'നരേന്ദ്ര മോദി ഒരു മഹാനായ വ്യക്തി, മികച്ച പ്രവർത്തനം', മോദിയെ വാനോളം പുകഴ്ത്തി ഡൊണാൾഡ് ട്രംപ്
ന്യൂ ജഴ്സി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തി മുന്‍ അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്. എന്‍ഡിടിവിക്ക് നല്കിയ പ്രത്യേക അഭിമുഖത്തിലാണ് ട്രംപ് മോദിയെ പുകഴ്ത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു മഹാനായ വ്യക്തി ആണെന്നും വളരെ മികച്ച രീതിയിലാണ് പ്രവര്‍ത്തിക്കുന്നത് എന്നും ട്രംപ് അഭിപ്രായപ്പെട്ടു. 2024ലെ അമേരിക്കന്‍ പ്രസിഡണ്ട് തിരഞ്ഞെടുപ്പില്‍ വീണ്ടും മത്സരിച്ചേക്കുമെന്നുളള സൂചനയും ഡൊണാള്‍ഡ് ട്രംപ് പങ്കുവെച്ചു.
'താന്‍ മത്സരിക്കണം എന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. സര്‍വ്വേകളിലെല്ലാം താനാണ് മുന്നിട്ട് നില്‍ക്കുന്നത്. സമീപഭാവിയില്‍ തന്നെ മത്സരിക്കുന്നത് സംബന്ധിച്ച് ഒരു തീരുമാനമെടുക്കും', ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. ന്യൂയോര്‍ക്കിന് സമീപത്ത് ബെഡ്മിനിസ്റ്ററിലുളള ട്രംപിന്റെ ഗോള്‍ഫ് ക്ലബ്ബില്‍ വെച്ചാണ് ട്രംപ് എന്‍ഡിടിവിയോട് പ്രതികരിച്ചത്.

നിലവിലെ പ്രസിഡണ്ടായ ജോ ബൈഡനെക്കാളും മുന്‍ പ്രസിഡണ്ട് ബരാക്ക് ഒബാമയേക്കാളും മികച്ച ബന്ധം ട്രംപിന് ഇന്ത്യയോട് ഉണ്ടോ എന്നുളള ചോദ്യത്തിന് അക്കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയോടാണ് ചോദിക്കേണ്ടത് എന്നാണ് ട്രംപ് മറുപടി നല്‍കിയത്. തനിക്ക് ഉളളതിനേക്കാള് മികച്ച ബന്ധം മറ്റൊരു പ്രസിഡണ്ടിനും ഇന്ത്യയുമായി ഉണ്ടായിരുന്നതായി കരുതുന്നില്ലെന്നും ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.
അമേരിക്കയിലെ ഇന്ത്യന്‍ സമൂഹത്തില്‍ നിന്നും തനിക്ക് മികച്ച പിന്തുണയാണ് ലഭിച്ചത് എന്ന് ട്രംപ് പറഞ്ഞു. തിരഞ്ഞെടുപ്പ് കാലത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം അമേരിക്കയിലും ഇന്ത്യയിലും ഡൊണാള്‍ഡ് ട്രംപ് പരിപാടികളില്‍ പങ്കെടുത്തിരുന്നു. ഇന്ത്യയുമായും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും തനിക്ക് മികച്ച ബന്ധമാണ് ഉളളത്. അദ്ദേഹം ഒരു മികച്ച വ്യക്തിയാണെന്നും ഗംഭീര പ്രവര്‍ത്തനമാണ് കാഴ്ചവെയ്ക്കുന്നത് എന്നും കരുതുന്നു. അദ്ദേഹത്തിന് ലഭിച്ചിരുന്ന ജോലി എളുപ്പമുളളതല്ല. തങ്ങള്‍ക്ക് വളരെക്കാലമായി പരസ്പരം അറിയാം, അദ്ദേഹമൊരു നല്ല മനുഷ്യനാണ്, ട്രംപ് കൂട്ടിച്ചേര്‍ത്തു.
ഓണച്ചന്തത്തില്‍ തിളങ്ങി ദിലീപും കുടുംബവും; അടിപൊളി ഓണം ആശംസിച്ച് ആരാധകര്‍
'തന്റെ സുഹൃത്ത് നരേന്ദ്ര മോദിക്ക് കീഴില്‍ ഇന്ത്യ മികച്ച രീതിയിലാണ് മുന്നോട്ട് പോകുന്നത്. അമേരിക്ക വീണ്ടും ഒരു മഹത്തായ ശക്തമായ സാമ്പത്തിക ശക്തിയാകും, ഇപ്പോള്‍ അമേരിക്ക അങ്ങനെയല്ല. താന്‍ പ്രസിഡണ്ടായിരിക്കുമ്പോള്‍ ഉണ്ടായിരുന്നത് പോലുളള മികച്ച സാമ്പത്തികാവസ്ഥ അമേരിക്കയ്ക്ക് ഒരിക്കലും ഉണ്ടായിട്ടില്ല'. കഴിഞ്ഞ രണ്ട് വര്‍ഷമായി രാജ്യത്ത് നടക്കാത്തതൊക്കെ തിരിച്ച് കൊണ്ടുവരുമെന്നും ട്രംപ് പറഞ്ഞു.
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications