• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരിച്ചടിച്ച് യുക്രൈൻ; പല മേഖലകളിലും റഷ്യയെ തുരത്തി വൻമുന്നേറ്റം, ലൈമാനും വീണു

Google Oneindia Malayalam News

റഷ്യൻ സൈന്യം പിടിച്ചെടുത്ത മേഖലകളിൽ വൻ മുന്നേറ്റം നടത്തി യുക്രൈൻ സേന. റഷ്യ ആധിപത്യം സ്ഥാപിച്ച പല മേഖലകളും യുക്രൈൻ സേന തിരിച്ച് പിടിച്ചതായാണ് റിപ്പോർട്ടുകൾ. ഇതിൽ ചിലത് റഷ്യ തന്നെ സ്ഥിരീകരിച്ചു.

സെപോര്‍ഷ്യ ഉള്‍പ്പെടെയുള്ള യുക്രൈന്‍റെ തെക്ക് കിഴക്കന്‍ പ്രദേശങ്ങളില്‍ ഹിത പരിശോധന നടത്തി തങ്ങളുടെ രാജ്യത്തിന്‍റെ ഭാഗമാക്കിയെന്ന് റഷ്യന്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ പുടിന്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യുക്രൈൻ തിരിച്ചടി.

1

യുക്രൈൻ സൈന്യം അലെക്സാൻഡ്രോവ്കയിലെ സോളോടയ ബാൽക്കയിൽ തങ്ങളുടെ പ്രതിരോധം തകർത്തതായി റഷ്യൻ പ്രതിരോധമന്ത്രാലയ വക്താവ് ഇഗോർ കൊനാഷെങ്കോവ് പറഞ്ഞു. കനത്ത തിരിച്ചടിയാണ് പ്രദേശത്ത് ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ കീവിൽ നിന്ന് ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും വന്നിട്ടില്ല.

ഇനി കാശ്മീരി ആപ്പിളുകൾ യുഎഇയിലും; ഇതാദ്യംഇനി കാശ്മീരി ആപ്പിളുകൾ യുഎഇയിലും; ഇതാദ്യം

2

റഷ്യൻ പിടിച്ചെടുത്ത ലൈമാന്‍ ഉൾപ്പടെയുള്ള ചിലപ്രദേശങ്ങൾ നിലവിൽ ശൂന്യമായാണ് കാണുന്നതെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു. റഷ്യൻ സൈന്യം ഈ മേഖലയിൽ നിന്ന് പിന്മാറിയെന്നും, യാതൊരു മുന്നറിയിപ്പും ഇല്ലാതെ റഷ്യൻ സേന നഗരം വിട്ടെന്നും പ്രദേശവാസികളെ ഉദരിച്ച് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു. 'അവർ മുന്നറിയിപ്പുകളൊന്നും നൽകിയില്ല, ടാങ്കുകളിൽ കയറി പുറത്തേക്ക് പോയി' പ്രദേശവാസി പറഞ്ഞതായി സിഎൻഎൻ റിപ്പോർട്ട് ചെയ്തു.

3

നഗരത്തില്‍ നിന്ന് പുറത്ത് കടക്കാന്‍ റഷ്യൻ സൈന്യം വാഹനവ്യൂഹങ്ങൾ രൂപീകരിച്ചതായി യുക്രൈന്‍ കിഴക്കന്‍ ഗ്രൂപ്പ് സായുധ സേനയിലെ സെർജി ചെറെവാറ്റി പറഞ്ഞു. ചിലർ പുറത്തുകടക്കുന്നതിൽ വിജയിച്ചു, മറ്റുള്ളവർ കൊല്ലപ്പെട്ടതായും അദ്ദേഹം കൂട്ടിചേര്‍ത്തു. രണ്ട് ദിവസം മുമ്പ് വരെ റഷ്യന്‍ സേന പിന്മാറുന്നതിന്‍റെ സൂചനകള്‍ നല്‍കിയിരുന്നില്ല.

