കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോകുന്നവര്‍ പോകട്ടെ, ഇപ്പോഴുള്ളവര്‍ ബെസ്റ്റ്, പേടിയില്ല, കൂട്ടരാജിയില്‍ പ്രതികരിച്ച് ഇലോണ്‍ മസ്‌ക്

Google Oneindia Malayalam News

വാഷിംഗ്ടണ്‍: ഇലോണ്‍ മസ്‌കിന്റെ പുതിയ നിയമത്തിന് പിന്നാലെ ട്വിറ്ററില്‍ കൂട്ടരാജി തുടരുകയാണ്. നിരവധി പേരാണ് തുടരാന്‍ ആഗ്രഹമില്ലെന്ന് അറിയിച്ചത്. ട്വിറ്ററിന്റെ പുതിയ വര്‍ക്ക് ടൈമാണ് പലരെയും രാജിക്ക് പ്രേരിപ്പിച്ചിരിക്കുന്നത്. പന്ത്രണ്ട് മണിക്കൂര്‍ മുതല്‍ 18 മണിക്കൂര്‍ വരെയാണ് മസ്‌ക് മുന്നില്‍ കാണുന്ന ജോലി സമയം.

ഇതിനോട് താല്‍പര്യമില്ലെന്നാണ് ജീവനക്കാര്‍ പറയുന്നത്. അതേസമയം ട്വിറ്ററില്‍ ഇതിനുള്ള പ്രതികരണവുമായി മസ്‌ക് തന്നെ രംഗത്തെത്തി. ഏറ്റവും മികച്ച ആളുകളാണ് ഇപ്പോള്‍ ട്വിറ്ററില്‍ തുടരാന്‍ തീരുമാനിച്ചത്. എനിക്ക് വലിയ തോതിലുള്ള ആശങ്കകളിലെന്നും മസ്‌ക് ഒരു യൂസര്‍ക്ക് മറുപടി നല്‍കി.

1

4 മാസത്തോളം കാറില്‍ കിടന്ന് കോടികളുടെ ലോട്ടറി; ഓസ്‌ട്രേലിയന്‍ യുവതിക്ക് അടിച്ചത് 2 കോടി, വൈറല്‍4 മാസത്തോളം കാറില്‍ കിടന്ന് കോടികളുടെ ലോട്ടറി; ഓസ്‌ട്രേലിയന്‍ യുവതിക്ക് അടിച്ചത് 2 കോടി, വൈറല്‍

അതേസമയം പല ജീവനക്കാരും ആനുകൂല്യവും കൈപറ്റി പിരിഞ്ഞ് പോയത് ട്വിറ്ററിന്റെ പ്രവര്‍ത്തനത്തെ ബാധിച്ചിരിക്കുകയാണ്. ട്വിറ്ററിന്റെ ഓഫീസും ഇതോടെ പൂട്ടിയിരിക്കുകയാണ്. യൂസേജിന്റെ കാര്യത്തില്‍ ട്വിറ്റര്‍ എക്കാലത്തെയും ഉയരത്തിലെത്തിയതായി മസ്‌ക് അവകാശപ്പെട്ടു. അത് മുന്നോട്ട് പോകട്ടെയെന്നും മസ്‌ക് പറഞ്ഞു.

അതാ ഒരു പുലി, ചാടി വീഴാനായി ഒളിഞ്ഞിരിക്കുകയാണ് ഈ ചിത്രത്തില്‍, 10 സെക്കന്‍ഡില്‍ കണ്ടെത്തണംഅതാ ഒരു പുലി, ചാടി വീഴാനായി ഒളിഞ്ഞിരിക്കുകയാണ് ഈ ചിത്രത്തില്‍, 10 സെക്കന്‍ഡില്‍ കണ്ടെത്തണം

നേരത്തെ തന്നെ 7500ഓളം സ്റ്റാഫുകളെ മസ്‌ക് പിരിച്ചുവിട്ടിരുന്നു. ഒപ്പം വര്‍ക്ക് ഫ്രം ഹോം രീതിയും ഒഴിവാക്കിയിരുന്നു. ഇനിയും തിരിച്ചെത്താവരെ ഒഴിവാക്കാനും മസ്‌ക് തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ദൈര്‍ഘ്യമേറിയ ജോലി സമയം മസ്‌ക് പ്രഖ്യാപിച്ചത്. ഇത് ജീവനക്കാരെ കമ്പനിയില്‍ നിന്ന് അകറ്റുകയായിരുന്നു.

