കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാന്റ്‌സിടാതെ ട്രെയിന്‍ യാത്ര... നോ പാന്റ്‌സ് ദിനം ഇത്തവണയും ഹിറ്റ്

  • By Soorya Chandran
Google Oneindia Malayalam News

ന്യൂയോര്‍ക്ക്: 'എത്ര മനോഹരമായ ആചാരങ്ങള്‍...' മോഹന്‍ ലാല്‍ ചിത്രമെന്ന് സിനിമയില്‍ പറയുന്ന ഡയലോഗ് ആണിത്. ഏതാണ്ട് ഇതുപോലെയാണ് ലോകത്ത് നടക്കുന്ന പല സംഭവങ്ങളും.

പാന്റ്‌സ് ഇടാതെ, അരക്ക് താഴേക്ക് അടിവസ്ത്രം മാത്രം ധരിച്ച് തീവണ്ടി യാത്ര ചെയ്താല്‍ എങ്ങനെയിരിക്കും? നമ്മുടെ നാട്ടില്‍ ആരെങ്കിലും ഇത് ചെയ്താല്‍ പിന്നെ ഉണ്ടാകാത്ത പൊല്ലാപ്പുണ്ടാവില്ല. എന്നാല്‍ നൊ പാന്റ്‌സ് സബ് വേ റൈഡ് എന്ന പേരില്‍ ലോകത്താകമാനം ഇങ്ങനെ ഒരു സംഭവം അരങ്ങേറിയാല്‍ എങ്ങനെയിരിക്കും.

2002 ല്‍ ഏഴ് ചെറുപ്പക്കാര്‍ കൂടി തുടങ്ങിവച്ച സംഭവമാണിത്. ന്യൂയോര്‍ക്കില്‍ ആയിരുന്നു നൊ പാന്റ്‌സ് സബ് വേ റൈഡ് തുടങ്ങിയത്. എന്നാല്‍ വര്‍ഷം 12 തികയുമ്പോള്‍ അത് ലോകമെമ്പാടും വ്യാപിച്ച് കഴിഞ്ഞു. ജനുവരി 11 നാണ് ഇത്തവണ നോ പാന്റ്‌സ് സബ് വേ റൈഡ് അരങ്ങേറിയത്.

എന്തിനാണിത്

എന്തിനാണ് ഈ പാന്റ്‌സിടാത്ത യാത്ര എന്ന് ചോദിച്ചാല്‍ ഉത്തരമുണ്ട് കെട്ടോ... ഒന്നിനും ഒരു കഥയില്ല. അങ്ങനെ കഥയില്ലായ്മയുടെ ആഗോള ആഘോഷമാണ് നോ പാന്റ്‌സ് സബ് വേ റൈഡ്.

നടത്തുന്നതാര്

ഇംപ്രൂവ് എവരി വേര്‍ എന്ന കൂട്ടായ്മയാണ് ന്യൂയോര്‍ക്കില്‍ ഈപ്പണി നടത്തുന്നത്. ലോകത്തിന്റെ പലഭാഗങ്ങളില്‍ പല സംഘങ്ങളാണ് ഇതിന്റെ സംഘാടകര്‍.

ആദ്യം

2002 ല്‍ ആയിരുന്നു തുടക്കം. ഫ്രീക്കന്‍മാര്‍ എന്ന് നമ്മള്‍ വിളിക്കുന്നതുപോലെയുള്ള ഏഴ് ചെറുപ്പക്കാരാണ് ന്യൂയോര്‍ക്കില്‍ തുടക്കമിട്ടത്. എന്നാല്‍ 2006 ല്‍ ന്യൂയോര്‍ക്കില്‍ മാത്രം 150 പേര്‍ പങ്കെടുത്തു. പൊതുസ്ഥലത്തെ മോശം പെരുമാറ്റത്തിന് അന്ന് എട്ട് പേരെ പോലീസ് അറസ്റ്റ് ചെയ്‌തെങ്കിലും പിന്നീട് വിട്ടയച്ചു.

ലോകം മുഴുവന്‍

ന്യൂയോര്‍ക്കില്‍ തുടങ്ങിയ പാന്റ്‌സില്ലാ യാത്ര ഇപ്പോള്‍ ലോകത്തെ പ്രമുഖ നഗരങ്ങളിലേക്കെല്ലാം വ്യാപിച്ചിരിക്കുന്നു എന്നതാണ് സത്യം.

എപ്പോള്‍ നടത്തും

എല്ലാ ദിവസവും വേണമെങ്കില്‍ നടത്താവുന്ന പരിപാടിയാണിതെങ്കിലും എല്ലാ വര്‍ഷവും ജനുവരി മാസത്തില്‍ മാത്രമാണ് നോ പാന്റ്‌സ് ഡേ ആഘോഷം.

സംഭവം എങ്ങനെ?

കൃത്യമായി പ്ലാന്‍ ചെയ്തിട്ടാണ് ഇത് നടപ്പാക്കാറ്. പല സ്റ്റേഷനുകളില്‍ നിന്ന് പങ്കെടുക്കുന്നവര്‍ പാന്റ്‌സിടാതെ കയറും സാധാരണ യാത്രക്കാരെ പോലെ പെരുമാറും.

ചെറിയ മാറ്റങ്ങള്‍

ഇപ്പോള്‍ ഇതില്‍ ചെറിയ മാറ്റങ്ങളൊക്കെ വന്ന് തുടങ്ങി. ആര്‍ക്ക് വേണമെങ്കിലും യാത്രക്കിടെ പാന്റ്‌സ് അഴിച്ചുമാറ്റി ഇതില്‍ പങ്കെടുക്കാമെന്നായിട്ടുണ്ട്.

തണുപ്പ് കാലം

യൂറോപ്പിലും അമേരിക്കയിലും ഒക്കെ അതി ശൈത്യത്തിന്റെ കാലത്താണ് ഈ ആഘോഷം എന്നും ഓര്‍ക്കേണ്ടതുണ്ട്. തണുപ്പകറ്റാന്‍ രോമക്കപ്പായങ്ങളിഞ്ഞവരുടെ അരക്ക് താഴേക്ക് അടിവസ്ത്രം മാത്രം!!!

ആണും പെണ്ണും

ആഘോഷമല്ലേ... അപ്പോള്‍ പിന്നെ ആണെന്നും പെണ്ണെന്നും ഉള്ള വേര്‍ തിരിവൊന്നും ഇതില്‍ ഇല്ല

ഇന്ത്യയിലായിരുന്നെങ്കില്‍...

ചുംബന സമരം പോലും നടത്താന്‍ പറ്റാത്ത നാടാണ് ഇന്ത്യ. അപ്പോള്‍ പിന്നെ ഇന്ത്യയില്‍ ഇത്തരമൊരു സമരത്തെ കുറിച്ച് തത്കാലം ആരും ആലോചിക്കുക തന്നെ വേണ്ട എന്നൊന്നും പറയേണ്ട. കഴിഞ്ഞ വര്‍ഷം ബംഗളൂരുവിലും നോ പാന്റ്‌സ് സബ് വേ റൈഡ് നടന്നിട്ടുണ്ട്.

English summary
Thousands go pantsless for 'No Pants Subway Ride'
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X