3500 അടി ഉയരത്തിൽ പറന്ന വിമാനം തുളച്ച് വെടിയുണ്ട, യാത്രക്കാരന് പരിക്ക്3500 അടി ഉയരത്തിൽ പറന്ന വിമാനം തുളച്ച് വെടിയുണ്ട, യാത്രക്കാരന് പരിക്ക്

4

ശനിയാഴ്ച വരെ പ്രദേശത്ത് യുദ്ധസമാനമായിരുന്നു അവസ്ഥ. ശനിയാഴ്ച വൈകീട്ടോടെയാണ് റഷ്യന്‍ സേന നഗരത്തില്‍ നിന്നും പൂര്‍ണ്ണമായും പിന്മാറിയത്. ലൈമാന്‍റെ കീഴടങ്ങലോടെ യുക്രൈന്‍ സൈന്യം കൂടുതല്‍ കിഴക്കന്‍ അതിര്‍ത്തി പ്രദേശങ്ങളിലേക്ക് മുന്നേറുകയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.ചില പ്രദേശങ്ങളിൽ വഴിത്തിരിവ് ഉണ്ടായിട്ടുണ്ടെന്ന് കേർസൺ പ്രവശ്യകളിലെ റഷ്യൻ സൈനിക മേധാവി വ്‌ളാഡിമിർ സാൽഡോ പറഞ്ഞതായി റഷ്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
"അസ്വസ്ഥമാക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. അതങ്ങനെ തന്നെ പറയേണ്ടിയിരിക്കുന്നു. തീർച്ചയായും ആ മേഖലകളിൽ വഴിത്തിരിവുണ്ടായിരിക്കുന്നു" യുക്രൈനിലെ ഖെർസൺ പ്രവിശ്യയിൽ റഷ്യ നിയോഗിച്ച നേതാവ് വ്ളാദിമിർ സാൽദോ റഷ്യൻ സ്റ്റേറ്റ് ടെലിവിഷനോട് വ്യക്തമാക്കി.

5

"റഷ്യൻ സൈന്യത്തിന് ഇതിനകം തന്നെ ആക്രമിക്കാനുള്ള കഴിവ് നഷ്ടപ്പെട്ടു, ഇന്നല്ലെങ്കിൽ നാളെ പ്രതിരോധിക്കാനുള്ള കഴിവ് നഷ്‌ടപ്പെടാം," കൈവ് ആസ്ഥാനമായുള്ള സൈനിക അനലിസ്റ്റ് ഒലെഹ് ഷ്‌ദനോവ് പറഞ്ഞു. അതേസമയം പിടിച്ചെടുത്ത നാല് പ്രദേശങ്ങൾ നിലനിർത്താൻ റഷ്യ ആണാവുധം ഉപയോഗിക്കണമെന്ന് പുടിൻ അനുകൂല നേതാവ് റംസാൻ കദിറോവ് അവശ്യപ്പെട്ടു. കൂടുതൽ കമാനഡറുകളെ മുൻ നിരയിലേക്ക് അയക്കണമെന്നും കദിറോവ് ആവശ്യപ്പെടുന്നു

6

യുക്രൈനിലെ ഖേർസൻ, ഡൊണെറ്റ്‌സ്ക്, ലുഹാൻസ്ക്, സാഫോറീസിയ എന്നീ പ്രദേശങ്ങൾ ഔദ്യോഗികമായി റഷ്യക്ക് സ്വന്തമെന്ന് പ്രസിഡന്റ് വ്ലാദിമിർ പുതിൻ പ്രഖ്യാപിച്ചിരുന്നു. ഇവിടങ്ങളിലെ യുക്രൈൻ വിമത ഭരണകൂടത്തിന്റെ തലവന്മാർ റഷ്യയുമായി ലയനഉടമ്പടി ഒപ്പിടുകയും ചെയ്തിരുന്നു. എന്നാൽ ഇതിൽ ഖെർസൻ ഇപ്പോൾ യുക്രൈൻ തിരിച്ചു പിടിക്കാനുള്ള നീക്കങ്ങളാണ് നടത്തിവരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. യുദ്ധം ആരംഭിച്ചതിന് ശേഷം യുക്രൈന്‍ നടത്തുന്ന ഏറ്റവും വലിയ മുന്നേറ്റമാണിത്.

കേരളത്തില്‍ തരൂരിന് അപ്രതീക്ഷിത പിന്തുണ; യൂത്ത് കോണ്‍ഗ്രസിലെ ഒരു വിഭാഗം തരൂരിനൊപ്പംകേരളത്തില്‍ തരൂരിന് അപ്രതീക്ഷിത പിന്തുണ; യൂത്ത് കോണ്‍ഗ്രസിലെ ഒരു വിഭാഗം തരൂരിനൊപ്പം

English summary
ukraine russia war Ukrainian forces achieved their biggest breakthrough in the south of the country since february
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X