പാക് ബാറ്റ്‌സ്മാന്‍ ഉമര്‍ അക്മല്‍ കൊല്ലപ്പെട്ടു? ഞെട്ടലോടെ ക്രിക്കറ്റ് ലോകം!! വിശദീകരണവുമായി താരം

 • Written By:
Subscribe to Oneindia Malayalam
cmsvideo
  പാക് ക്രിക്കറ്റ് താരം ഉമർ അക്മല്‍ കൊല്ലപ്പെട്ടെന്ന് വ്യാജവാർത്ത

  ഇസ്ലാമാബാദ്: പാകിസ്താന്‍ ക്രിക്കറ്റ് ടീമിലെ മികച്ച ബാറ്റ്‌സ്മാനായ ഉമര്‍ അക്മല്‍ കൊല്ലപ്പെട്ടു. ഇസ്ലാമാബാദിലും പാകിസ്താന്റെ വിവിധ ഭാഗങ്ങളിലും സര്‍ക്കാരിനെതിരേ നടന്ന പ്രതിഷേധത്തിനിടെയാണ് സംഭവം. കഴിഞ്ഞ ദിവസം ഇത്തരമൊരു പ്രചാരണം വ്യാപകമായിരുന്നു സോഷ്യല്‍മീഡിയയില്‍. എന്താണ് യാഥാര്‍ഥ്യം.

  സത്യത്തില്‍ ഉമര്‍ അക്മല്‍ മരിച്ചിട്ടുണ്ടോ? പ്രചരണത്തിന് പിന്നില്‍ എന്താണ്. സോഷ്യല്‍ മീഡിയയില്‍ പ്രചാരണം ശക്തമായതോടെ പ്രാദേശിക ക്രിക്കറ്റ് താരങ്ങളും കായിക പ്രേമികളും ആശങ്ക പങ്കുവെയ്ക്കാന്‍ തുടങ്ങി. ഒടുവില്‍ ഉമര്‍ അക്മല്‍ തന്നെ രംഗത്തുവന്നു. തനിക്കൊന്നും പറ്റിയിട്ടില്ലെന്ന് പറയാന്‍....

  പ്രശ്‌നങ്ങള്‍ക്കിടെ

  പ്രശ്‌നങ്ങള്‍ക്കിടെ

  പാകിസ്താനില്‍ മൂന്നാഴ്ചയോളം സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം നടന്നിരുന്നു. നിയമ മന്ത്രി രാജിവെയ്ക്കണമെന്നും മതനിന്ദാപരമായ തിരഞ്ഞെടുപ്പ് സത്യവാചകം തിരുത്തി പഴയപടിയാക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു മതസംഘടനകളുടെ പ്രതിഷേധം. മന്ത്രി രാജിവെച്ചതോടെ പ്രശ്‌നം ഏകദേശം ശമിച്ച മട്ടാണ്.

  ഉമര്‍ അക്മലിന്റെ മരിച്ച ഫോട്ടോ

  ഉമര്‍ അക്മലിന്റെ മരിച്ച ഫോട്ടോ

  പക്ഷേ സമരക്കാര്‍ക്ക് നേരെ പോലീസ് അടിച്ചമര്‍ത്തല്‍ നടപടിയാണ് തുടക്കത്തില്‍ സ്വീകരിച്ചത്. പ്രക്ഷോഭം ശക്തമായതോടെ ആറ് പേര്‍ കൊല്ലപ്പെടുകയും ചെയ്തു. ഇതില്‍ ഒരാള്‍ ഉമര്‍ അക്മലാണെന്നാണ് പ്രചാരണം. മരിച്ചു കിടക്കുന്ന ഒരാളുടെ ഫോട്ടോയും സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഇയാള്‍ക്ക് ഉമര്‍ അക്മലിന്റെ ഛായ ഉണ്ടായിരുന്നു. അതാണ് പ്രചാരണം ശക്തിപ്പെടാന്‍ കാരണം.

  താരം തന്നെ നേരിട്ടെത്തി

  താരം തന്നെ നേരിട്ടെത്തി

  ഉമര്‍ അക്മല്‍ തുടക്കത്തില്‍ സംഭവം അത്ര കാര്യമാക്കിയിരുന്നില്ല. എന്നാല്‍ മരണ വാര്‍ത്ത അതിവേഗമാണ് പ്രചരിച്ചത്. സംഗതി കൈവിടുമെന്ന് തോന്നിയപ്പോഴാണ് താരം തന്നെ നേരിട്ട് വിശദീകരണം നല്‍കിയത്. ഉമര്‍ അക്മല്‍ നല്‍കിയ വിശദീകരണം ഇങ്ങനെ.

  വിശദീകരണം ഇങ്ങനെ

  വിശദീകരണം ഇങ്ങനെ

  പ്രചരിക്കുന്നത് വ്യാജ വാര്‍ത്തയാണെന്നും തനിക്കൊന്നും സംഭവിച്ചിട്ടില്ലെന്നും ഉമര്‍ അക്മല്‍ പറഞ്ഞു. നൂറ് ശതമാനം താന്‍ ആരോഗ്യവാനാണ്. തനിക്ക് ഒരു കുഴപ്പവും സംഭവിച്ചിട്ടില്ല. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഫോട്ടോ മറ്റേതോ വ്യക്തിയുടേതാണെന്നും താന്‍ പുതിയ പര്യടനത്തിനുള്ള തയ്യാറെടുപ്പിലാണെന്നും ഉമര്‍ അക്മല്‍ വിശദീകരിച്ചു.

