Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎസ്സില്‍ പറക്കുംതളികയെത്തി, കണ്ടത് 3 പേര്‍; മൂന്ന് സ്ഥലങ്ങളിലായി എത്തിയെന്ന് നാട്ടുകാര്‍

വാഷിംഗ്ടണ്‍: ദീര്‍ഘകാലമായി അമേരിക്കയിലുള്ളവര്‍ പറക്കുംതളികകള്‍ക്ക് പിന്നാലെയാണെന്ന് എല്ലാവര്‍ക്കും അറിയാം. അവിടെയുള്ള ബഹിരാകാശ ഏജന്‍സി നാസ അന്യഗ്രഹജീവികളുമായി ആശയവിനിമയത്തിന് വരെ ശ്രമിച്ച് കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇതുവരെ ആധികാരികമായ തെളിവുകളൊന്നും അക്കാര്യത്തില്‍ അമേരിക്കയിലുള്ളവര്‍ക്ക് ലഭിച്ചിട്ടില്ല.

പക്ഷേ പലപ്പോഴായി പറക്കുംതളികകള്‍ ഭൂമിയിലെത്തി എന്നാണ് ഇവരുടെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചിരിക്കുന്നത്. ഇപ്പോഴിതാ ദക്ഷിണ കരോലിനയില്‍ പറക്കുംതളികയെത്തി എന്നാണ് നാട്ടുകാര്‍ അറിയിച്ചിരിക്കുന്നത്. പലയിടത്തായിട്ടാണ് ഇവയെ കണ്ടിരിക്കുന്നത്. വിശദമായ വിവരങ്ങളിലേക്ക്......

1

സൗത്ത് കരോലിനയിലെ ലോ കണ്‍ട്രിയിലാണ് ഈ പറക്കുംതളികകളെ കണ്ടിരിക്കുന്നത്. മൂന്ന് വീട്ടുകാരാണ് ഇത് കണ്ടിരിക്കുന്നത്. ഇവര്‍ ദേശീയ യുഎഫ്ഒ റിപ്പോര്‍ട്ടിംഗ് സെന്ററിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് ഇത് നടന്നത്. ഇപ്പോഴാണിത് പുറത്തുവന്നത്. ഒക്ടോബറില്‍ എഡിസ്‌റ്റോ ദ്വീപിലാണ് ആദ്യത്തെ സംഭവം റിപ്പോര്‍ട്ട് ചെയ്തത്. അന്ന് പറക്കുംതളികയെ കണ്ട് നാട്ടുകാരെല്ലാം ഞെട്ടിപ്പോയി. കൃത്യമായ ഇതിനെ കണ്ടത് ഒരു വീട്ടുകരാണ്. ബോട്ടാനി ബേയ്ക്ക് മുകളില്‍ ഒരു പ്രകാശം ദൃശ്യമായി എന്നാണ് ഇവര്‍ പറയുന്നത്.

2

Hair care: കറിവേപ്പിലയ്ക്ക് ഇത്രയും ഗുണങ്ങളോ; മുടി പനങ്കുല പോലെ വളരും, ഇത്ര മാത്രം ചെയ്താല്‍ മതി

ഒക്ടോബര്‍ പതിനഞ്ചിന് പകല്‍ നേരത്ത് ഒരു പ്രകാശം കണ്ടുവെന്നാണ് ഇവര്‍ പറയുന്നത്. സൗത്ത് കരോലിനയിലെ തീരദേശ മേഖലയിലുള്ള ബോട്ടാണി ബേയില്‍ നിന്ന് ഞങ്ങള്‍ ചിത്രങ്ങളെടുക്കുകയായിരുന്നു. ഒരു പ്രകാശം ചില ചിത്രങ്ങളില്‍ കൂടുതലായി ഉള്ളതായി കണ്ടെത്തി. എന്നാല്‍ എല്ലാ ചിത്രങ്ങളില്‍ അങ്ങനെയൊരു കാര്യം ഇല്ലായിരുന്നുവെന്നും ദൃക്‌സാക്ഷി പറഞ്ഞു. ഈ പ്രകാശം ചിത്രമെടുക്കുന്ന സമയത്ത് അതിവേഗത്തില്‍ സഞ്ചരിക്കുകയായിരുന്നു. തുടര്‍ന്ന് അപ്രത്യക്ഷമാവുകയായിരുന്നുവെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു.

