Get Updates
Get notified of breaking news, exclusive insights, and must-see stories!

മധ്യ അഫ്ഗാനില്‍ ശക്തമായ പോരാട്ടം; ഗസ്‌നി നഗരം താലിബാന്‍ വളഞ്ഞു... യുഎസ് വീണ്ടുമെത്തുമോ

കാബൂള്‍: അഫ്ഗാനില്‍ താലിബാന്‍ കൂടുതല്‍ പ്രദേശങ്ങള്‍ നിയന്ത്രണത്തിലാക്കുന്നു. മധ്യ അഫ്ഗാനിലെ ഗസ്‌നി നഗരം താലിബാന്‍ വളഞ്ഞു. ഇവിടെ ആള്‍ത്താമസമുള്ള വീടുകളില്‍ അവര്‍ ഒളിച്ചിരിക്കുകയാണ്. അതുകൊണ്ടുതന്നെ സുരക്ഷാ സൈന്യത്തിന് തിരിച്ചടി പ്രയാസകരമായിരിക്കുകയാണ് എന്ന് ഗസ്‌നി പ്രവിശ്യാ കൗണ്‍സില്‍ അംഗം ഹസന്‍ റസായി പറഞ്ഞു. ഓരോ പ്രവിശ്യകളും ജില്ലകളും താലിബാന്‍ നിയന്ത്രണത്തിലാക്കി വരികയാണ്. ഇപ്പോള്‍ ഗസ്‌നി നഗരം അവര്‍ വളഞ്ഞിരിക്കുന്നു. സൈന്യം ശക്തമായ പ്രതിരോധം തീര്‍ക്കുന്നുണ്ട്.

r

ബാലതാരത്തിൽ നിന്ന് നായികയിലേക്ക്? അനിഘ സുരേന്ദ്രന്റെ പുതിയ ചിത്രങ്ങൾ വൈറലാകുന്നു

അമേരിക്കന്‍ സൈന്യം അഫ്ഗാന്‍ വിടാന്‍ തീരുമാനിച്ചതോടെയാണ് താലിബാന്‍ മുന്നേറ്റം ശക്തമാക്കിയത്. സെപ്തംബര്‍ 11ന് മുമ്പ് അഫ്ഗാന്‍ വിടുമെന്നാണ് നേരത്തെ യുഎസ് സൈന്യം പ്രഖ്യാപിച്ചത്. എന്നാല്‍ ആഗസ്റ്റ് 31ന് രാജ്യം വിടുമെന്നാണ് പുതിയ വിവരം. നിലവില്‍ താലിബാനെതിരായ പോരാട്ടത്തില്‍ അമേരിക്കന്‍ സൈന്യം ഇടപെടുന്നില്ല. ഒരുപക്ഷേ, അഫ്ഗാന്‍ സൈന്യത്തെ സഹായിക്കുന്ന കാര്യം അമേരിക്ക പുനഃപ്പരിശോധിക്കുമെന്നാണ് വിവരം.

താലിബാനുമായി അമേരിക്കയും അഫ്ഗാന്‍ ഭരണകൂടവും നടത്തുന്ന സമാധാന ചര്‍ച്ച ഖത്തറിലെ ദോഹയില്‍ തുടരുകയാണ്. എന്നാല്‍ വിദേശ സൈന്യം രാജ്യം വിട്ടുപോകണമെന്നാണ് താലിബാന്റെ നിലപാട്. അമേരിക്കന്‍ സൈന്യം നേരത്തെ അഫ്ഗാന്‍ സൈനികര്‍ക്ക് നല്‍കിയിരുന്ന ആയുധങ്ങളും സൈനിക വാഹനങ്ങളുമെല്ലാം താലിബാന് മുമ്പില്‍ വച്ച് നിരവധി സൈനികര്‍ കീഴടങ്ങി. ഇത് അമേരിക്കന്‍ സൈന്യത്തെ ശരിക്കും ഞെട്ടിച്ചു. അമേരിക്കയുടെ ഒട്ടേറെ ആയുധങ്ങള്‍ ഇപ്പോള്‍ താലിബാന്റെ കൈവശമുണ്ട്.

കാണ്ഡഹാറിലും ചിലയിടങ്ങളില്‍ താലിബാനും സൈനികരും തമ്മില്‍ ഏറ്റുമുട്ടല്‍ നടക്കുന്നുണ്ട്. അഫ്ഗാനിലെ പ്രധാന നഗരമാണ് കാണ്ഡഹാര്‍. രാജ്യത്തിന്റെ തലസ്ഥാനമായ കാബൂളിനും കാണ്ഡഹാറിനുമിടയിലെ തന്ത്രപ്രധാന പ്രദേശമാണ് ഗസ്‌നി. കാണ്ഡഹാറിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് താല്‍ക്കാലികമായി കഴിഞ്ഞ ദിവസം അടച്ചിരുന്നു. ഇവിടെയുള്ള 50 ഉദ്യോഗസ്ഥരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. ഭൂരിഭാഗം പേരെയും ഇന്ത്യയിലെത്തിച്ചു. ചിലരെ കാബൂളിലെ ഇന്ത്യന്‍ എംബസിയിലേക്ക് മാറ്റി. കാണ്ഡഹാറില്‍ ഇപ്പോഴും ഏറ്റുമുട്ടല്‍ നടക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇത് നമ്മുടെ മേരിയല്ലേ? അനുപമയുടെ ഫോട്ടോഷൂട്ടിന് കയ്യടിച്ച് ആരാധകർ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+