മദ്യത്തിനും മയക്കുമരുന്നിനും അടിമയാണോ; ഇവയെല്ലാം നഷ്ടപ്പെടും

  • Posted By:
Subscribe to Oneindia Malayalam

ന്യൂയോര്‍ക്ക്: മദ്യത്തിന്റെയും കഞ്ചാവിന്റെയും ദൂഷ്യവശങ്ങളെക്കുറിച്ച് അറിഞ്ഞും അറിയാതെയും ഇതിന് അടിമപ്പെടുന്നവര്‍ നിരവധിയാണ്. ഇതില്‍ കൗമാരക്കാരെന്നോ യുവാക്കളെന്നോ വ്യത്യാസമില്ല. ചെറിയ പ്രായത്തില്‍ തന്നെ നിത്യവും കഞ്ചാവ് ഉപയോഗിക്കുന്നവര്‍ക്ക് ഭാവിയില്‍ മാനസ്സികമായ തകരാറുകള്‍ക്ക് കാരണമാവുമെന്ന് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നു.

രാജകുടുംബത്തിനിടയിലെ സമവായ ഭരണത്തിന് വിട; സൗദി ഏകാധിപത്യ ഭരണത്തിലേക്ക്‌?

മദ്യത്തിനടിമപ്പെടുന്നവര്‍ക്ക് കാന്‍സര്‍ പോലുള്ള രോഗങ്ങള്‍ വരാനുള്ള സാധ്യത മറ്റുള്ളവരെക്കാള്‍ വളരെ കൂടുതലാണ്. കൗമാരക്കാരില്‍ നടത്തിയ പഠനത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. അമേരിക്കയിലുള്ള യൂണിവേഴ്സിറ്റി ഓഫ് കണക്ടിലാണ് ഈ പഠനം സംഘടിപ്പിച്ചിരിക്കുന്നത്.

alcohol

മാത്രമല്ല, കഞ്ചാവ് പോലുള്ള ലഹരി നിത്യവും ഉപയോഗിക്കുന്ന കൗമാരക്കാരില്‍ വിദ്യാഭ്യാസം, ജോലി, വിവാഹജീവിതം എന്നിവ ദുഷ്‌കരമായിരിക്കുമെന്നും പഠനത്തില്‍ കണ്ടെത്തി. ഇവയില്‍ ഉണ്ടാകുന്ന മാറ്റങ്ങളെ അടിസ്ഥാനമാക്കി താരതമ്യം ചെയ്താണ് ഗവേഷണം നടത്തിയിരുന്നത്. അമേരിക്കയില്‍ സ്ഥിരതാമസമുള്ള ആയിരത്തിലധികം കൗമാരക്കാരെയും യുവാക്കളെയുമാണ് പഠനത്തിനായി തിരഞ്ഞെടുത്തത്. പെണ്‍കു0ട്ടികളെ അപേക്ഷിച്ച് ആണ്‍കുട്ടികളിലാണ് ഇത്തരം ലഹരിപദാര്‍ത്ഥങ്ങളോട് ആസക്തി കൂടുതലായുണ്ടാകുന്നതെന്ന് ഗവേഷകകൂടിയായ ഏലിസബത്ത് ഹെറാരി പറയുന്നു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Teens who drink, smoke weed are less likely to study, score jobs or get married

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്