3

രണ്ട് ചിത്രങ്ങളാണ് ഇത്തരത്തില്‍ ശാസ്ത്രജ്ഞര്‍ക്ക് ലഭിച്ചിരിക്കുന്നത്. ഇതില്‍ ഒരു പ്രത്യേക പ്രകാശം ബീച്ചിന് മുകളിലായി കാണാന്‍ സാധിക്കും. ഇത് എവിടെ നിന്നും വന്നു എന്നത് അജ്ഞാതം. രണ്ടാമത്തേത് സമ്മര്‍വില്ലെയിലാണ് കണ്ടത്. താങ്ക്‌സ് ഗിവിങ് അവധിയാഘോഷത്തിന് ഒരാഴ്ച്ച മുമ്പായിരുന്നു ഈ സംഭവം. രാത്രി എട്ട് മണിക്ക് ശേഷമാണ് ഇത് കണ്ടെത്തിയത്. തന്റെ വീടിന് മുകളിലൂടെ ഓറഞ്ച് നിറത്തിലുള്ള തിളങ്ങുന്ന പ്രകാരം സഞ്ചരിക്കുന്നതായി കണ്ടുവെന്ന് ദൃക്‌സാക്ഷി പറയുന്നു. ഞങ്ങള്‍ മൂന്ന് പേരുണ്ടായിരുന്നു. എല്ലാവരും ആ വെളിച്ചത്തെ കണ്ടു. അവയുടെ നിറം ഓറഞ്ചാണെന്ന് ഞങ്ങള്‍ മൂന്ന് പേരും കണ്ടതാണെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു.

4

വളരെ താഴ്ന്നാണ് ഈ പ്രകാശങ്ങള്‍ കണ്ടിരുന്നത്. എന്നാല്‍ അതിവേഗത്തിലായിരുന്നു ഇവ പറന്നുപോയതെന്ന് ദൃക്‌സാക്ഷികള്‍ വിവരിക്കുന്നു. ആദ്യത്തേത് കണ്ണടച്ച് തുറക്കും മുമ്പ് പറന്ന് പോയി. ആകാശത്തിലെ ഇത്തരം ലൈറ്റുകള്‍ സാധാരണ ചുവപ്പിലോ, പച്ചയിലോ, വെള്ളയിലോ ആണ് ഉണ്ടാവുക. ഇതൊരിക്കലും ആ പ്രകാശമല്ല. ഒരു ശബ്ദം പോലും ്തില്‍ നിന്ന് ഉണ്ടായില്ലെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഇതിനടുത്ത് തന്നെയായി വിമാനങ്ങള്‍ പറക്കുന്നുണ്ടായിരുന്നു. എന്നാല്‍ അവയിലെല്ലാം ശബ്ദമുണ്ടായിരുന്നു. ഇത് വ്യത്യസ്തമായിരുന്നുവെന്ന് ഇവര്‍ പറയുന്നു. മൂന്നും മൂന്ന് ഭാഗത്തേക്കാണ് പോയതെന്നും ഇവര്‍ പറഞ്ഞു.

5

ഈ മൂന്ന് വെളിച്ചങ്ങളും ഒരു ത്രികോണ ആകൃതിയിലാണ് സഞ്ചരിച്ചതെന്നാണ് രണ്ടാമത്തെ ദൃക്‌സാക്ഷി പറയുന്നത്. അതേസമയം മൂന്നാമത്തെ പറക്കുംതളിക ഹോളി ഹില്ലിലാണ് കണ്ടത്. ഡയമണ്ട് രൂപത്തിലുള്ള ഒരു വസ്തുവിനെ കണ്ടുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. രാത്രി ഒന്‍പത് മണിക്കാണ് കണ്ടത്. നവംബര്‍ 19നായിരുന്നു ഇത്. വളരെ ഇരുണ്ട നിരത്തിലുള്ളതായിരുന്നു പറക്കുംതളിക. അതില്‍ നിന്ന് പ്രകാശങ്ങള്‍ തിളങ്ങുന്നുണ്ടായിരുന്നു. ചുവപ്പും, നീലയും നിറത്തിലുള്ള ലൈറ്റുകള്‍ അതിലുണ്ടായിരുന്നു. മറ്റൊരു പച്ച നിറത്തിലുള്ള ലൈറ്റ് ഇടയ്ക്കിടെ കത്തുന്നുണ്ടായിരുന്നുവെന്നും ദൃക്‌സാക്ഷി പറഞ്ഞു. താന്‍ കണ്ടത് ഒരു വിമാനമല്ല. ഇത് പലപ്പോഴും സ്ഥാനം മാറുന്നുണ്ട്. പത്ത് മിനുട്ടോളം ഇവയെ ആകാശത്ത് കണ്ടുവെന്നും ദൃക്‌സാക്ഷി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+