• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎഇക്ക് അപൂർവ്വ നേട്ടം: പിന്നിലാക്കിയത് ജർമ്മനിയും ഫ്രാന്‍സും അടങ്ങുന്ന വമ്പന്‍മാരെ, ഇന്ത്യ 87-ാമത്

Google Oneindia Malayalam News

അബുദാബി: ലോകത്തെ മറ്റ് പല രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്ത്യന്‍ പാസ്പോർട്ട് അത്ര ശക്തമുള്ളതല്ലെന്ന കാര്യം ഏവർക്കും അറിയാവുന്നതാണ്. അത് വ്യക്തമാക്കിക്കൊണ്ടാണ് 2022 ലെ പാസ്പോർട്ടുകളുടെ റേറ്റിങ് വ്യക്തമാക്കുന്ന പട്ടിക പുറത്ത് വന്നിരിക്കുന്നത്. ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോർട്ടുകളുടെ പട്ടികയിൽ ഇന്ത്യ 87-ാം സ്ഥാനത്താണ്. അതേസമയം അമേരിക്കയേയും യൂറോപ്യന്‍ രാജ്യങ്ങളേയും പിന്തള്ളി പട്ടികയില്‍ യു എ ഇ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരിക്കുന്നതെന്നാണ് ഏറ്റവും വലിയ പ്രത്യേകത.

യു എ ഇ പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തിയപ്പോൾ

യു എ ഇ പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തിയപ്പോൾ ആദ്യപത്തിലെ മറ്റ് സ്ഥാനങ്ങള്‍ കരസ്ഥമാക്കിയിരിക്കുന്നത് മുഴുവന്‍ യൂറോപ്യന്‍ രാജ്യങ്ങളാണ്. ജർമ്മനി, സ്വീഡൻ, ഫിൻലൻഡ്, ലക്സംബർഗ്, സ്പെയിൻ, ഫ്രാൻസ് എന്നിവയാണ് യു എ ഇയിക്ക് യഥാക്രമം പട്ടികയില്‍ പിന്നിലുള്ളത്. അതേസമയം ഇന്ത്യയുടെ അയല്‍രാഷ്ട്രങ്ങളായ പാകിസ്ഥാൻ 94-ാം സ്ഥാനത്തും അഫ്ഗാനിസ്ഥാൻ അവസാനവുമാണ്.

1500 ദിർഹത്തിന് ജോലി ചെയ്ത പഴയ ഖാദറല്ല ഇത്: 66 കോടിയുടെ ലോട്ടറി വിജയി, ഇനി യുഎഇയില്‍ പുതിയ ബിസിനസ്1500 ദിർഹത്തിന് ജോലി ചെയ്ത പഴയ ഖാദറല്ല ഇത്: 66 കോടിയുടെ ലോട്ടറി വിജയി, ഇനി യുഎഇയില്‍ പുതിയ ബിസിനസ്

 പാസ്‌പോർട്ട് സൂചിക 2022

ആർടൺ ക്യാപിറ്റൽ പ്രസിദ്ധീകരിച്ച പാസ്‌പോർട്ട് സൂചിക 2022 ല്‍, ലോകത്തിലെ ഏറ്റവും ശക്തവും ദുർബലവുമായ പാസ്‌പോർട്ടുകളെയാണ് പട്ടികപ്പെടുത്തുന്നത്. വിസയില്ലാതെ നിങ്ങൾക്ക് എത്ര രാജ്യങ്ങൾ സന്ദർശിക്കാമെന്നും പാസ്‌പോർട്ട് റാങ്കിംഗ് സൂചിപ്പിക്കുന്നു. അന്താരാഷ്‌ട്ര യാത്രയ്‌ക്കായി ഉടമയുടെ ഐഡന്റിറ്റിയും ദേശീയതയും സ്ഥിരീകരിക്കുന്ന പാസ്പോർട്ടാണ് അന്തർദേശീയ യാത്രകളിലെ ഏറ്റവും ആവശ്യമായ യാത്രാരേഖ.

