെന്ന് എല്ലാവരും മനസിലാക്കണം. അഫ്ഗാനെ നിര്‍മിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണെന്നും സബീഹുല്ലാ മുജാഹിദ് ജനങ്ങളോടായി പറഞ്ഞു. താലിബാന്റെ പരമോന്നത നേതാവ് ഹൈബത്തുല്ല അഖുന്‍സാദ വൈകാതെ മാധ്യമങ്ങളെ കാണുമെന്നാണ് വിവരം. ഇതുവരെ പരസ്യമായി ചടങ്ങുകളില്‍ പങ്കെടുക്കാത്ത നേതാവാണ് ഇദ്ദേഹം.

നടന്‍ ബാലയുടെ വിവാഹ ചിത്രങ്ങള്‍ വൈറല്‍; സന്തോഷം നിറഞ്ഞ് ബാല-എലിസബത്ത് ദമ്പതികള്‍

5

അതേസമയം, കാബൂള്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം തുടങ്ങി. ഖത്തര്‍, തുര്‍ക്കി എന്നീ രാജ്യങ്ങളുടെയും യുഎഇ കമ്പനിയുടെയും സഹായത്തോടെയാണ് പ്രവര്‍ത്തനം തുടങ്ങിയിട്ടുള്ളതെന്ന് താലിബാന്‍ അറിയിച്ചു. അതേസമയം, താലിബാന്‍ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന് പിന്നാലെ അഫ്ഗാന് പുതിയ ദേശീയ പതാക ഒരുങ്ങും. ദേശീയ ഗാനവും തയ്യാറാക്കുന്നുണ്ട്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പുതിയ സര്‍ക്കാര്‍ ശമ്പളം നല്‍കുമെന്ന് സബീഹുല്ല പ്രഖ്യാപിച്ചു.

6

താലിബാന്റെ സഹസ്ഥാപകനായ മുല്ലാ ബറാദര്‍ രാജ്യത്തിന്റെ പുതിയ പ്രസിഡന്റാകുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ഇതുസംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തോട് സബീഹുല്ല പ്രതികരിച്ചു. മുല്ലാ ഹൈബത്തുല്ല അഖുന്‍സാദ ഇതുസംബന്ധിച്ച കാര്യങ്ങള്‍ പറയുമെന്നും അദ്ദേഹം വൈകാതെ മാധ്യമങ്ങളെ കാണുമെന്നും സബീഹുല്ല വ്യക്തമാക്കി.

7

വടക്കന്‍ സഖ്യത്തിന് കനത്ത നാശം വിതച്ചായിരുന്നു താലിബാന്റെ അവസാന നീക്കങ്ങള്‍. സഖ്യത്തിന്റെ വക്താവ് ഫഹീം ദസ്തി, ഗുല്‍ ഹൈദര്‍ ഖാന്‍, മുനിബ് അമീരി, അഹമ്മദ് ഷാ മസൂദിന്റെ ബന്ധു വദൂദ് എന്നിവരെല്ലാം കൊല്ലപ്പെട്ടു. സൈന്യത്തിലെ പ്രധാനികള്‍ കൊല്ലപ്പെട്ടതോടെ വൈസ് പ്രസിഡന്റ് അംറുല്ല സാലിഹ് രക്ഷപ്പെട്ടു. ഇദ്ദേഹം താജിക്കിസ്താനിലേക്ക് കടന്നു എന്നാണ് വിവരം. വടക്കന്‍ സഖ്യ സേനയുടെ വക്താവായിരുന്നു ദസ്തി. കൂടാതെ ജമാഅത്തെ ഇസ്ലാമിയുടെ മുതിര്‍ന്ന അംഗവുമായിരുന്നു. ഇദ്ദേഹം കൊല്ലപ്പെട്ടതോടെയാണ് വടക്കന്‍ സഖ്യം പരാജയപ്പെട്ടത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+