SKIN: മുഖം വെട്ടിത്തിളങ്ങും, കണ്ണെടുക്കാനേ തോന്നില്ല; ചര്‍മകാന്തിക്ക് ഈ സ്‌കിന്‍ കെയറുകള്‍ ഉപയോഗിക്കൂ!!

മൂന്ന് മാസത്തെ ആനുകൂല്യങ്ങളും കൈപറ്റിയാണ് ജീവനക്കാരെല്ലാം പോയത്. അതേസമയം കമ്പനിക്ക് ആവശ്യമായ എല്ലാ ജീവനക്കാരെയും പിടിച്ച് നിര്‍ത്താന്‍ മസ്‌ക് ശ്രമിച്ചിരുന്നു. വര്‍ക്ക് ഫ്രം ഹോമിന്റെ കാര്യത്തില്‍ അനുനയത്തിനും ശ്രമിച്ചിരുന്നു. രാജിവെക്കണോ തുടരണോ എന്ന രീതിയില്‍ നില്‍ക്കുന്ന ജീവനക്കാരുമായും മസ്‌കിന്റെ ടീം ചര്‍ച്ച നടത്തിയിരുന്നു.

ഇവര്‍ ട്വിറ്ററിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നിര്‍ണായകമായ വ്യക്തികളാണ്. ഇവരെ കമ്പനി വിടാന്‍ മസ്‌ക് അനുവദിക്കില്ല. എന്ത് ഓഫര്‍ നല്‍കിയും ഇവരെ നിലനിര്‍ത്താനാണ് നിര്‍ദേശം. തനിക്ക് ജയിക്കാനറിയാം. വിജയിക്കേണ്ടവര്‍ക്ക് കൂടെ നില്‍ക്കാമെന്നും മസ്‌ക് ജീവനക്കാരോട് പറഞ്ഞിരിക്കുകയാണ്.

ചില ജീവനക്കാരെ സാന്‍ ഫ്രാന്‍സിസ്‌കോയിലെ കോണ്‍ഫറന്‍സ് റൂമിലേക്ക് വിലിച്ച് വരുത്തുകയും ചെയ്തു. അതേസമയം മസ്‌ക് വിളിച്ച യോഗത്തില്‍ സംസാരിച്ച് കൊണ്ടിരിക്കെ കുറച്ച് പേര്‍ ഇറങ്ങി പോവുകയും ചെയ്തു. അഞ്ച് മണി ഡെഡ്‌ലൈന്‍ കഴിഞ്ഞതാണ് ഇവര്‍ വിട്ടുപോകാനുള്ള കാരണം.

അഞ്ച് മണിക്കുള്ളില്‍ കമ്പനിയുടെ നയങ്ങളെ അംഗീകരിച്ച് കൂടെ നിന്നില്ലെങ്കില്‍ പിരിച്ചുവിടുമെന്നാണ് മസ്‌ക് പറഞ്ഞത്. ഇതിനോടുള്ള പ്രതിഷേധ സൂചകമായിട്ടാണ് അഞ്ച് മണി കഴിഞ്ഞപ്പോള്‍ ജീവനക്കാര്‍ ഇറങ്ങി പോയത്. മസ്‌കിനെ എതിര്‍ക്കുന്നവരെല്ലാം ട്വിറ്ററില്‍ നിന്ന് പുറത്തുപോയിരിക്കുകയാണ്.

English summary
the best are staying, elon musk respond to massive resignation from twitter
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X