16600 കോടിയുടെ ലോട്ടറി സമ്മാനം സ്വന്തം: ഇത് തള്ളല്ല, പരമമായ സത്യം: പക്ഷെ ജേതാവ് മുങ്ങി16600 കോടിയുടെ ലോട്ടറി സമ്മാനം സ്വന്തം: ഇത് തള്ളല്ല, പരമമായ സത്യം: പക്ഷെ ജേതാവ് മുങ്ങി

യുഎഇ പാസ്‌പോർട്ട് ഉപയോഗിച്ച് യാത്രക്കാർക്ക്

യുഎഇ പാസ്‌പോർട്ട് ഉപയോഗിച്ച് യാത്രക്കാർക്ക് 180 രാജ്യങ്ങളിലേക്ക് ബുദ്ധിമുട്ടില്ലാതെ പ്രവേശിക്കാം.ജർമ്മനി, സ്വീഡൻ തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളെ അപേക്ഷിച്ച് ഏഴും ജപ്പാനേക്കാൾ ഒമ്പതും എണ്ണം കൂടുതലാണിത്. ഐക്യരാഷ്ട്രസഭയിലെ അംഗങ്ങളെ അടിസ്ഥാനമാക്കിയാണ് പട്ടിക തയ്യാറാക്കുന്നത്.

ഗുജറാത്തിലെങ്ങും താമരമയം: പ്രവർത്തകർ ആഹ്ളാദ തിമിർപ്പില്‍, രവീന്ദ്ര ജഡേജയും റോഡ് ഷോയില്‍

ആറ് മേഖലകളാണ് പട്ടികയ്ക്കായി പരിഗണിക്കുന്നത്

ആറ് മേഖലകളാണ് പട്ടികയ്ക്കായി പരിഗണിക്കുന്നത്. ഗവൺമെന്റുകൾ നൽകുന്ന ഔദ്യോഗിക വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ വിവരങ്ങൾ. നിങ്ങളൊരു യു എ ഇ പാസ്‌പോർട്ടിന് ഉടമയാണെങ്കിൽ, നിങ്ങൾക്ക് ധാരാളം രാജ്യങ്ങളിലേക്ക് വിസയില്ലാതെ യാത്ര ചെയ്യാന്‍ സാധിക്കും. മറ്റ് പല രാജ്യങ്ങളില്‍ വിസ ഓണ്‍ അറൈവലുമാണ്.

യുഎഇ പാസ്‌പോർട്ട് ഉടമകൾക്ക് വിസയില്ലാതെ

യുഎഇ പാസ്‌പോർട്ട് ഉടമകൾക്ക് വിസയില്ലാതെ 121 രാജ്യങ്ങളിൽ പ്രവേശിക്കാനും 59 സംസ്ഥാനങ്ങളിൽ വിസ ഓൺ അറൈവൽ നേടാനും കഴിയും. വെറും 19 രാജ്യങ്ങളിലേക്ക് മാത്രമാണ് യു എ ഇ പാസ്പോർട്ട് ഉടമകള്‍ക്ക് യാത്രയ്ക്ക് മുമ്പ് വിസയ്ക്കായി അപേക്ഷിക്കേണ്ടത്. ചുരുക്കത്തില്‍ ചെയ്യുന്നതിന് മുമ്പ് വിസയ്ക്ക് അപേക്ഷിക്കാതെ തന്നെ അവർക്ക് ലോകത്തിലെ 91% രാജ്യങ്ങളിലും പ്രവേശിക്കാൻ കഴിയും.

അമേരിക്കന്‍ പാസ്പോർട്ട് കൈവശമുള്ളവർക്ക്

അമേരിക്കന്‍ പാസ്പോർട്ട് കൈവശമുള്ളവർക്ക് 109 രാജ്യങ്ങളിലേക്ക് വിസ രഹിത യാത്രയും 56 രാജ്യങ്ങളിലേക്ക് വിസ-ഓൺ-അറൈവല്‍ സൌകര്യവും ലഭിക്കും. അതേസമയം 26 രാജ്യങ്ങളിൽ പ്രവേശിക്കുന്നതിന് അമേരിക്കക്കാർ വിസയ്ക്ക് അപേക്ഷിക്കേണ്ടതുണ്ട്. യു എ ഇ യുടെ 91 ശതമാനവുമായി താരതമ്യപ്പെടുത്തുമ്പോൾ യു എസ് പാസ്‌പോർട്ടിനുള്ള സ്വീകാര്യത 83 ശതമാനം മാത്രമാണ്.

English summary
UAE tops list of world's most powerful passports: Germany and France in top ten
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X