കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒന്നോ രണ്ടോ പെഗ്ഗ് അടിച്ചാലെന്താ, അല്‍ഷിമേഴ്‌സ് രോഗത്തില്‍ നിന്ന് രക്ഷപ്പെടാം

  • By Sruthi K M
Google Oneindia Malayalam News

ആല്‍ക്കഹോള്‍ ശരീരത്തില്‍ എത്തുന്നത് പല മാരക രോഗങ്ങള്‍ക്കും കാരണമാകുന്നുണ്ട്. എന്നാല്‍, ചെറിയ തോതില്‍ ആല്‍ക്കഹോള്‍ ശരീരത്തിലെത്തുന്നത് പല ഗുണങ്ങളും ഉണ്ടാക്കുമെന്ന് പഠനങ്ങള്‍ നേരത്തെ തെളിയിച്ചതാണ്. ഒന്നോ, രണ്ടോ പെഗ്ഗ് അടിച്ചാലെന്താ ഇപ്പോള്‍ കുഴപ്പം എന്നു വേണമെങ്കില്‍ പറയാം. കാരണം മറ്റൊന്നുമല്ല, അല്‍ഷിമേഴ്‌സ് രോഗത്തില്‍ നിന്ന് രക്ഷപ്പെടാം എന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്.

അല്‍പം ആല്‍ക്കഹോള്‍ ദിവസവും ശരീരത്തില്‍ എത്തുന്നത് അല്‍ഷിമേഴ്‌സ് മൂലമുള്ള പെട്ടെന്നുള്ള മരണത്തില്‍ നിന്നും രക്ഷപ്പെടാമെന്നാണ് പറയുന്നത്. സ്ഥിരവും നിയന്ത്രിതവുമായ ഉപയോഗം തലച്ചോറിന് ഉപകാരപ്രദമാണ്. ഡിമെന്‍ഷ്യ, ഞരമ്പ് സംബന്ധമായ തകരാറുകള്‍, അല്‍ഷിമേഴ്‌സ് എന്നിവയ്ക്കുള്ള സാധ്യത ഒരു പരിധി വരെ കുറയ്ക്കാനും ഇതു കൊണ്ട് സാധിക്കുമെന്നാണ് ഗവേഷകര്‍ വ്യക്തമാക്കുന്നത്.

alcohol-indian

ഹൃദയാരോഗ്യത്തിനും സ്‌ട്രോക്ക് പോലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാനം ഒരു പരിധിവരെ ആല്‍ക്കഹോള്‍ ഉപകരിക്കുമെന്നാണ് പറയുന്നത്. എന്നാല്‍, ആല്‍ക്കഹോള്‍ തലച്ചോറിലെ കോശങ്ങള്‍ക്ക് തകരാറുണ്ടാക്കുമെന്നാണ് ഇതുവരെ എല്ലാവരും വിശ്വസിച്ചിരുന്നത്. തലച്ചോറിലെ കോശങ്ങള്‍ നശിക്കുന്നതുമൂലം ഡിമെന്‍ഷ്യ പോലുള്ള രോഗങ്ങള്‍ ഉണ്ടാകുമെന്നുമാണ് ഇതുവരെ അറിയപ്പെട്ടിരുന്നത്.

alzheimers

അതേസമയം, പുതിയ പഠനങ്ങള്‍ നേരെ വിപരീതമായ കാര്യങ്ങളാണ് പുറത്തു കൊണ്ടുവന്നിരിക്കുന്നത്. ഗവേഷക സംഘം 330 അല്‍ഷിമേഴ്‌സ്, ഡിമെന്‍ഷ്യ രോഗികള്‍ക്കിടയില്‍ പഠനം നടത്തിയതിനുശേഷമാണ് റിപ്പോര്‍ട്ട് പുറത്തു വിട്ടത്.

English summary
According to a recent study, two to three units of alcohol a day can ward off an early death from Alzheimer's disease.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X