  പിന്നീട് ഒരു വീഡിയോയും

  പിന്നീട് ഒരു വീഡിയോയും

  ഈ പ്രതികരണം മതിയാകില്ലെന്ന് തോന്നി ഉമര്‍ അക്മല്‍ ഒരു വീഡിയോയും പോസ്റ്റ് ചെയ്തു. താന്‍ ഇപ്പോള്‍ ലാഹോറില്‍ ക്രിക്കറ്റ് പരിശീലനത്തിലാണെന്ന് വീഡിയോയില്‍ വിശദീകരിച്ചു. ദേശീയ ട്വന്റി ക്രിക്കറ്റ് മല്‍സരത്തിന്റെ സെമീ ഫൈനലിനുള്ള തയ്യാറെടുപ്പിലാണെന്നും ഉമര്‍ അക്മല്‍ വ്യക്തമാക്കി.

  കളി മാറ്റിവെച്ചതും വിനയായി

  കളി മാറ്റിവെച്ചതും വിനയായി

  സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ശക്തിപ്പെട്ട സാഹചര്യത്തില്‍ നേരത്തെ ക്രിക്കറ്റ് മല്‍സരം മാറ്റിവച്ചിരുന്നു. ഇതും ഉമര്‍ അക്മല്‍ മരിച്ചെന്ന വാര്‍ത്തയുടെ പ്രചാരണത്തിന് കരുത്തേകി. കളി മാറ്റിവെയ്ക്കാന്‍ കാരണം സുരക്ഷയുമായി ബന്ധപ്പെട്ടാണെന്ന് പോലീസ് ഓഫീസര്‍മാരും വ്യക്തമാക്കി.

  ആളുകള്‍ നേരിട്ട് കണ്ടു

  ആളുകള്‍ നേരിട്ട് കണ്ടു

  സോഷ്യല്‍ മീഡിയയില്‍ ആളുകള്‍ അമിതമായ വിശ്വാസം നല്‍കരുതെന്ന് അദ്ദേഹത്തിന്റെ ആരാധകര്‍ തന്നെ പിന്നീട് തിരുത്തി കുറിപ്പുകള്‍ എഴുതുന്നുണ്ട്. വേഗത്തില്‍ അറിയാനുള്ള മാര്‍ഗമായി സോഷ്യല്‍ മീഡിയയെ ആശ്രയിക്കാമെങ്കിലും വിശ്വാസ്യത കുറവാണെന്ന് മറ്റു ചിലര്‍ അഭിപ്രായപ്പെട്ടു. താരത്തെ ഗ്രൗഡില്‍ കാണുക കൂടി ചെയ്തതോടെ വ്യാജ പ്രചാരണത്തിന് ശക്തി കുറഞ്ഞിട്ടുണ്ട്.

  പോലീസ് നടപടിയുടെ ഘട്ടം

  പോലീസ് നടപടിയുടെ ഘട്ടം

  മൂന്നാഴ്ചയോളമാണ് ഇസ്ലാമാബാദിനെ വിറപ്പിച്ച് വന്‍ ഉപരോധം നടന്നത്. പാകിസ്താനിലെ പ്രധാനപ്പെട്ട മുസ്ലിം സംഘടനകളെല്ലാം ഇതില്‍ പങ്കെടുത്തിരുന്നു. പല രാഷ്ട്രീയ പാര്‍ട്ടികളും ഇവര്‍ക്ക് അനുകൂലമായി രംഗത്തെത്തി. അതിനിടെയാണ് പ്രക്ഷോഭകര്‍ക്ക് നേരെ പോലീസ് നടപടിയുണ്ടായത്.

  സൈന്യം ഇടപെട്ടു

  സൈന്യം ഇടപെട്ടു

  ആറ് പേര്‍ മരിച്ചതിന് പുറമെ 300ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പാകിസ്താനെ പിടിച്ചുലച്ച സംഭവത്തില്‍ ഒടുവില്‍ സൈനിക ഉദ്യോഗസ്ഥര്‍ ഇടപെട്ടാണ് ചര്‍ച്ച നടത്തിയതും പ്രശ്‌നത്തിന് പരിഹാരം കണ്ടതും. സമരക്കാരുമായുണ്ടാക്കിയ ധാരണ പ്രകാരം നിയമ മന്ത്രി സാഹിദ് ഹമീദ് രാജിവെച്ചു.

   പോലീസിനെതിരേ ജനങ്ങളെ തിരിക്കാന്‍

  പോലീസിനെതിരേ ജനങ്ങളെ തിരിക്കാന്‍

  ഒരു ഭാഗത്ത് ഇത്തരം സമവായ ശ്രമങ്ങള്‍ പുരോഗമിക്കവെയാണ് സോഷ്യല്‍ മീഡിയയില്‍ ക്രിക്കറ്റ് താരം മരിച്ചെന്ന പ്രചാരണം നടന്നത്. പ്രശ്‌നം രൂക്ഷമാക്കാന്‍ വേണ്ടി ആരെങ്കിലും മനപ്പൂര്‍വം ചെയ്തതാണോ എന്ന സംശയവും പോലീസിനുണ്ട്. പോലീസ് നടപടിയില്‍ താരം കൊല്ലപ്പെട്ടെന്ന് വന്നാല്‍ ജനങ്ങള്‍ പോലീസിനെതിരേ തിരിയും. അതായിരുന്നോ പ്രചാരകരുടെ ഉദ്ദേശമെന്നും പോലീസ് സംശയം പ്രകടിപ്പിച്ചു.

  English summary
  Umar Akmal reassures fans of his safety after death rumours went viral on social media

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്