കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രംപ് കാത്തുവെച്ചത് ഇന്ത്യക്കാര്‍ക്ക് ഇരുട്ടടി!! എച്ച് 4 വിസയില്‍ മൂന്ന് മാസത്തിനകം തീരുമാനം

  • By Desk
Google Oneindia Malayalam News

വാഷിംഗ്ടണ്‍: എച്ച് 4 വിസ സംബന്ധിച്ച് ട്രംപ് ഭരണകൂടത്തിന്റെ പ്രതികരണം മൂന്ന് മാസത്തിനകം. അമേരിക്കയില്‍ കഴിയുന്ന എച്ച് 4 വിസയുള്ളവരുടെ വര്‍ക്ക് പെര്‍മിറ്റ് റദ്ദാക്കുന്നത് സംബന്ധിച്ച തീരുമാനമാണ് മൂന്ന് മാസത്തിനുള്ളില്‍ അറിയാന്‍ സാധിക്കുക. ഫെഡറല്‍ കോടതയില്‍ ആഭ്യന്തര സുരക്ഷാ വകുപ്പാണ് ഇക്കാര്യം അറിയിച്ചത്. അമേരിക്കയില്‍ എച്ച്1 ബി വിസയില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്കാണ് അമേരിക്കയുടെ തീരുമാനം തിരിച്ചടിയാവുക. എച്ച് 1ബി വിസയെ ആശ്രയിച്ച് അമേരിക്കയില്‍ ജോലി ചെയ്യുന്നവരില്‍ നല്ലൊരു ശതമാനം വിദേശികളും ഇന്ത്യക്കാരാണ്.

അമേരിക്കയില്‍ എച്ച്1 ബി വിസയില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരുടെ പങ്കാളികള്‍ക്ക് രാജ്യത്ത് ജോലി ചെയ്യാന്‍ പെര്‍മിറ്റ് ലഭിക്കുന്നത് എച്ച്4 വിസയിലാണ്. വൈറ്റ് ഹൗസിലെ ഓഫീസ് മാനേജ്മെന്റ് ഓഫ് ബജറ്റിന് ആഭ്യന്തര സുരക്ഷാ വകുപ്പാണ് പുതിയ നിയമം സമര്‍പ്പിക്കുക. സേവ് ജോബ്സ് എന്ന സംഘടന കോടതിയെ സമീപിച്ചതാണ് അമേരിക്കയില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്ക് തിരിച്ചടിയാവുന്നത്. എച്ച് 4 വിസയുള്ളവര്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് അനുവദിക്കുന്നത് യുഎസ് പൗരന്മാരുടെ അവസരങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നാണ് സംഘടന ഉന്നയിക്കുന്ന വാദം.

donaldtrump-16-14


ഒബാമ അമേരിക്കന്‍ പ്രസിഡന്റായിരിക്കുന്ന കാലത്താണ് എച്ച് 1ബി വിസയില്‍ ജോലി ചെയ്യുന്നവരുടെ പങ്കാളികള്‍ക്ക് രാജ്യത്ത് ജോലി ചെയ്യാനുള്ള അവസരം ഒരുക്കുന്നത്. അമേരിക്കന്‍ പ്രസിഡന്റായി അധികാരത്തിലേറിയ ഡൊണാള്‍ഡ‍് ട്രംപ് എച്ച്1 ബി വിസ നിര്‍ത്തലാക്കുമെന്ന കര്‍ശന നിലപാട് തന്നെയാണ് പിന്തുടരുന്നത്. നേരത്തെ പലതവണ ഇതിനുള്ള ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും എച്ച് 4 വിസ നിര്‍ത്തലാക്കുന്നത് സംബന്ധിച്ച് നാല് തവണ് ട്രംപ് ഭരണകൂടം കോടതിയില്‍ വിശദീകരണം നല്‍കുന്നത്.

English summary
Trump administration to revoke work permits to H-4 visa holders within 3 months
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X