കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാഞ്ച്ഷീര്‍ കീഴടങ്ങിയിട്ടില്ല, നൂറ് കണക്കിന് പേര്‍ കൊല്ലപ്പെട്ടു, ഓടിപ്പോയിട്ടില്ലെന്ന് സലേ

Google Oneindia Malayalam News

കാബൂള്‍: പാഞ്ച്ഷീര്‍ താലിബാന് മുന്നില്‍ കീഴടങ്ങിയിട്ടില്ലെന്ന് അഹമ്മദ് മസൂദ്. പാകിസ്താന്‍ മാധ്യമങ്ങളില്‍ പാഞ്ച്ഷീര്‍ കീഴടങ്ങിയെന്ന വാര്‍ത്ത പ്രചരിക്കുന്നുണ്ട്. ഇത് നുണയാണ്. പാഞ്ച്ഷീര്‍ കീഴടങ്ങുന്ന ദിവസം എന്റെ അവസാന ദിനമായിരിക്കുമെന്നും അഹമ്മദ് മസൂദ് പറഞ്ഞു. അതേസമയം മേഖലയില്‍ വന്‍ പോരാട്ടം തുടരുകയാണെന്നാണ് വിവരം. നൂറുകണക്കിന് പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. താലിബാന്‍ പാഞ്ച്ഷീര്‍ പിടിച്ചേ അടങ്ങൂ എന്ന വാശിയിലാണ്. സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ ഒരുവശത്ത് തുടരുന്നതിനിടെയാണ് പോരാട്ടം കനക്കുന്നത്. വടക്കന്‍ സഖ്യം കീഴടങ്ങിയെന്നും സമ്പൂര്‍ണ അഫ്ഗാനിസ്ഥാന്‍ താലിബാന് കീഴിലാണെന്നും നേരത്തെ അവകാശവാദമുണ്ടായിരുന്നു.

1

അതേസമയം പാഞ്ച്ഷീര്‍ മേഖലയിലേക്കുള്ള വഴികളെല്ലാം താലിബാന്റെ നിയന്ത്രണത്തിലാണ്. നിരവധി പേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. പക്ഷേ ഇത് സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. എന്നാല്‍ താലിബാന്‍ വാദങ്ങളെ ആംറുള്ള സലേയും തള്ളി. താന്‍ ഇപ്പോള്‍ സംസാരിക്കുന്നത് പാഞ്ച്ഷീറില്‍ നിന്നാണ്. വടക്കന്‍ സഖ്യത്തിന്റെ കമാന്‍ഡര്‍മാരും രാഷ്ട്രീയ നേതാക്കളും ഇവിടെയുണ്ട്. പാഞ്ച്ഷീര്‍ വീണുവെന്ന വാദങ്ങള്‍ അടിസ്ഥാനരഹിതമാണ്. കഴിഞ്ഞ അഞ്ച് ദിവസമായി താലിബാന്‍ പാഞ്ച്ഷീര്‍ പിടിക്കാനായി കടന്നാക്രമണം നടത്തുകയാണെന്ന് സലേ സ്ഥിരീകരിച്ചു. എന്നാല്‍ ഒരു മേഖലയും താലിബാന്‍ പിടിച്ചിട്ടില്ലെന്നും സലേ പറഞ്ഞു.

താന്‍ രാജ്യം വിട്ട് പോയെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. ഇതൊന്നും വിശ്വസിക്കരുത്. അടിസ്ഥാനരഹിതമാണ്. ഞാനിതാ നിങ്ങളോട് സംസാരിക്കുകയാണ്. പാഞ്ച്ഷീറില്‍ നിന്നാണിത്. ഇതെന്റെ ശബ്ദമാണെന്നും സലേ വ്യക്തമാക്കി. താലിബാന്റെ പോരാട്ടത്തെ ഞങ്ങള്‍ നേരിട്ട് കൊണ്ടിരിക്കുകയാണ്. തീര്‍ച്ചയായു ഇതൊരു കഠിനമായ സാഹചര്യമാണ്. താലിബാന്‍ പാഞ്ച്ഷീറിലേക്ക് അധിനിവേശത്തിനാണ് ശ്രമിക്കുന്നത്. അവര്‍ മാത്രമല്ല പാകിസ്താനികളും അല്‍ഖ്വായിദയും മറ്റ് തീവ്രവാദ ഗ്രൂപ്പുകളും താലിബാനൊപ്പമുണ്ട്. ഞങ്ങള്‍ എന്നിട്ടും പിടിച്ച് നില്‍ക്കുന്നു. പാഞ്ച്ഷീര്‍ മേഖല വടക്കന്‍ സഖ്യം കൈവിട്ടട്ടില്ലെന്നും ആംറുള്ള സലേ പറഞ്ഞു.

Recommended Video

cmsvideo
താലിബാന്‍ മന്ത്രിസഭ അധികാരമേറ്റു | Oneindia Malayalam

തേയിലതോട്ടത്തില്‍ ചയ കുടിക്കാന്‍ ഇറങ്ങിയതാണോ; വൈറലായി ഗൗരി കിഷന്റെ പുതിയ ഫോട്ടോഷൂട്ട്

താലിബാന്‍ ആക്രമണം കടുപ്പിച്ചു എന്നുള്ളത് സത്യമാണ്. എന്നാല്‍ അവര്‍ക്കൊരു നേട്ടവും ഉണ്ടാക്കാനായിട്ടില്ല. അവരുടെ പല പോരാളികളും കൊല്ലപ്പെട്ടിട്ടുണ്ട്. ഞങ്ങളുടെ പോരാളികളും കൊല്ലപ്പെട്ടിട്ടുണ്ടെന്നും സലേ പറഞ്ഞു. അതേസമയം താനൊരിക്കലും താലിബാന് മുന്നില്‍ മുട്ടുമടക്കില്ലെന്ന് സലേ പറയുന്നു. നേരത്തെ സലേയും പാഞ്ച്ഷീര്‍ കമാന്‍ഡര്‍മാരും രണ്ട് വിമാനങ്ങളില്‍ കയറി രക്ഷപ്പെട്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇതാണ് സലേ നിഷേധിച്ചത്. പാഞ്ച്ഷീറിലേക്കുള്ള ഭക്ഷണ സാധനങ്ങളും ഇന്റര്‍നെറ്റ്, വൈദ്യുതി എന്നിവയെല്ലാം താലിബാന്‍ വിച്ഛേദിച്ചിരിക്കുകയാണ്. വടക്കന്‍ സഖ്യവും തമ്മില്‍ പരസ്പരമുള്ള ആശയവിനിമയം അവസാനിപ്പിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് താലിബാന്‍ കണക്ഷന്‍ വിച്ഛേദിച്ചിരിക്കുന്നത്.

English summary
taliban not captured panjshir says resistance, amrullah saleh says not fled from country
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X